ഗൂഗിള്‍ പ്ലേയുടെ ചാരപ്പണി; ആപ്ലിക്കേഷനുകള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നു


ആന്‍ഡ്രോയ്ഡിന്റെ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് സൗജന്യ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക, നിങ്ങളുടെ ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പര്‍ ഉള്‍പ്പെടെയുള്ള രഹസ്യങ്ങള്‍ ഈ ആപ്ലിക്കേഷനുകള്‍ ചോര്‍ത്തിയേക്കും. സുരക്ഷാ സോഫ്റ്റ് വെയര്‍ ഡവലപ്പറായ സിമാന്‍ടെകാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുവിട്ടത്.

Advertisement

ഗൂഗിള്‍ പ്ലേസ്‌റ്റോറുമായി കണക്റ്റ് ചെയ്തിരിക്കുന്ന ആഡ് ലൈബ്രറിയിലൂടെയാണ് വിവരങ്ങള്‍ ചോരുന്നത്. ഗൂഗിള്‍ പ്ലേസ്‌റ്റോറിലെ 23 ശതമാനം ആപ്ലിക്കേഷനുകളും മാഡ്‌വേര്‍ (Madware) എന്നറിയപ്പെടുന്ന ആഡ്‌ലൈബ്രറികള്‍ ഉപയോഗിക്കുന്നതായും സിമാന്‍ടെകിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Advertisement

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പര്‍, മോഡല്‍, ഹാന്‍ഡ്‌സെറ്റ് നിര്‍മാതാവ്, ഫോണിലടങ്ങിയിരിക്കുന്ന വ്യക്തിപരമായ വിവരങ്ങള്‍ എന്നിവയെല്ലാം ചോര്‍ത്താന്‍ മാഡ്‌വെയറുകള്‍ക്ക് സാധിക്കും. കൂടാതെ നോട്ടിഫിക്കേഷന്‍ ബാറില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുക, വെബ് ബ്രൗസര്‍ ബുക്മാര്‍ക് മാറ്റുക തുടങ്ങിയവയും ഇതിലൂടെ സംഭവിക്കാം.

ഇത്തരത്തില്‍ മാഡ്‌വെയര്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളുടെ എണ്ണം ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ 25 ശതമാനം ആപ്ലിക്കേഷനുകളും ആഡ്‌വെയര്‍ ഉപയോഗിക്കുന്നവയായിരിക്കും എന്നും റിപ്പോര്‍ട് പറയുന്നു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

പ്ലേ സ്‌റ്റോറിലെ യൂടിലിറ്റീസ് ആന്‍ഡ് ഡെമോ, പേഴ്‌സണലൈസേഷന്‍, റേസിംഗ് ഗെയിംഗസ് തുടങ്ങിയ വിഭാഗങ്ങളില്‍ നിന്ന് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴാണ് അപകട സാധ്യത കൂടുതലുള്ളതെന്നും സിമാന്‍ടെക് പറയുന്നു.

Advertisement
Best Mobiles in India

Advertisement