ഏറ്റവും വിലകുറഞ്ഞ ഈ ഐഫോൺ വാങ്ങാതിരിക്കാൻ 10 കാരണങ്ങൾ!


ഏറ്റവും വിലകുറഞ്ഞ ഐഫോൺ, ഇരട്ട സിം പിന്തുണ എന്നീ വിശേഷണങ്ങളോടെയാണ് ഐഫോൺ XR രണ്ടു ദിവസം മുമ്പ് എത്തിയിരിക്കുന്നത്. എന്നാൽ നിങ്ങൾ കരുതുംപോലെ വില കുറഞ്ഞ നിങ്ങൾക് വാങ്ങാൻ പറ്റുന്ന ഒരു ഫോൺ ആണോ ഐഫോൺ XR? നിങ്ങൾക്ക് വാങ്ങിയാൽ നഷ്ടം പറ്റുമോ? അല്ലെങ്കിൽ വാങ്ങാൻ പറ്റിയ കാലത്തിനൊത്ത ഒരു മോഡലാണോ ഇത്?

Advertisement

അതിനെ കുറിച്ച് ചില കാര്യങ്ങൾ നിങ്ങളുടെ അറിവിലേക്കായി പറയുകയാണിവിടെ. അതിന് മുമ്പ് എന്താണ് ഫോണിന്റെ പ്രധാന സവിശേഷതകൾ എന്ന് നിങ്ങൾ ആദ്യം മനസ്സിലാക്കുക. ശേഷം താഴെ വാങ്ങണോ വേണ്ടയോ എന്ന് വായിക്കാം.

Advertisement

ഐഫോൺ XR: ഏറ്റവും വില കുറഞ്ഞ ഐഫോൺ

ആപ്പിളിന്റെ ആദ്യത്തെ ഇരട്ട സിം സൗകര്യം ഉള്ള ഫോൺ ആണ് ഐഫോൺ XR. വിലയുടെ കാര്യത്തിലും ഇന്നലെ അവതരിപ്പിച്ച മറ്റു രണ്ടു മോഡലുകളെക്കാൾ ഏറെ കുറവുമാണ്. 64 ജിബി മോഡലിന് 76,900 ആണ് വരുന്നത്. ഒപ്പം കൂടിയ വില കൊടുത്ത് 128 ജിബി മോഡലും 256 ജിബി മോഡലും സ്വന്തമാക്കാം. ഇരട്ട സിം, 6.1 ഇഞ്ച് 828×1792 LCD ഡിസ്‌പ്ലേ, ആപ്പിളിന്റെ Bionic A12 പ്രോസസർ, 12 മെഗാപിക്സൽ പിൻക്യാമറ, മുൻവശത്ത് 7 മെഗാപിക്സൽ സെൻസർ എന്നിവയാണ് പ്രധാന സവിശേഷതകൾ.

76,900 രൂപ?

64 ജിബി മോഡലിന് 76,900 ആണ് വരുന്നത് എന്ന് പറഞ്ഞല്ലോ, പക്ഷെ ഇത് നിരയിലെ ഏറ്റവും കുറഞ്ഞ വിലയാണ്. അതായത് 128 ജിബി മോഡലിന് 81,900 രൂപയും 256 ജിബി മോഡലിന് 91,900 രൂപയും കൊടുക്കേണ്ടി വരും. ഇതാണ് വിലയുടെ കണക്കുകൾ. ഇനി ഇത്രയും വില കൊടുത്ത് വാങ്ങിയിട്ട് അതിലെ സവിശേഷതകൾ നമുക്ക് ഇന്ന് വിപണിയിൽ ലഭ്യമായ 25000 രൂപക്ക് താഴെയുള്ള ഫോണിലെ കൂടിയില്ലെങ്കിലോ? നാമുക്ക് നോക്കാം.

ഇരട്ട സിം പിന്തുണയുള്ള ആദ്യത്തെ ഐഫോൺ..

ഇരട്ട സിം പിന്തുണയുള്ള ആദ്യത്തെ ഐഫോൺ എന്ന വിശേഷണം കൂടി ലഭിച്ച മോഡലാണ് ഐഫോൺ XR. ഇത് കേൾക്കുമ്പോൾ നമ്മൾ സ്വാഭാവികമായും ചിന്തിക്കുന്ന ചോദ്യം ഐഫോൺ ഇത്ര വലിയ എന്തോ കാര്യം പോലെ ഈ ഇരട്ട സിം സൗകര്യം കൊട്ടിഘോഷിക്കുന്നത് എന്തിനാണ് എന്നായിരിക്കും. സംശയം ശരിയാണ്. ഇരട്ട സിം കാർഡ് ഉപയോഗിക്കുന്ന നല്ലൊരു ശതമാനം ഉപഭോക്താക്കളെ ഈ കഴിഞ്ഞ കാലമത്രയും നഷ്ടമായിക്കൊണ്ടിരുന്നതാവണം കമ്പനിയെ ഈ വിധത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത്.

76,900 രൂപ കൊടുത്ത് വാങ്ങിയാൽ..

76,900 രൂപ കൊടുത്ത് ഈ ഐഫോൺ XR വാങ്ങിയാൽ നിങ്ങൾക്ക് ഒരു ഐഫോൺ കിട്ടും. എല്ലാവര്ക്കും കാണിക്കാം നിങ്ങളുടെ കയ്യിലും ഒരു ഐഫോൺ ഉണ്ടെന്ന്. അതും ഏറ്റവും പുതിയ ഇരട്ട സിം കാർഡ് ഇടാൻ പറ്റിയ ഒരു ഐഫോൺ. എന്നാൽ അതുകൊണ്ടായോ? മറ്റുള്ളവർക്ക് കാണിക്കാൻ വേണ്ടി മാത്രം ഇത്ര പണം മുടക്കുമ്പോൾ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന സവിശേഷതകൾ കൂടെ അതിനൊത്ത് ഉണ്ടോ എന്ന് ആലോചിക്കേണ്ടേ?

ഇതിലും ഒരുപാട് വില കുറഞ്ഞ ഫോണുകളിൽ ഇതിലും മികച്ച സവിശേഷതകൾ ഉള്ളപ്പോൾ!

വൺപ്ലസ് ആവട്ടെ, ഷവോമി ആവട്ടെ, സാംസങ് ആവട്ടെ, എന്തിന് ഓപ്പോ, വിവോ വരെ എടുത്തുനോക്കിയാൽ വ്യത്യസ്തങ്ങളായ പല സവിശേഷതകളും സൗകര്യങ്ങളുമുള്ള ഒരുപിടി ഫോണുകൾ ഈ ഐഫോൺ XRന്റെ 76,900 രൂപയിലും എത്രയോ കുറഞ്ഞ വിലയിൽ, കൃത്യം പറഞ്ഞാൽ പകുതിക്കും താഴെ വിലയിൽ ലഭ്യമാകുമ്പോൾ ഐഫോൺ ലോഗോ മാത്രം ആഗ്രഹിച്ച് അല്ലെങ്കിൽ ഐഫോൺ മാത്രമാണെന്ന കാരണത്താൽ വാങ്ങുന്നതിൽ കാര്യമുണ്ടോ?

ഐഫോൺ XRൽ ഇല്ലാത്ത അതിലും വില കുറഞ്ഞ ഫോണിൽ ഉള്ള സവിശേഷതകൾ

ആപ്പിൾ ഐഫോൺ എന്നുപറഞ്ഞാൽ അത് ഒന്ന് വേറെ തന്നെയാണ് എന്ന് ഒരു വാദത്തിന് നമുക്ക് പറയാം. അതുപോലെ ആപ്പിളിന്റെ ബ്രാൻഡിന്റെ വിശ്വസനീയതയും സുരക്ഷാ സൗകര്യങ്ങളും എല്ലാം തന്നെ ഈ വാദത്തിനായി നമുക്ക് നിരത്താം. എന്നാൽ ഇതിലും കുറഞ്ഞ അല്ലെങ്കിൽ ഇതേ വിലയുള്ള മറ്റു പല ആൻഡ്രോയിഡ് ഫോണുകളിലും നമുക്ക് മികച്ച പല സവിശേഷതകളും ലഭിക്കുമ്പോൾ.. എന്തൊക്കെയാണ് ആ പ്രധാന സവിശേഷതകൾ എന്ന് നോക്കാം.

ഇൻ സ്ക്രീൻ ഫിംഗർപ്രിന്റ്റ് സ്‌കാനർ ഇല്ല!

പുതിയ 2018 ഐഫോൺ മോഡലുകൾ എത്തിയ ഈ സാഹചര്യത്തിൽ ഈ ഐഫോൺ മോഡലുകൾ വാങ്ങുന്നതിൽ നിന്നും ആളുകളെ ഏറ്റവുമധികം പിന്തിരിപ്പിക്കുന്ന ഘടകം ഇൻ സ്ക്രീൻ ഫിംഗർപ്രിന്റ്റ് സ്‌കാനർ എന്ന സ്മാർട്ഫോണുകളിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഐഫോണിൽ ഇല്ല എന്നത് തന്നെയായിരിക്കും. ഇത്രയും വില കൊടുത്ത് വാങ്ങിയിട്ട് ഇൻ സ്ക്രീൻ ഫിംഗർപ്രിന്റ്റ് സ്‌കാനർ ഇല്ലെങ്കിൽ.. അതും 30,000 രൂപ മുടക്കിയാൽ ഈ സൗകര്യമുള്ള ഫോണുകൾ ലഭ്യമാകുമ്പോൾ.

പിറകിൽ ഒരു ക്യാമറ മാത്രം..

പതിനായിരം രൂപക്ക് ലഭ്യമാകുന്ന ഫോണിൽ വരെ രണ്ടു ക്യാമറകൾ ഉള്ള ഫോണുകൾ ഉള്ളപ്പോൾ, മുപ്പതിനായിരം രൂപക്ക് മേലെ മൂന്ന് ക്യാമറകൾ ഉള്ള ഫോണുകൾ ഉള്ളപ്പോൾ ഇവിടെ 76,900 രൂപ കൊടുത്ത് വാങ്ങുന്ന ഐഫോൺ XRൽ പിറകിൽ 12 മെഗാപിക്സലിന്റെ ഒറ്റ ക്യാമറ മാത്രം. മുൻവശത്ത് ആണെങ്കിൽ 7 മെഗാപിക്സലിന്റെ ഒരു ക്യാമറയും. സംഭവം ഐഫോൺ ക്യാമറകളുടെ നിലവാരം മെഗാപിക്സലുകളിലും ക്യാമറ ലെന്സുകളുടെ എണ്ണത്തിലും വിലയിരുത്തുന്നത് അർഥമില്ല എങ്കിലും രണ്ടും മൂന്നും ൽക്യാമറകൾ ആവശ്യമുള്ളവർ ഈ ഫോൺ എടുത്താൽപിന്നീട് നിരാശപ്പെടേണ്ടി വരും.

എന്തൊക്കെ പറഞ്ഞാലും ഐഫോണിന് ഒക്കുമോ?

ശരിയാണ്. നമ്മൾ എന്തൊക്കെ തന്നെ പറഞ്ഞാലും ആപ്പിൾ ഐഫോണുകൾക്ക് ഒക്കുമോ എന്ന ആശയം ഉള്ള ആളുകളെ നമുക്ക് ചുറ്റും കാണാം. അവരുടെ കാഴ്ചപ്പാടിലും ഒരുപക്ഷെ ചിലപ്പോഴൊക്കെ നമ്മുടെ കാഴ്ചപ്പാടിലും അത് ശരിയുമാണ്. ആപ്പിൾ എന്ന കമ്പനി ലോകത്ത് ഉണ്ടാക്കിയ പേരും പ്രശസ്തിയും സ്വാധീനവും എല്ലാം തന്നെ കമ്പനി ഇന്നോളം ഇറക്കിയ മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളിൽ നിന്നുതന്നെ വന്നതാണ് എന്നത് നമ്മൾ മറക്കരുത്.

വാങ്ങണോ വേണ്ടയോ?

എന്തായാലും അത്തരത്തിൽ ചിന്തിക്കുന്ന, ആപ്പിളിൽ പരിപൂർണ്ണ വിശ്വാസമുള്ളവർക്ക് എന്തുകൊണ്ടും ധൈര്യമായി ഐഫോൺ XR വാങ്ങാം. അല്ലാത്തവർക്ക് ഒന്നുകൂടെ ആലോചിച്ചു മാത്രം തീരുമാനമെടുക്കാം. ലോഗോ, ബ്രാൻഡ് എന്നിവയാണോ അല്ലെങ്കിൽ കൂടുതൽ സവിശേഷതകൾ ആണോ വേണ്ടത് എന്നത്.

Best Mobiles in India

English Summary

10 Reasons to Not Buy iphone XR.