10.or D2 ഇന്ന് മുതൽ ഇന്ത്യയിൽ! വില 6,999 രൂപ മാത്രം!


10.or D2 ഇന്ന് മുതൽ ഇന്ത്യയിൽ.ടെക്ക് ഭീമൻ ആമസോൺ നേരിട്ടിറക്കുന്ന സ്മാർട്ഫോൺ ആണ് 10.or D2. ഏതൊരാൾക്കും വാങ്ങാവുന്ന കയ്യിലൊതുങ്ങുന്ന വിലയും സവിശേഷതകളുമാണ് ഫോണിന്റെ പ്രത്യേകതകൾ. ഇന്ന് ഉച്ചക്ക് 12 മാണി മുതലാണ് ഫോൺ ആമസോണിൽ ലഭ്യമായിത്തുടങ്ങുക. ആമസോൺ പ്രൈം ഉപഭോക്താക്കൾക്കാണ് ഇന്ന് ഫോൺ വാങ്ങാൻ സാധിക്കുക. അല്ലാത്തവർക്ക് നാളെ മുതലും വാങ്ങിത്തുടങ്ങാം. 6,999 രൂപയാണ് ഫോണിന് വിലവരുന്നത്.

Advertisement

സവിശേഷതകൾ

ഇരട്ട സിം, ആൻഡ്രോയിഡ് 8.1 ഓറിയോ സ്റ്റോക്ക് വേർഷൻ, 18:9 അനുപാതത്തിലുള്ള 5.45 ഇഞ്ച് എച്ച്ഡി പ്ലസ് 720x1440 പിക്സൽ ഡിസ്പ്ളേ, പിറകിൽ 13 മെഗാപിക്സൽ സോണി ക്യാമറ ലെൻസ്, മുൻവശത്ത് 5 മെഗാപിക്സൽ ക്യാമറ, 3200 mAh ബാറ്ററി, 5.45 ഇഞ്ച് എച്ഡി പ്ലസ് ഡിസ്‌പ്ലേ, Qualcomm Snapdragon 425 പ്രൊസസർ, Adreno 308 GPU എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ. 2 ജിബി അല്ലെങ്കിൽ 3 ജിബി എന്നിങ്ങനെ റാം ഓപ്ഷനുകളിൽ ആണ് ഫോൺ ലഭ്യമാകുക.

Advertisement
10.or D2

ആമസോണിന്റെ ഈ 10.or D2 ഫോൺ പേരുകൊണ്ട് തന്നെ ഇതിനോടകം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇത്തരത്തിൽ ഒരു പേര് ഇതിനു മുമ്പെങ്ങും സ്മാർട്ട്‌ഫോൺ ലോകം അധികമെങ്ങും കേട്ടുകാണാൻ വഴിയില്ല. പിന്നെയും വ്യത്യസ്തമായ ഒരു പേരുമായി വന്നത് വൺപ്ലസ് ആയിരുന്നു. ആ പേര് അന്ന് ഏറെ ആളുകളെ ആകർഷിച്ചിരുന്നു. ഇന്നിപ്പോൾ ആമസോണും അത്തരത്തിൽ വ്യത്യസ്തമായ ഒരു പേരിൽ ഒരു ഫോണുമായി എത്തുമ്പോൾ കമ്പനിയുടെ ലക്ഷ്യം പതിയെ സ്മാർട്ട്‌ഫോൺ വിപണിയിലും ഒരു കൈ നോക്കുക എന്നതാണ്.

ഇത് ആമസോണിന്റെ രണ്ടാമൂഴം

അമസോണിനെ സംബന്ധിച്ചെടുത്തോളം ഇത്തരത്തിൽ ഒരു സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചുകൊണ്ട് സ്മാർട്ട്‌ഫോൺ വിപണിയിലേക്ക് കടന്നുവരാനുള്ള ശ്രമം ഇത് ആദ്യത്തേത് അല്ല. ഇതിന് മുമ്പ് വർഷങ്ങൾക്ക് മുമ്പ് തന്നെ ആമസോണിന്റെ ഫയർ എന്ന ഫോൺ കമ്പനി ഇറക്കിയിരുന്നു. പ്രത്യേക ആൻഡ്രോയ്ഡ് ഒഎസ് അധിഷ്ഠിത ഫയർ ഒഎസ് ആയിരുന്നു ഫോണിൽ ഉണ്ടായിരുന്നത്. എന്നാൽ ആ ഫോൺ വിപണിയിൽ വൻപരാജയമാകുകയായിരുന്നു. അതിനെ തുടർന്ന് ഈ രംഗത്ത് അധികമായി ശ്രമങ്ങൾ നടത്താതിരുന്ന കമ്പനി ഇപ്പോൾ രണ്ടാമതും ഒന്ന് ഭാഗ്യം പരീക്ഷിക്കാനായി ഇറങ്ങിയിരിക്കുകയാണ്.

10.or D2 എന്ന പേരിന് പിന്നിൽ

10.or D2 എന്ന പേരിലെ പുതുമ നമുക്ക് അനുഭവപ്പെടുമ്പോൾ എങ്ങനെ ഈ രീതിയിലുള്ള ഒരു പേര് വന്നു എന്ന് അന്വേഷിക്കുന്നവർക്കുള്ള മറുപടിയും കമ്പനി തരുന്നുണ്ട്. Tenor എന്ന് ചുരുക്കിവായിക്കാവുന്ന 10.or എന്നത് കമ്പനിയുടെ ഒരു സ്വകാര്യ ലേബൽ ആണ്. കഴിഞ്ഞ സെപ്റ്റംബറിൽ ആണ് ഈ ശ്രേണിയിലുള്ള ആദ്യ ഫോണായ 10.or G എത്തിയത്. ഇതിന് ചുവടുപിടിച്ചാണ് ഇപ്പോൾ 10.or D2വും എത്തുന്നത്.

ഏറെ പ്രതീക്ഷകളോടെ താങ്ങാവുന്ന വിലയിൽ HTC U12 ലൈഫ് വരുന്നു..

Best Mobiles in India

English Summary

10.or D2 to Go on Sale in India Today.