കാലത്തിനു മുന്നേ നടന്ന റോബോട്ടുകള്‍... അടുത്തറിയാം


ടെക്‌നോളജിയുടെ വളര്‍ച്ച ഇന്ന് റോക്കറ്റ് പോലെ കുതിക്കുകയാണ് . വീട് വൃത്തിയാക്കാനും മറ്റാവശ്യങ്ങള്‍ക്കുമായി കടയില്‍ ചെന്ന് ഒരു റോബോട്ടിനെ വാങ്ങുന്ന കാലം വിദൂരമല്ല. സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന പല കമ്പനികളും ഇന്ന് റോബോട്ടുകളുടെ സേവനം ലഭ്യമാക്കി വരികയാണ് ജോലിക്കാരുടെ എണ്ണം കുറയ്ക്കാം എന്നതിലുപരി നല്‍കുന്ന ജോലി കൃത്യമായി ചെയ്തു തീര്‍ക്കാന്‍ റോബോട്ടുകള്‍ക്ക് കഴിയും.

Advertisement

അടുത്ത തലമുറ റോബട്ടുകളുടേതാണെന്ന് നിസംശയം പറയാനാകും. ഇപ്പോള്‍തന്നെ പല രംഗങ്ങളിലും റോബോട്ടുകള്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞു. നിലവില്‍ ഉപയോഗിച്ചുവരുന്നതും, നിര്‍മാണത്തിലിരിക്കുന്നതുമായ ചില റോബട്ടുകളുടെ പ്രവര്‍ത്തനവും അനുബന്ധ വിവരങ്ങളും ഞങ്ങള്‍ ഈ എഴുത്തില്‍ ഉള്‍ക്കൊള്ളിക്കുകയാണ്. ജിസ്‌ബോട്ട് വായനക്കാര്‍ക്കിത് വായിച്ച് മനസിലാക്കാം.

Advertisement

സോഫിയ

സോഫിയ എന്ന റോബോട്ടിനെ പറ്റി നിങ്ങളേവരും കേട്ടിരിക്കാം. കഴിഞ്ഞ ഏതാനും മാസങ്ങളായി വാര്‍ത്താ മാധ്യമങ്ങളില്‍ ഏറെ ഇടം പിടിച്ച ഒരു റോബോട്ടാണ് സോഫിയ. മനുഷ്യ സ്വഭാവവുമായി ഏറ്റവും അധികം സാദൃശ്യമുള്ള റോബോട്ടാണിതെന്ന് നിസംശയം പറയാനാകും. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ഹ്യൂമ നോയിഡ് റോബോട്ട്.

സൗദി അറേബ്യ സോഫിയയ്ക്ക് പൗരത്വം പോലും നല്‍കിക്കഴിഞ്ഞു. ഇന്നൊവേഷന്‍ ചാമ്പ്യന്‍ എന്ന യുണൈറ്റഡ് നേഷന്‍സ് പദവിയും സോഫിയ സ്വന്തമാക്കി. തീര്‍ച്ചയായും ഭാവിയിലേക്ക് ഒരു വാഗ്ദാനം തന്നെയാണ് സോഫിയ റോബോട്ട്

സ്റ്റാര്‍ ഷിപ് ടെക്‌നോളജി

രണ്ടു മൈല്‍ ദൂരം വരെയുള്ള പാഴ്‌സല്‍ സേവനവും പോസ്റ്റല്‍ സര്‍വീസ് നടത്താനായി സ്റ്റാര്‍ ഷിപ് ടെക്‌നോളജീസ് എന്ന കമ്പനി റോബോട്ടിനെ അവതരിപ്പിച്ചുകഴിഞ്ഞു. ഡെലിവറി ഡ്രോണ്‍സിനെ പോലെതന്നെ കൃത്യമായി സേവനമെത്തിക്കാന്‍ ഈ റോബോട്ടുകള്‍ക്ക് കഴിയും. ഭാവിയില്‍ ഒരുവിധം എല്ലാ ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലുകളും റോബോട്ടുകളുടെ സേവനം ഉപയോഗപ്പെടുത്തിയേക്കാം.

സാംസങ് ബോട്ട് കെയര്‍

ഭാവിയെ ലക്ഷ്യമാക്കി സാംസങ് പോലും റോബോട്ടുകളെ രംഗത്തിറക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. അധികം താമസിക്കാതെ ഇവയെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തും എന്നാണ് അറിയുന്നത്. ഈയിടെ അമേരിക്കയില്‍ നടന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ 3 മോഡലുകളെ സാംസങ് അവതരിപ്പിച്ചിരുന്നു.

കൃത്യസമയത്ത് മരുന്നു കഴിക്കാന്‍ ഓര്‍മിപ്പിക്കുക, ഹൃദയമിടിപ്പ് അളക്കുക അവശ്യഘട്ടങ്ങളില്‍ സഹായിക്കുക എന്നിവയാണ് ഈ റോബോട്ടുകളുടെ സേവനം.

ലൂമോ

ട്രാന്‍സ്‌പോര്‍ട്ട് റോബട്ടാണ് ലൂമോ. ഓട്ടോമാറ്റിക്കായി നിങ്ങള്‍ വിളിക്കുന്നിടത്ത് എത്തും ഇവന്‍. വീഡിയോ ചിത്രീകരിക്കാനും ലൂമോയുടെ സേവനം ഉപയോഗിക്കാം. വോയിസ് കമാന്റിനായി കൃതൃമബുദ്ധിയുടെ സഹായം പരമാവധി പ്രയോജിപ്പെടുത്തിയിരിക്കുന്നു.

ജിതാ ബോട്ട്

നിങ്ങള്‍ എവിടെ പോയാലും സഹായത്തിന് കൂടെ എത്തുന്നവരാണ് ജിതാ റോബോട്ട്.. ഉദാഹരണത്തിന് ഷോപ്പിങ്ങിനായി ഒരു കടയില്‍ പോയി. ജിതാ ബോട്ട് കൂടെയുണ്ടെങ്കില്‍ വാങ്ങിയ സാധനങ്ങള്‍ അവനെ ഏല്‍പ്പിച്ചാലും മതി സുരക്ഷിതമായി അവന്‍ അത് സൂക്ഷിക്കും. 2 ഷോപ്പിംഗ് ബാഗ് വരെ സൂക്ഷിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ടുതന്നെ വളരെ ഫ്രീയായി ഷോപ്പിംഗ് നടത്താം.

കുറി

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ കുറി എന്ന റോബോട്ടിന് സേവനം ഉപയോഗപ്പെടുത്തി വരികയാണ്. ഒരു കുടുംബാംഗത്തെ പോലെ തന്നെ കൂടെ നിന്ന് എല്ലാ കാര്യവും ഇവന്‍ കൃത്യമായി ചെയ്യും. അതിനുതകുന്ന പ്രോഗ്രാമിംഗാണ് ഇവനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരെ ഇവന്‍ സന്തോഷിപ്പിക്കും. വിശേഷാവസരങ്ങളില്‍ മ്യൂസിക് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുക എന്നതുള്‍പ്പെടെ നിരവധി പ്രവൃത്തികള്‍ ഇവന് ചെയ്യാനാകും .

എല്‍ജി റോളിംഗ് ബോട്ട്

സുരക്ഷാസംവിധാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്‍ജി അവതരിപ്പിച്ച റോബോട്ട് സംവിധാനമാണ് റോബോട്ട് എല്‍ജി റോളിംഗ് ബോട്ട്. സദാസമയവും ഇവന്‍ വീടിനു ചുറ്റും നടന്നു സുരക്ഷ വിലയിരുത്തും. ഒരുപക്ഷേ നിങ്ങള്‍ വീടിനു പുറത്തു പോയെന്നിരിക്കട്ടെ വൈഫൈയുടെ സഹായം ഉപയോഗിച്ചുകൊണ്ട് ഇവനെ നിയന്ത്രിക്കാനും സൗകര്യമുണ്ട്. എല്‍ജിയുടെ വളരെയധികം പ്രശംസ നേടിയ റോബോട്ട് സംവിധാനമാണിത്

റോമിയോ

പ്രായം ചെന്നവരില്‍ സഹായിക്കാനായി പുറത്തിറക്കിയ റോബോട്ടിക് സംവിധാനമാണ് റോമിയോ. കതകു തുറക്കുക സ്റ്റെയറിനു മുകളില്‍ കയറുക എന്നിങ്ങനെ നിരവധി സംവിധാനങ്ങള്‍ റോമിയോയ്ക്ക് ചെയ്യാനാകും. ചുരുക്കിപ്പറഞ്ഞാല്‍ നമ്മളൊന്ന് പുറത്തുപോയാല്‍ വീട്ടിലെ പ്രായംചെന്നവരുടെ കാര്യം മുഴുവന്‍ ഇവന്‍ വളരെ കൃത്യമായി തന്നെ നോക്കിക്കോളും.

ഫോള്‍ഡിമേറ്റ്

തുണി കഴുകുക വീട് വൃത്തിയാക്കുക എന്നിങ്ങനെ വീട്ടിലുള്ള പ്രവര്‍ത്തികള്‍ ചെയ്യാനായി ഫോള്‍ഡിമേറ്റിന്റെ സേവനം ഉപയോഗപ്പെടുത്താം. വാഷിംഗ് മെഷീനില്‍ നനയ്ക്കാന്‍ ഇട്ടിരിക്കുന്ന തുണി വാഷിംഗ് കഴിഞ്ഞശേഷം കൃത്യമായ ശേഖരിച്ച് അവ ഉണക്കാനും ഇവന് കഴിവുണ്ട്. ഒറ്റത്തവണ നിര്‍ദേശം നല്‍കിയാല്‍ മതി. ഇവ കൃത്യമായി പാലിക്കും. ഏറെ പ്രശംസ നേടിയ മോഡലാണിത്.

ബഡി

ഏറെ പ്രത്യേകതയുള്ള റോബോട്ട് മോഡലാണിത.് നിങ്ങളെ ദൈനംദിന കാര്യങ്ങളില്‍ സഹായിക്കുന്നതിനൊപ്പം പാചകം ചെയ്യാന്‍ പോലും ഇവന് കഴിവുണ്ട്. ഏതുസമയത്തും വീഡിയോ കോളിങ്ങിനായി നിങ്ങള്‍ക്ക് ബഡയെ ഉപയോഗപ്പെടുത്താം.

കഫേ എക്‌സ്

റോബട്ട് അധിഷ്ഠിത കോഫി മെഷീനാണ് കഫേ എക്‌സ്. നിങ്ങളുടെ ടേസ്റ്റ് അനുസരിച്ച് കോഫി മിക്‌സ് ചെയ്തു നല്‍കാനുള്ള കഴിവ് ഇവനുണ്ട്. രാവിലെ ഉറക്കമെണീക്കുമ്പോള്‍ കോഫിയുമായി ഇവന്‍ അടുത്തുണ്ടാകും.

മോളി റോബോട്ടിക് കിച്ചണ്‍

ഭക്ഷണപ്രിയരാണ് നിങ്ങളെങ്കില്‍ മോളിയെ വളരെയധികം ഇഷ്ടപ്പെടും. കാരണം ഫുള്ളി ഓട്ടോമാറ്റിക് കുക്കിംഗ് റോബോട്ടാണ് മോളി. എന്നുവച്ചാല്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കൃത്യമായി രുചിയോടെ പാചകം ചെയ്തു നല്‍കും. പാചകം ചെയ്യുക മാത്രമല്ല അവ വിളമ്പുകയും ഭക്ഷണ ശേഷം അടുക്കള വൃത്തിയാക്കുകയും ചെയ്യും. ആഗോളതലത്തില്‍ പോലും ഇവന്റെ സേവനം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

അവ റോബോട്ടിക്‌സ്

ഒരുകൂട്ടം ആളുകളെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് ഷിഫ്റ്റ് ചെയ്യാനാണ് ഇവരുടെ സേവനം പരമാവധി ഉപയോഗപ്പെടുത്തുന്നത്. അതായത് ബില്‍ഡിംഗ് രംഗത്താണ് ഇവന്റെ സേവനം കൂടുതല്‍ ആവശ്യം. ഹൈഡെഫനിഷന്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനവും ഇതില്‍ ഘടിപ്പിച്ചിട്ടുണ്ട്.

പാനസോണിക് റോബട്ട് എഗ്ഗ്

ഒരു ഡെസ്‌ക്ടോപ്പ് റാബട്ട് കൂട്ടുകാരനാണ് പാനസോണിക് നിര്‍മിതമായ റോബട്ട് എഗ്ഗ്. കൃതൃമബുദ്ധിയുടെ സഹായത്തോടെ ഭാഷയുടെ പ്രോസസ്സിംഗാണ് എഗ്ഗ് നടത്തുന്നത്. നിങ്ങളുടെ വോയിസ് അനുസരിച്ചാകും ഇവന്റെ പ്രവര്‍ത്തനം. വൈഫൈ കണക്ട് ചെയ്താണ് ഉപയോഗം.

ഇമോടെക്ക് ഒല്ലി റോബോട്ട്

ഇവോള്‍വിംഗ് പേഴ്‌സണാലിറ്റി ഉള്‍പ്പെടുത്തിയ റോബോട്ടിക് മോഡലാണിത്. നിങ്ങളുടെ സ്വഭാവം ഇവന്‍ കൃത്യമായി നിരീക്ഷിക്കുകയും നിങ്ങള്‍ക്ക് വേണ്ടപ്പെട്ട കാര്യങ്ങള്‍ ഇവന്‍ ചെയ്ത നല്‍കുകയും ചെയ്യും. കൃത്രിമബുദ്ധിയുടെ സഹായം പരമാവധി ഈ മോഡലില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

ടാപിയ

കൂട്ടുകാരും സുഹൃത്തുക്കളുമായി നിരന്തരം കണക്ടഡ് ആയിരിക്കാന്‍ സഹായിക്കുന്ന റോബട്ടാണ് ടാപിയ. വീട്ടിലെ സ്മാര്‍ട്ട് ഡിവൈസുകളുടെ പ്രവര്‍ത്തനത്തിനും ടാപിയയുടെ സേവനം ഉപയോഗപ്പെടുത്താം. തികച്ചും വെര്‍ച്വല്‍ അസിസ്റ്റന്റ് റോബട്ടാണ് ടാപിയ.

അസ്യൂസ് സെന്‍ബോ

നിങ്ങള്‍ക്കും നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഏറെ ഉപയോഗപ്രദമായ മോഡലാണ് അസ്യൂസ് സെന്‍ബോ എന്ന റോബോട്ട്. സുരക്ഷാസംവിധാനം വര്‍ധിപ്പിക്കുക, വീഡിയോകള്‍ പകര്‍ത്തുക, ചിത്രം പകര്‍ത്തുക, കോള്‍ വിളിക്കുക, കഥപറയുക, എന്നിവയെല്ലാം ഇവന്റെ ഉത്തരവാദിത്വങ്ങളാണ്

പില്ലോ

ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ വേണ്ടി രൂപപ്പെടുത്തിയ റോബോട്ടിക് മോഡലാണ് പില്ലോ. നിങ്ങളെ കൃത്യസമയത്ത് ആഹാരം കഴിപ്പിക്കുക കഴിക്കാന്‍ ഓര്‍മിപ്പിക്കുക എന്നിവയെല്ലാം ഇവന്റെ ഉത്തരവാദിത്വങ്ങളാണ്.

ടയോട്ട T-HR3

ഹ്യുമനോയിഡ് റോബട്ടിക് സിസ്റ്റമാണ് ടയോട്ടയുടെ T-HR3 മോഡല്‍. നിയന്ത്രണം തികച്ചും റിമോട്ട് കേന്ദ്രീകൃതമായിരിക്കും. മനുഷ്യരുടെ സുരക്ഷയാണ് ഈ മോഡലിന്റെ പ്രധാന ഉത്തരവാദിത്തം. ദുരന്ത പ്രദേശങ്ങളിലും, അപകടം സംഭവിക്കാനിടയുള്ളിടത്തും ഇവന്റെ സേവനം ഉപയോഗിക്കാം.

എയോളസ്

ഒരു ജനറല്‍ പര്‍പ്പസ് റോബട്ടാണ് എയോളസ്. ഭക്ഷണം വിതരണം ചെയ്യാനും നഷ്ടപ്പെട്ട വസ്തുക്കളെ കണ്ടെത്താനുമെല്ലാം ഇവനെ ഉപയോഗിക്കാം. വീടു വൃത്തിയാക്കാനും ഇവന്‍ സഹായിക്കും.

ഉബ്‌ടെക്ക് റോബോട്ടിക്‌സ് വാക്കര്‍

2018ലെ കസ്റ്റമര്‍ ഇലക്‌ട്രോണിക്‌സ് ഷോയില്‍ അവതരിപ്പിക്കപ്പെട്ട മോഡലാണ് ഉബ്‌ടെക്ക് റോബോട്ടിക്‌സ് വാക്കര്‍. വീട്ടിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും ഇവന്‍ നിങ്ങളെ സഹായിക്കും. സ്റ്റെയര്‍കെയിസ് കയറാനും കോക്ക് കാന്‍ ഓപ്പണാക്കാനുമെല്ലാം ഇവന്‍ സഹായിക്കും.

റീം

ഒരു ഫുള്‍ സൈസ്ഡ് റോബോട്ടാണ് റീം. അതായത് നിരവധി കാര്യങ്ങളില്‍ ഇവന്റെ സേവനം മനുഷ്യന് ഉപയോഗപ്പെടുത്താനാകും. റിസപ്ഷനിസ്റ്റായിട്ടും പ്രസന്റേഷന്‍ നടത്താനുമെല്ലാം റീം സജ്ജമാണ്. വിവിധ പ്രാദേശിക ഭാഷകളില്‍ പോലും റീം സംസാരിക്കും. ഈ ഭാഷകള്‍ റീമിന് മനസിലാവുകയും ചെയ്യും. 8 മണിക്കൂറാണ് പ്ലേബാക്ക് സമയം.

ഉബ്‌ടെക്ക് റോബോട്ടിക്‌സ് ക്രൂസര്‍

ഉബ്‌ടെക്ക് എന്ന കമ്പനി പുറത്തിറക്കിയ റോബോട്ടാണ് ക്രൂസര്‍. ഫ്‌ളക്‌സിബിള്‍ കൈകളും മനുഷ്യന്‍ ചെയ്യുന്ന രീതിയിലുള്ള 17 പ്രവര്‍ത്തികളും ഉള്‍ക്കൊള്ളിച്ച റോബോട്ടാണിത്. മനുഷ്യരുമായി നിരന്തരം ഇടപഴകാന്‍ ഇവനു കഴിവുണ്ട്. ഷേക്ക് ഹാന്‍ഡ് നല്‍കും, പുതിയ ആളുകളെ പരിചയപ്പെടും, നൃത്തം ചെയ്യും, കെട്ടിപ്പിടിക്കും.... അകെ ഒരു അടിപൊളി റോബോട്ട്.

റോബോഹണ്‍

കുഞ്ഞന്‍ റോബോട്ടാണ് റോബോഹണ്‍. വയറ്റില്‍ സ്‌ക്രീനുമായി എത്തുന്ന ഈ റോബോട്ട് ആളൊരു മിടുക്കനാണ്. ഒരു പ്രൊജക്ടറായും ഇവനെ ഉപയോഗിക്കാനാകും. ലോകമെമ്പാടും പേരുകേട്ടവനാണിവന്‍.

അസിമോ

പ്രമുഖ വാഹന നിര്‍മാതാക്കളായ ഹോണ്ട നിര്‍മിച്ചു വിപണിയിലെത്തച്ച് റോബോട്ടാണ് അസിമോ. വളരെ വേഗത്തില്‍ മുന്നോട്ടും പിന്നോട്ടും ഓടാനും ചാടാനും ഇവനു കഴിവുണ്ട്. ഫേസ് ഡിറ്റക്ഷന്‍ സവിശേഷതയും അസിമോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

Best Mobiles in India

English Summary

Real-life robots that will make you think the future is now