ഇന്ന് തന്നെ പരീക്ഷിക്കേണ്ട 10 ആന്‍ഡ്രോയ്ഡ് ഫീച്ചറുകള്‍


നമ്മളില്‍ പലരും ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവരാണ്. ഇക്കൂട്ടത്തില്‍ മിക്ക ആളുകളും ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് മുതലായവയ്ക്ക് അപ്പുറം സ്മാര്‍ട്ട്‌ഫോണിന്റെ സാധ്യതകള്‍ തേടാന്‍ മിനക്കെടാറില്ല. സ്മാര്‍ട്ട്‌ഫോണിന്റെ അതിന്റെ പൂര്‍ണ്ണതയില്‍ ഉപയോഗിക്കാന്‍ സഹായിക്കുന്ന 10 ആന്‍ഡ്രോയ്ഡ് ഫീച്ചറുകള്‍ ചര്‍ച്ച ചെയ്യുകയാണിവിടെ. തുടര്‍ന്ന് വായിക്കുക, സ്മാര്‍ട്ട്‌ഫോണിന്റെ ശക്തി തിരച്ചറിയുക.

Advertisement

1. മറഞ്ഞിരിക്കുന്ന ഓപ്ഷനുകള്‍ അണ്‍ലോക്ക് ചെയ്യുക

ഡെവലപ്പര്‍ ഓപ്ഷനുകള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അറിയാം. അത്രയൊന്നും ബുദ്ധിമുട്ടില്ലാതെ USB ഡീബഗ്ഗിംഗ്, ആനിമേഷനുകള്‍ ഒഴിവാക്കി ഫോണിന്റെ വേഗത കൂട്ടുക, GPU പ്രവര്‍ത്തനം മെച്ചപ്പെടുത്തി ഗെയിമുകളുടെ ആസ്വാദ്യത വര്‍ദ്ധിപ്പിക്കുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ ചെയ്യാനാകും.

സെറ്റിംഗ്‌സില്‍ നിന്ന് എബൗട്ട് ഫോണ്‍ എടുത്ത് ബില്‍ഡ് നമ്പറില്‍ ഏഴുതവണ അമര്‍ത്തുക. ആവശ്യമുള്ള ഡെവലപ്പര്‍ ഓപ്ഷനുകള്‍ ലഭിക്കും.

Advertisement
2. സ്‌ക്രീനില്‍ നടക്കുന്നത് റിക്കോഡ് ചെയ്യുക

സ്‌ക്രീന്‍ റിക്കോഡ് ചെയ്യുന്നതിനുള്ള നിരവധി ആപ്പുകള്‍ പ്ലേസ്റ്റേറില്‍ ലഭ്യമാണ്. ഇതിനുള്ള ഒരു മികച്ച ആപ്പാണ് AZ സ്‌ക്രീന്‍ റിക്കോര്‍ഡര്‍.

3. സുരക്ഷ ഇനി ലളിതം

ലോലിപോപ് മുതല്‍ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ സ്മാര്‍ട്ട് ലോക്ക് ഉണ്ട്. ഇതുപയോഗിച്ച് ഫോണ്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും കഴിയും. Settings>Security>Trust Agents എടുത്ത് സ്മാര്‍ട്ട് ലോക്ക് ഓണ്‍ ആക്കുക. പ്രവര്‍ത്തനക്ഷമമായി കഴിഞ്ഞാല്‍ സെക്യൂരിറ്റിയില്‍ സ്മാര്‍ട്ട് ലോക്കും കാണാനാകും. സ്മാര്‍ട്ട് വാച്ചുകള്‍, ബ്ലൂടൂത്ത് സ്പീക്കറുകള്‍ തുടങ്ങിയ വിശ്വസനീയമായ ഉപകരണങ്ങള്‍, വീട്, ഓഫീസ് മുതലായ വിശ്വസനീയമായ സ്ഥലങ്ങള്‍ തുടങ്ങിയവ സെലക്ട് ചെയ്യാനും അവസരമുണ്ട്.

4. ഫോണിന്റെ വേഗം കുറയ്ക്കുന്ന ആപ്പുകള്‍

ഡെവലപ്പര്‍ ഓപ്ഷനിലെ ഉപകാരപ്രദമായ ഫീച്ചറുകളിലൊന്നാണ് പ്രോസസ്സ് സ്റ്റാറ്റ്‌സ്. ഫോണില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഇതില്‍ അറിയാനാകും. റാം ഉപയോഗത്തിന്റെ തോത്, റണ്‍ടൈം എന്നിവ അറിയാന്‍ അമര്‍ത്തിയാല്‍ മതി. ആവശ്യമില്ലാത്തവ ഫോഴ്‌സ് സ്‌റ്റോപ്പ് ചെയ്യാനും കഴിയും.

5. ആന്‍ഡ്രോയ്ഡ് മാഗ്നിഫൈയിംഗ് ഗ്ലാസ്

ആക്‌സസിബിലിറ്റി സെറ്റിംഗ്‌സില്‍ കാണാന്‍ കഴിയുന്ന ലളിതമായ ഒരു സവിശേഷതയാണ് മാഗ്നിഫൈയിംഗ് ഗ്ലാസ്. പ്രവര്‍ത്തനക്ഷമമാക്കിയതിന് ശേഷം സ്‌ക്രീനില്‍ മൂന്ന് തവണ അമര്‍ത്തി ആന്‍ഡ്രോയ്ഡ് സിസ്റ്റത്തിന്റെ ഏത് ഭാഗവും വലുതാക്കാന്‍ സാധിക്കും. വീണ്ടും മൂന്നുതവണ അമര്‍ത്തിയാല്‍ പഴയ നിലയിലാകും.

 

Settings>Accessibility>Vision>Toch Zoom> Magnification Gestures അല്ലെങ്കില്‍ Settings>Accessibility>Magnification Gestures എടുത്ത് മാഗ്നിഫൈയിംഗ് ഗ്ലാസ് പ്രവര്‍ത്തനക്ഷമമാക്കുക.

6. ഫോണ്‍ വായിക്കട്ടെ

ടെക്‌സ്റ്റ് ടു സ്പീച്ച് മറ്റൊരു മികച്ച ഫീച്ചറാണ്. വായിക്കാന്‍ ധാരാളമുണ്ട്, പക്ഷെ സമയമില്ലെന്ന് പരിതപിക്കുന്നവര്‍ക്ക് ഇത് വളരെയധികം പ്രയോജനപ്പെടും.

Settings>Accessibility>Text-to-Speech Output എടുക്കുക. ആവശ്യമുള്ള ഭാഷ ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ടെക്സ്റ്റ്-ടു-സ്പീച്ച് എന്‍ജിന്റെ സെറ്റിംഗ്‌സില്‍ അമര്‍ത്തി പുതിയ വോയ്‌സ് ഡാറ്റ ഓട്ടോമെറ്റിക്കായി അപ്‌ഡേറ്റ് ചെയ്യാനും അവസരമുണ്ട്. ഇതിന് ഓട്ടോ അപ്‌ഡേറ്റ് ന്യൂ വോയ്‌സ് ഡാറ്റ പ്രവര്‍ത്തനക്ഷമമാക്കിയാല്‍ മതി.

7. ഡാറ്റ കടം വാങ്ങുക

ഹോട്‌സ്‌പോട്ട് ഉപയോഗിക്കുന്നതില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളില്‍ അധികവും വിമുഖരാണ്. ഇതുവഴി നിങ്ങളുടെ വിലപ്പെട്ട ഡാറ്റ മറ്റുള്ളവരുമായി പങ്കുവയ്ക്കുക മാത്രമല്ല സുഹൃത്തുക്കളില്‍ നിന്ന് ഡാറ്റ കടം വാങ്ങാനും കഴിയും.


Settings>More>Tethering and Portable Hotspot എടുത്ത് ഇത് പ്രവര്‍ത്തനക്ഷമമാക്കുക. പാസ്വേഡ് ഉപയോഗിച്ച് എല്ലാവരും നിങ്ങളുടെ വിലപ്പെട്ട ഡാറ്റ ഉപയോഗിക്കുന്നത് തടയാം.

 

8. ഡാറ്റാ ഉപയോഗം കുറയ്ക്കുക

ഡാറ്റാ സേവര്‍ ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണിലെ ഡാറ്റാ ഉപയോഗം കുറയ്ക്കാവുന്നതാണ്. ഇതിനായി ക്രോം ബ്രൗസര്‍ ഓപ്പണ്‍ ചെയ്ത് സെറ്റിംഗ്‌സ് എടുക്കുക. അതില്‍ ഡാറ്റാ സേവറില്‍ അമര്‍ത്തുക. ഇത് പ്രവര്‍ത്തനക്ഷമമാകുന്നതോടെ വെബ്‌പേജുകള്‍ കംപ്രസ് ചെയ്യപ്പെടും. അതുവഴി ഡാറ്റാ ഉപയോഗം കുറയുകയും ചെയ്യും.

9. ക്യാമറ അറിഞ്ഞ് ഉപയോഗിക്കുക

എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും നിരവധി ഫീച്ചറുകളോട് കൂടിയ ക്യാമറകളുണ്ട്. അവ ശരിയായി ഉപയോഗിക്കാന്‍ അറിഞ്ഞിരുന്നാല്‍ മാത്രമേ ക്യാമറകളുടെ ഗുണം കൃത്യമായി മനസ്സിലാക്കാന്‍ കഴിയൂ. HDR സെറ്റിംഗ്‌സ്, ഗ്രിഡ് ലൈനുകള്‍ എന്നിവ പരീക്ഷിക്കുക. ഇവ നിങ്ങളുടെ ഫോട്ടോകളുടെ മികവ് വര്‍ദ്ധിപ്പിക്കും.

10. ലോക്ക് സ്‌ക്രീന്‍ ഷോര്‍ട്ട്കട്ട്

ലോക്ക് സ്‌ക്രീന്‍ ഷോര്‍ട്ട്കട്ട് ഉപയോഗിക്കുന്നവര്‍ക്ക് ഫോണിന്റെ ലോക്ക് എടുക്കാതെ തന്നെ ക്യാമറ ആപ്പ് ഉപയോഗിക്കാന്‍ പറ്റും. വോയ്‌സ് സെര്‍ച്ചും ഈ രീതിയില്‍ ഓപ്പണ്‍ ചെയ്യാവുന്നതാണ്. സൈ്വപിലൂടെ എല്ലാം അനായാസം നടക്കും.

Best Mobiles in India

English Summary

10 handy Android features you need to try today