2018ല്‍ അതിവിശിഷ്ടമായ സവിശേഷതകളില്‍ എത്തിയ സ്മാര്‍ട്ട്‌ഫോണുകള്‍


2018 തികച്ചും സ്മാര്‍ട്ട്‌ഫോണ്‍ വ്യാപാരികളുടെ വര്‍ഷമെന്നു പറയാം. പല സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളും ഈ വര്‍ഷം എത്തിയിട്ടുണ്ട്. മുമ്പൊന്നും കാണാത്ത സവിശേഷതകളിലായിരുന്നു ഓരോ ഫോണുകളുടേയും വരവ്.

Advertisement

2018ല്‍ പുറത്തിറങ്ങിയ കുറച്ച് സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു. ഇവയുടെ അതുല്യമായ സവിശേഷത നിങ്ങള്‍ ഓരോരുത്തരേയും ആകര്‍ഷിക്കും എന്നതില്‍ യാതൊരു സംശയവുമില്ല.

Advertisement

റിട്രാക്റ്റബിള്‍ ക്യാമറയുമായി വിവോ നെക്‌സ് S

റിട്രാക്റ്റബിള്‍ ക്യാമറയുമായി എത്തിയ ലോകത്തിലെ ആദ്യത്തെ ഫോണാണ് വിവോ നെക്‌സ് എസ്. അതായത് നോച്ച്‌ ഇല്ലാത്തതും അതു പോലെ എഡ്ജ്-ടൂ-എഡ്ജ് ഡിസൈനുമുളള ഉയര്‍ന്ന സ്‌ക്രീന്‍ ബോഡി റേഷ്യോയാണ്. സ്മാര്‍ട്ട്‌ഫോണ്‍ എഞ്ചിനീയര്‍മാരുടെ വിജയകരമായ നേട്ടമാണ് ഈ ഫോണ്‍.

ഓപ്പോ R17 പ്രോയില്‍ സൂപ്പര്‍VOOC ഫ്‌ളാഷ് ചാര്‍ജ്ജിംഗ്

ഈ സാങ്കേതികവിദ്യ എല്ലാ ഉപകരണങ്ങളും ചാര്‍ജ്ജ് ചെയ്യുന്ന രീതിയാണ്. ഓപ്പോയില്‍ നിന്നുമുളള ട്രേഡ്മാര്‍ക്ക് ഫാസ്റ്റ് ചാര്‍ജ്ജിംഗ് ടെക്‌നോളജിയാണ് ഫാസ്റ്റ് ചാര്‍ജ്ജിംഗ് ടെക്‌നോളജിയായ സൂപ്പര്‍VOOC ഫ്‌ളാഷ് ചാര്‍ജ്ജ്.

അതായത് 50W ചാര്‍ജ്ജര്‍ ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി ചാര്‍ജ്ജ് പൂജ്യത്തില്‍ നിന്ന് 100% വരെ 40 മിനിറ്റിനുളളില്‍ ചാര്‍ജ്ജാകുന്നു. ഈ ടെക്‌നോളജിയുമായി എത്തിയ ഇന്ത്യയിലെ ആദ്യത്തെ ഫോണാണ് വിവോ R17 പ്രോ.

വാവെയ് P20 പ്രോയുടെ 3x ഓപ്ടിക്കല്‍ സൂം

3x ഒപ്ടിക്കല്‍ സൂം പിന്തുണയുമായി എത്തിയ ആദ്യ സ്മാര്‍ട്ട്‌ഫോണാണ് വാവെയ് P20 പ്രോ. ഒരു ഇമേജിന്റെ ഗുണനിലവാരം നഷ്ടപ്പെടാതെ തന്നെ ദൂരെ നിന്ന് മികച്ച ഫോട്ടോ എടുക്കാന്‍ ഹാര്‍ഡ്‌വയര്‍ പ്രവര്‍ത്തിക്കുന്നു. f/1.8 അപ്പര്‍ച്ചറുളള 40എംപി സെന്‍സറോടു കൂടി എത്തിയ കമ്പനിയുടെ ആദ്യത്തെ ഫോണ്‍ കൂടിയാണ് ഇത്.

സാംസങ്ങ് ഗ്യാലക്‌സ് A9 2018ന്റെ നാല് ക്യാമറ

സാംസങ്ങ് ഗ്യാലക്‌സി A9 2018 ആണ് ലോകത്തിലെ ആദ്യത്തെ ക്വാഡ്-ക്യാമറയുമായി എത്തിയിരിക്കുന്നത്. അതായത് 24എംപി RGB സെന്‍സര്‍, 10എംപി ടെലിഫോട്ടോ ലെന്‍സ്, 8എംപി വൈഡ് ആങ്കിള്‍ ലെന്‍സ്, 5എംപി ഡെപ്ത് സെന്‍സര്‍ എന്നിങ്ങനെ.

ഷവോമി മീ മിക്‌സ് 3, സ്ലൈഡര്‍ ഫോണ്‍

സ്ലൈഡര്‍ സംവിധാവനുമായി എത്തിയ ആദ്യ ഫോണല്ല ഷവോമി മീ മിക്‌സ് 3. എന്നാല്‍ ഒരു ദ്വിതീയ സ്ലൈഡര്‍ സംവിധാവനുമായി എത്തിയ ആദ്യ ഫോണാണ് ഷവോമി മീ മിക്‌സ് 3. അത് സെല്‍ഫി ക്യാമറയും മറ്റു ആവശ്യമായ സെന്‍സറുകളും സ്ഥാപിക്കുന്നതിന് വിട്ടുവീഴ്ച ചെയ്യാതെ ഉയര്‍ന്ന സ്‌ക്രീന്‍-ടൂ-ബോഡി റേഷ്യോ വാഗ്ദാനം ചെയ്യാന്‍ കമ്പനിയെ സഹായിച്ചു.

ഐഫോണ്‍ XSലെ ഇ-സിം

ഇ-സിം സാങ്കേതികവിദ്യ ഉപയോഗിച്ച് ഡ്യുവല്‍ സിം കാര്‍ഡുകളെ പിന്തുണയ്ക്കുന്ന ആദ്യ ഐഫോണ്‍ ആണ് ഐഫോണ്‍ XS. ഉപഭോക്താവിന് ഒരു ഫിസിക്കല്‍ സിമ്മും, ഇ-സിമ്മും ഐഫോണ്‍ XS, ഐഫോണ്‍ XS മാക്‌സ്, ഐഫേണ്‍ XR എന്നിവയില്‍ ഒരേ സമയം പ്രവര്‍ത്തിപ്പിക്കാം.

വാവെയ് മേറ്റ് 20 പ്രോയുടെ റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജ്ജിംഗ്

റിവേഴ്‌സ് ചാര്‍ജ്ജിംഗ് പിന്തുണയ്ക്കുന്ന ആദ്യ ഫോണാണ് വാവെയ് മേറ്റ് 20 പ്രോ. ഇവിടെ വാവെയ് മേറ്റ് 20 പ്രോയില്‍ നിന്ന് വയര്‍ലെസ് ചാര്‍ജ്ജിംഗിലൂടെ ഉപയോക്താവിന് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം. അതായത് ഇതൊരു പവര്‍ബാങ്കായി പ്രവര്‍ത്തിക്കുന്നു എന്നര്‍ത്ഥം.

ഓവര്‍ലോക്ക് പ്രോസസറുമായി എത്തിയ സ്മാര്‍ട്ട്‌ഫോണ്‍, ROG ഫോണ്‍

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 SoC, ക്ലോക്ക് സ്പീഡ് 2.96GHz ല്‍ എത്തിയ ലോകത്തിലെ ആദ്യത്തെ ഫോണാണ് ROG ഫോണ്‍. ഇത് സാധാരണ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 SoCയേക്കാള്‍ അല്‍പം കൂടുതലാണ്. മറ്റു സ്മാര്‍ട്ട്‌ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ഫോണിന് മെച്ചപ്പെട്ട ഗെയിമിംഗ്, സിപിയു എന്നിവയുണ്ട്.

3ഡി ഡിസ്‌പ്ലേ സ്മാര്‍ട്ട്‌ഫോണ്‍, റെഡ് ഹൈഡ്രജന്‍ വണ്‍

റെഡ് എന്ന കമ്പനിയിലെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ആണ് റെഡ് ഹൈഡ്രജന്‍ വണ്‍. ഹോളോഗ്രാഫിക് ഡിസ്‌പ്ലേയാണ് ഫോണിന്. അതായത് 3ഡി ഗ്ലാസ് ഉപയോഗിക്കാതെ തന്നെ 3ഡി ഉളളടക്കം പ്രദര്‍ശിപ്പിക്കാനാകും.

മോട്ടോ Z4ന്റെ 5ജി മോഡ്

മോട്ടോറോള മോട്ടോ Z4 ആണ് 5ജി നെറ്റ്‌വര്‍ക്ക് പിന്തുണയ്ക്കുന്ന ഒരേ ഒരു സ്മാര്‍ട്ട്‌ഫോണ്‍. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 SoCയാണ് ഫോണില്‍. 5ജി നെറ്റ്‌വര്‍ക്ക് പ്രാപ്തമാക്കാനായി 5ജി മോട്ടോ MOD ആണ് എത്തുന്നത്.

 

 

ഉപസംഹാരം

2018ല്‍ പുറത്തിറക്കിയ സ്മാര്‍ട്ട്‌ഫോണുകളുടെ പട്ടികയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും അവയെ വേര്‍തിരിക്കപ്പെടുന്ന സവിശേഷതകളാണ് ഇവയ്ക്ക്. ഇവയില്‍ ഏതാണ് നിങ്ങള്‍ക്ക് പ്രീയപ്പെട്ടത്?

2018-ല്‍ ടെക് ലോകത്തെ പിടിച്ചുകുലുക്കിയ വന്‍വിവാദങ്ങള്‍

Best Mobiles in India

English Summary

10 smartphones with unique innovations launched in 2018