2018ലെ ഏറ്റവും മികച്ച അള്‍ട്രാ-പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍..!


പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും മികച്ച വര്‍ഷമായിരുന്നു 2018. ഒപ്പം ഫ്‌ളാഗ്ഷിപ്പ് ഫോണുകളും ഈ വര്‍ഷം കണ്ടിരുന്നു. പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ നവീകരിക്കുകയും ഒപ്പം നൂതന സവിശേഷതകള്‍ നല്‍കുകയും ചെയ്തു. ഇത് മുന്‍ഗാമികളേക്കാള്‍ മെച്ചപ്പെട്ടതാകുകയും ചെയ്തു.

Advertisement

2018ല്‍ പുറത്തിറങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മികച്ച ഡിസൈനാണ്. ഇന്ന് വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച കട്ടിങ്-എഡ്ജ് ടെക്‌നോളജി കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. നോക്കാം 2018ലെ ഏറ്റവും മികച്ച പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍.

Advertisement

Apple iPhone XS/Xs Max

വീഡിയോ റെക്കോര്‍ഡിംഗിനായി ശക്തായ ക്യാറ സെറ്റപ്പോടു കൂടിയാണ് ഐഫോണ്‍ XS/XS മാക്‌സ് എന്നിവ കഴിഞ്ഞ സെപ്തംബറില്‍ എത്തിയത്. കമ്പനിയുടെ ഐയോണിക് A12 ബയോണിക് ചിപ്‌സെറ്റാണ് ഈ ഫോണുകള്‍ക്ക് കരുത്ത് പകരുന്നത്. ഐഫോണ്‍ XSന് 5.8 ഇഞ്ച് ഡിസ്‌പ്ലേ പാനലും ഐഫോണ്‍ XS മാക്‌സിന് 6.5 ഇഞ്ച് ഡിസ്‌പ്ലേ പാനലുമാണ്. ഐഫോണ്‍ XSന് 99,990 രൂപയും XS മാക്‌സിന് 1,04,990 രൂപയുമാണ്. ഈ രണ്ടു ഫോണുകളും സ്‌പേസ് ഗ്രേ, സില്‍വര്‍ ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

Google Pixel 3/Pixel 3XL

സ്മാര്‍ട്ട്‌ഫോണിന്റെ മികച്ച ഉപയോഗത്തിനായി ഹൈ-എന്‍ഡ് ഫീച്ചറുകള്‍ക്കൊപ്പം ആന്‍ഡ്രോയിഡ് UIയും വാഗ്ദാനം ചെയ്യുന്നു. ഏറ്റവും ശക്തമായ സിങ്കിള്‍ ലെന്‍സ് റിയര്‍ ക്യാമറ സെറ്റപ്പാണ് ആണ് പിക്‌സല്‍ 3 ഡ്യുഒയ്ക്ക് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ന്യൂഓര്‍ക്കില്‍ നടന്ന ചടങ്ങിലാണ് ഗൂഗിള്‍ പിക്‌സല്‍ 3 ലൈനപ്പ് ഫോണുകള്‍ അവതരിപ്പിച്ചത്. ഗൂഗിള്‍ പിക്‌സല്‍ 3യ്ക്ക് 5.5 ഇഞ്ച് P-OLED ഡിസ്‌പ്ലേയാണ്. ഫോണ്‍ വില 66,500 രൂപയും. വെളള, കറുപ്പ് എന്നീ രണ്ടു നിറങ്ങളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. പിക്‌സല്‍ 3 XLന് 6.3 ഇഞ്ച് ഡിസ്‌പ്ലേയാണ്. ഫോണ്‍ വില 78,500 രൂപയും. കറുപ്പ്, വെളള എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്.

Huawei Mate 20 Pro

ഈ ലിസ്റ്റിലെ മൂന്നാമത്തെ പ്രീമിയം സ്മാര്‍ട്ട്‌ഫോണാണ് വാവെയ് മേറ്റ് 20 പ്രോ. ഒക്ടോബറില്‍ പ്രഖ്യാപിച്ച ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയത് നവംബര്‍ അവസാനമാണ്. കിരണ്‍ 980 ചിപ്‌സെറ്റാണ് ഈ ഫോണില്‍. 40എംപി, 20എംപി, 8എംപി എന്നീ മൂന്നു റിയര്‍ ക്യാമറളാണ് ഫോണില്‍. 69,900 രൂപയാണ് വാവെയ് മേറ്റ് 20 പ്രോയുടെ വില.

Samsung Galaxy Note 9

മറ്റൊരു മികച്ച ഫോണാണ് ഗ്യാലക്‌സി നോട്ട് 9. ആകര്‍ഷകമായ ഡിസ്‌പ്ലേ പാനലാണ് ഈ ഫോണിനെ പ്രീമിയം ഫോണുകളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ എത്തിയ ഈ ഫോണ്‍ 2018ലെ ഏറ്റവും ജനപ്രീയമായ സാംസങ്ങ് ഫോണുകളില്‍ ഒന്നായിരുന്നു. സ്‌റ്റെലസ് S-പെന്‍ ആണ് ഈ ഫോണിന്റെ പ്രധാന ആകര്‍ഷണം. ഫ്‌ളാഗ്ഷിപ്പ് സ്‌നാപ്ഡ്രാഗണ്‍ 845/ എക്‌സിനോസ് 9810 ഒക്ടാ ചിപ്‌സെറ്റ്, 6ജിബി റാം എന്നിവ മറ്റു സവിശേഷതകളാണ്. 67,900 രൂപയാണ് ഫോണിന്റെ വില. മിഡ്‌നൈറ്റ് ബ്ലാക്ക്, മെറ്റാലിക് കോപ്പര്‍, ഓഷ്യന്‍ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്.

Samsung Galaxy S9/S9 Plus

ടോപ്പ് ഫ്‌ളാഗ്ഷിപ്പ് ഫോണുകളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനമാണ് ഈ ഫോണുകള്‍ക്ക്. ഡിസ്‌പ്ലേയാണ് ഈ ഫോണുകളുടെ ഏറ്റവും പ്രധാന ആകര്‍ഷണം. 5.8 ഇഞ്ച് ഡിസ്‌പ്ലേ പാനലാണ് ഗ്യാലക്‌സി എസ്9ന്. എന്നാല്‍ എസ്9 പ്ലസിന് 6.2 ഇഞ്ച് ഡിസ്‌പ്ലേയും. സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയാണ് രണ്ട് ഫോണുകള്‍ക്കും. ഗ്യാലക്‌സി എസ് 9ന് 57,900 രൂപയും എസ്9 പ്ലസിന് 52,900 രൂപയുമാണ്.

OnePlus 6T

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ വണ്‍പ്ലസിന്റെ വണ്‍പ്ലസ് 6T ആണ് പട്ടികയില്‍ ആറാം സ്ഥാനത്ത്. വണ്‍പ്ലസ് 6Tയില്‍ ഒരു ഗ്ലാസ് ബാക്ക് ഡിസൈനില്‍ അലൂമിനിയം ഫ്രയിമും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസര്‍, 6ജിബി റാം, 6.41 ഇഞ്ച് ഡിസ്‌പ്ലേ, 1080x230 പിക്‌സല്‍, 3700എംഎഎച്ച് ബാറ്ററി എന്നിവ ഫോണിന്റെ പ്രത്യേക സവിശേഷതകളാണ്. 37,999 രൂപയാണ് വണ്‍പ്ലസ് 6Tയുടെ വില. മിഡ്‌നൈറ്റ് ബ്ലാക്ക്, മിറര്‍ ബ്ലാക്ക് എന്നീ രണ്ടു നിറങ്ങളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. വണ്‍പ്ലസ് 6T McLaren Edition ആണ് 10ജിബി റാമില്‍ എത്തിയ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍. 50,999 രൂപയാണ് ഫോണിന്റെ വില.

Asus ROG Phone

തായ്‌വാനീസ് ടെക് ജയിന്റ് തങ്ങളുടെ ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണ്‍ കഴിഞ്ഞ ജൂണിലാണ് അവതരിപ്പിച്ചത്. ഈ സ്മാര്‍ട്ട്‌ഫോണിന് 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് HDR 9-Hz ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 845 SoC പ്രോസസര്‍, 8ജിബി റാം എന്നിവയാണ് പ്രധാന സവിശേഷതകള്‍. 69,990 ആണ് ഫോണിന്റെ വില.

LG V40 ThinQ

സൗത്ത് കൊറിയന്‍ കമ്പനിയുടെ മികച്ച ഫ്‌ളാഗ്ഷിപ്പ് ഫോണാണ് എല്‍ജി V40 ThinQ. കഴിഞ്ഞ ഒക്ടോബറിലാണ് ഈ ഫോണ്‍ പ്രഖ്യാപിച്ചത്. ഫ്‌ളാഗ്ഷിപ്പ് സ്‌നാപ്ഡ്രാഗണ്‍ 845 ചിപ്‌സെറ്റ്, 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ എന്നിവ ഫോണിന്റെ പ്രധാന സവിശേഷതകളാണ്. 72,490 രൂപയാണ് ഫോണിന്റെ വില.

Vivo Nex

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ വിവോയുടെ ഏറ്റവും മികച്ച ഫോണാണ് വിവോ നെക്‌സ്. കമ്പനിയുടെ ആദ്യ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണാണ് ഇത്. ഇന്‍ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സ്‌കാനറാണ് ഈ ഫോണില്‍. 6.59 ഇഞ്ച് ഡിസ്‌പ്ലേ, 8ജിബി റാം, എന്നിവയോടു കൂടി എത്തിയ ഈ ഫോണിന് 44,990 രൂപയാണ് വില. കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്.

Oppo Find X

ഈ പട്ടികയിലെ അവസാനത്തെ ഫോണാണ് ഓപ്പോ ഫൈന്‍ഡ് X. വിവോ നെക്‌സനെ പോലെ പോപ്പ്-അപ്പ് ക്യാമറ ഡിസൈനാണ് ഈ ഫോണിലും. ഡ്യുവല്‍ ലെന്‍സ് ക്യാമറാണ് റിയര്‍ ക്യാമറ. അതായത് 16എംപി, 20എംപി. സ്‌നാപ്ഡ്രാഗണ്‍ 845 ചിപ്‌സെറ്റ്, 8ജിബി റാം എന്നിവ ഉള്‍പ്പെടുത്തിയ ഈ ഫോണിന് 58,000 രൂപയാണ്.

Best Mobiles in India

English Summary

10 best ultra-premium smartphones of 2018