ഐഫോണ്‍ 6 പ്ലസിന് പകരക്കാരനാകാന്‍ ഷവോമി എംഐ നോട്ടിന് സാധിക്കുന്നതിന്റെ 10 കാരണങ്ങള്‍....!


സിലിക്കണ്‍ വാലി ടെക്ക് ഭീമന്മാരുടെ ആസ്ഥാന കേന്ദ്രമാണ്, ആപ്പിള്‍, ഗൂഗിള്‍ എന്നിവര്‍ ഇവിടെയാണ് തങ്ങളുടെ ആവാസ സ്ഥലമായി തിരഞ്ഞെടുത്തിരിക്കുന്നത്. പക്ഷെ കുറച്ച് വര്‍ഷങ്ങളായി ടെക്ക് തലസ്ഥാനമെന്ന ഈ പദവി ബെയ്ജിങ് പതുക്കെയാണെങ്കിലും ഉറച്ച കാല്‍വെപ്പുകളോടെ തട്ടിയെടുത്തിരിക്കുകയാണ്.

Advertisement

തീര്‍ച്ചയായും സിലിക്കണ്‍ വാലി ഭാവിയിലെ സാങ്കേതിക വളര്‍ച്ചയ്ക്കും അവഗണിക്കാന്‍ സാധിക്കാത്ത സാന്നിധ്യം തന്നെയായിരിക്കും. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ബെയ്ജിങ് ടെക്ക് ലോകത്തെ ഭൂപടത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്ന സ്ഥലമായിരുന്നില്ല. പക്ഷെ, പുത്തന്‍ സാങ്കേതികത കൊണ്ടു വരുന്ന കാര്യത്തിലും, വില കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ വിപണിയെ പരിചയപ്പെടുത്തുന്ന കാര്യത്തിലും ബെയ്ജിങ് സിലിക്കണ്‍ വാലിയേക്കാള്‍ ബഹുദൂരം മുന്‍പില്‍ പോയിരിക്കുകയാണ്.

Advertisement

സാംസങ് ഗ്യാലക്‌സി എസ്6 കോണ്‍സപ്റ്റ് ഇമേജുകളില്‍...!

അതുകൊണ്ട് തന്നെ ബെയ്ജിങ് ആസ്ഥാനമായ ടെക്ക് കമ്പനികള്‍ അമേരിക്കന്‍ ടെക്ക് അതികായകര്‍ക്ക് കടുത്ത പോരാട്ടം കാഴ്ചവയ്ക്കുന്നതില്‍ ഇപ്പോള്‍ തീര്‍ച്ചയായും പ്രാപ്തരായെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ഇതിന്റെ ഉത്തമോദാഹരണമാണ് ആപ്പിളിന് എതിരെ ബെയ്ജിങ് ആസ്ഥാനമായ തുടക്ക കമ്പനിയായ ഷവോമി പോരാടി ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായി പൊങ്ങി വന്നത്. മികച്ച വിപണന തന്ത്രത്തിന്റെ പിന്തുണയോടെ 4 വര്‍ഷം കൊണ്ടാണ് വെറും പൂജ്യത്തില്‍ നിന്ന് ഷവോമി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

അവരുടെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റായ എംഐ നോട്ട് ആപ്പിളിന്റെ ഐഫോണിന് കടുത്ത മത്സരമാണ് കാഴ്ചവയ്ക്കുക. മാത്രവുമല്ല ഐഫോണ്‍ 6 പ്ലസിന്റെ പകുതി വിലയ്ക്കാണ് ഈ ഫോണ്‍ ഷവോമി ഉപയോക്താക്കളുടെ അടുത്ത് എത്തിക്കുന്നത്.

ഈ അവസരത്തില്‍ എംഐ നോട്ടിന്റെ സവിശേഷതകളും, പ്രത്യേകതകളും അടുത്ത് നിന്ന് പരിശോധിക്കാനുളള ശ്രമമാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

ഐഫോണ്‍ 6 പ്ലസിന് പകരം ഷവോമി എംഐ നോട്ട് ആകുന്നതിന്റെ 10 കാരണങ്ങള്‍....!

ഫോണിന്റെ അരികുകളില്‍ ലോഹം കൊണ്ടാണ് കടഞ്ഞെടുത്തിരിക്കുന്നത്, കൂടാതെ പുറക് വശം ഗ്ലാസ് കൊണ്ടാണ് തീര്‍ത്തിരിക്കുന്നത് മാത്രമല്ല ഉരുണ്ട അരികാണ് ഇതിനുളളത്. പക്ഷെ ഡിവൈസിന് വീതി കൂടുതലായതിനാല്‍ രണ്ട് കൈകള്‍ വേണ്ടി വരും പ്രവര്‍ത്തിപ്പിക്കാന്‍.

ഐഫോണ്‍ 6 പ്ലസിന് പകരം ഷവോമി എംഐ നോട്ട് ആകുന്നതിന്റെ 10 കാരണങ്ങള്‍....!

6.95 എംഎം തടിയും, 161 ഗ്രാം ഭാരവുമുളള ഫോണ്‍ വളരെ മെലിഞ്ഞതാണ്. അതേ സമയം, ആപ്പിള്‍ ഐഫോണ്‍ 6 പ്ലസ് 7.1 എംഎം തടിയും 172 ഗ്രാം ഭാരവുമുളള ഫോണാണ്.

ഐഫോണ്‍ 6 പ്ലസിന് പകരം ഷവോമി എംഐ നോട്ട് ആകുന്നതിന്റെ 10 കാരണങ്ങള്‍....!

5.7 ഇഞ്ച് ഡിസ്‌പ്ലേ 1920 X 1080 പിക്‌സലുകള്‍ സ്‌ക്രീന്‍ മിഴിവുളളതാണ്. ഐഫോണ്‍ 6 പ്ലസ് അതേസമയം എത്തുന്നത് പൂര്‍ണ്ണ എച്ച്ഡി സ്‌ക്രീനില്‍ 1920 X 1080 പിക്‌സലുകളോടെയാണ്.

ഐഫോണ്‍ 6 പ്ലസിന് പകരം ഷവോമി എംഐ നോട്ട് ആകുന്നതിന്റെ 10 കാരണങ്ങള്‍....!

3ജിബി റാമോട് കൂടി 2.5 ഗിഗാഹെര്‍ട്ട്‌സ് സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസ്സറാണ് ഇതിന് ശക്തി നല്‍കുന്നത്. ഐഫോണ്‍ 6 പ്ലസ് അതേസമയം, 1 ജിബി റാമോടെ ആപ്പിളിന്റെ എ8 (ഡുവല്‍ കോര്‍) ചിപ്‌സെറ്റിലാണ് എത്തുന്നത്.

ഐഫോണ്‍ 6 പ്ലസിന് പകരം ഷവോമി എംഐ നോട്ട് ആകുന്നതിന്റെ 10 കാരണങ്ങള്‍....!

അതിവേഗത്തിലുളള ഡൗണ്‍ലോഡിനായി 4ജി എല്‍ടിഇ കണക്ടിവിറ്റി നല്‍കിയിരിക്കുന്നു. ആപ്പിള്‍ ഐഫോണ്‍ 6 പ്ലസും എല്‍ടിഇ പിന്തുണ കൊണ്ട് സമ്പന്നമാണ്.

ഐഫോണ്‍ 6 പ്ലസിന് പകരം ഷവോമി എംഐ നോട്ട് ആകുന്നതിന്റെ 10 കാരണങ്ങള്‍....!

സോണിയുടെ 13 എംപിയുടെ പ്രധാന ക്യാമറ ഒഐഎസ്, ഡുവല്‍ ടോണ്‍ ഡുവല്‍ എല്‍ഇഡി ഫഌഷ് എന്നിവ കൊണ്ട് സമ്പന്നമാണ്. മുന്‍ഭാഗത്തെ ക്യാമറ 4എംപിയുടെ അള്‍ട്രാ പിക്‌സലാണ്.
ഐഫോണ്‍ 6 പ്ലസിന്റെ ക്യാമറ അതേ സമയം ഒഐഎസും ഡുവല്‍ എല്‍ഇഡി സവിശേഷതയും അടങ്ങിയതാണ്.

ഐഫോണ്‍ 6 പ്ലസിന് പകരം ഷവോമി എംഐ നോട്ട് ആകുന്നതിന്റെ 10 കാരണങ്ങള്‍....!

16 ജിബി, 32 ജിബി പതിപ്പുകളായാണ് എംഐ നോട്ട് എത്തുന്നത്. ആപ്പിള്‍ ഐഫോണ്‍ 6 പ്ലസ് 16 ജിബി, 64 ജിബി, 128 ജിബി എന്നീ മൂന്ന് പതിപ്പുകളില്‍ എത്തുന്നു.

ഐഫോണ്‍ 6 പ്ലസിന് പകരം ഷവോമി എംഐ നോട്ട് ആകുന്നതിന്റെ 10 കാരണങ്ങള്‍....!

ഷവോമിയുടെ സ്വന്തം യുഐ എംഐയുഐ സ്‌കിന്‍ - v6.0 - ആന്‍ഡ്രോയിഡ് ലോലിപോപ്പില്‍ ഇഴുകി ചേര്‍ന്നാണ് എംഐ നോട്ട് പ്രവര്‍ത്തിക്കുന്നത്. ഐഒഎസ് 8-ലാണ് ഐഫോണ്‍ 6 പ്ലസ് പ്രവര്‍ത്തിക്കുന്നത്.

 

ഐഫോണ്‍ 6 പ്ലസിന് പകരം ഷവോമി എംഐ നോട്ട് ആകുന്നതിന്റെ 10 കാരണങ്ങള്‍....!

3,000 എംഎഎച്ചിന്റെ ലിതിയം അയേണ്‍ ബാറ്ററി ക്വിക്ക് ചാര്‍ജ് 2.0-മായി സന്നിവേശിപ്പിച്ചിരിക്കുന്നു. 2,915 എംഎഎച്ചിന്റെ ബാറ്ററിയാണ് ഐഫോണ്‍ 6 പ്ലസിനുളളത്.

ഐഫോണ്‍ 6 പ്ലസിന് പകരം ഷവോമി എംഐ നോട്ട് ആകുന്നതിന്റെ 10 കാരണങ്ങള്‍....!

എംഐ നോട്ടിന്റെ 16ജിബിക്ക് 22,948 രൂപയും, 64ജിബിക്ക് 27,939 രൂപയും ആണ് ചൈനയില്‍ വില. അതേ സമയം, ഐഫോണ്‍ 6 പ്ലസ് ഇന്ത്യയില്‍ 62,000 രൂപയ്ക്കാണ് വില്‍ക്കപ്പെടുന്നത്.

Best Mobiles in India

English Summary

10 Reasons Xiaomi Mi Note is the Best iPhone 6 Plus Alternative.