ആപ്പിള്‍ ഐഫോണ്‍ XR നിങ്ങളെ ആകര്‍ഷിക്കാനുളള കാരണങ്ങള്‍ ....!


ആപ്പിളിന്റെ മൂന്നു പുതിയ ഫോണുകളാണ് ഐഫോണ്‍ XS, ഐഫോണ്‍ XS മാക്‌സ്, ഐഫോണ്‍ XR. ഇവ മൂന്നും ലോക വിപണിയില്‍ മികച്ച പ്രകടനം നടത്തുന്നവയാണ്.

Advertisement

ഇന്ന് ലഭിക്കാവുന്ന ഏറ്റവും വില കൂടിയ ഐഫോണ്‍ മോഡലുകളാണ് ഐഫോണ്‍ XS, XS മാക്‌സ്. എന്നാല്‍ ഏറ്റവും വില കുറഞ്ഞ ഫോണ്‍ ഐഫോണ്‍ XR ആണ്. ഈയിടെയാണ് ഐഫോണ്‍ XRന്റെ പ്രീ-ഓര്‍ഡര്‍ ഇന്ത്യയില്‍ ആരംഭിച്ചത്. മറ്റു രണ്ടു ഫോണുകളായ ഐഫോണ്‍ XS, XS മാക്‌സ് എന്നിവയുടെ വില്‍പന ഇതിനകം തന്നെ ഇന്ത്യയില്‍ ആരംഭിച്ചു കഴിഞ്ഞു. ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ ഇന്ത്യ, പേറ്റിഎം മാള്‍, എയര്‍ടെല്‍ ഓണ്‍ലൈന്‍ ഇ സ്റ്റാര്‍ എന്നിവയിലൂടേയും കൂടാതെ ആപ്പിളിന്റെ ഔദ്യോഗിക വിപണന കേന്ദ്രമായ ഇമാജദിനൂടേയും ഫോണ്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാം.

Advertisement

സിറ്റി ക്രഡിറ്റ്, ആക്‌സിസ് ബാങ്ക് എന്നിവയിലെ EMI പ്ലാനില്‍ 5% ക്യാഷ്ബാക്ക് ഓഫര്‍ ഈ ഫോണിനു ലഭിക്കും. അങ്ങനെ യഥാര്‍ത്ഥ വിലയായ 76,900 രൂപയില്‍ നിന്നും 73,055 രൂപയായി കുറയും. ഇതു കൂടാതെ ബജാജ് ഫിന്‍സെര്‍വില്‍ നിന്നും നോ-കോസ്റ്റ് ഇഎംഐ ലഭിക്കും.

നിങ്ങള്‍ തീര്‍ച്ചയായും ഐഫോണ്‍ XRന്റെ ഈ സവിശേഷതകള്‍ അറിഞ്ഞിരിക്കണം.

A12 ബയോണിക് പ്രോസസര്‍

ആപ്പിള്‍ ഐഫോണ്‍ XR റണ്‍ ചെയ്യുന്നത് ഐഫോണിന്റെ ഏറ്റവും വില കൂടിയ ഫോണുകളായ ഐഫോണ്‍ XS, XS മാക്‌സ് എന്നിവയെ പോലെ A12 ബയോണിക് പ്രോസസറിലാണ്. അതിനാല്‍ ഏത് അവസരത്തിലും പോര്‍ട്രേറ്റ് ഷോര്‍ട്ടുകള്‍ എടുക്കാന്‍ ക്യാമറ സഹായിക്കും.

ആള്‍-സ്‌ക്രീന്‍ ഡിസ്‌പ്ലേ

ആപ്പിളിന്റെ മറ്റു രണ്ടു ഫോണുകളെ പോലെ തന്നെ ഐഫോണ്‍ XRലും ഫിസിക്കല്‍ TouchID ബട്ടണ്‍ ഇല്ല. ഐഫോണ്‍ ശ്രേണിയിലെ ഏറ്റവും വലിയ എല്‍സിഡി ഡിസ്‌പ്ലേയാണ് ഐഫോണ്‍ XRന്റേത്. സ്മാര്‍ട്ട്‌ഫോണുകളില്‍ ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്ന ഫ്രണ്ട് ഗ്ലാസ് ഡിസ്‌പ്ലേയാണ് XRന് എന്നും കമ്പനി അവകാശപ്പെടുന്നു.

പ്രധാന വ്യത്യാസം ഡിസ്‌പ്ലേയില്‍

ഈ മൂന്നു ഫോണുകളുടേയും പ്രധാന വ്യത്യാസം സ്‌ക്രീനാണ്. ഐഫോണ്‍ XRന് എല്‍സിഡി ഡിസ്‌പ്ലേ, ഐഫോണ്‍ XSനും XS മാക്‌സിനും OLED ഡിസ്‌പ്ലേകളാണ്. ഐഫോണ്‍ XRന്റെ 'Liquid Retina' ഡിസ്‌പ്ലേയാണ് ഏറ്റവും വിപുലമായ എല്‍സിഡി ഡിസ്‌പ്ലേ.

 

 

സിങ്കിള്‍ ലെന്‍സ് റിയര്‍ ക്യാമറ

ഐഫോണ്‍ XS, ഐഫോണ്‍ XS മാക്‌സ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ XRന് 12എംപി സിങ്കിള്‍ ലെന്‍സ് റിയര്‍ ക്യാമറയാണ്.

512ജിബി മോഡല്‍ ഇല്ല

ഐഫോണ്‍ XS, ഐഫോണ്‍ XS മാക്‌സ് എന്നിവയ്ക്ക് 64ജിബി, 256ജിബി, 12ജിബി സ്‌റ്റോറേജ് വേരിയന്റുകളാണ് എന്നാല്‍ ഐഫോണ്‍ XRന് 64ജിബി, 128ജിബി, 256ജിബിയുമാണ്.

ഈ നിറങ്ങളില്‍

നീല, വെളള, കറുപ്പ്, മഞ്ഞ, കോറല്‍, ചുവപ്പ് എന്നീ ആറു നിറങ്ങളിലാണ് ഐഫോണ്‍ XR എത്തിയിരിക്കുന്നത്.

3ഡി ടച്ച് ഇല്ല

ഐഫോണ്‍ XRല്‍ ആപ്പിള്‍ 3D ടച്ച് നല്‍കിയിട്ടില്ല.

വട്ടര്‍ റെസിസ്റ്റന്റ് കുറവ്

ഐഫോണ്‍ XS, ഐഫോണ്‍ XS മാക്‌സ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ XRന് വാട്ടര്‍ റെസിസ്റ്റന്റ് കുറവാണ്. അതായത് XSസും XS മാക്‌സിസും രണ്ടു മീറ്റര്‍ ആഴത്തില്‍ 30 മിനിറ്റു വരെ ഇടാം എന്നാല്‍ ഐഫോണ്‍ XR ഒരു മീറ്റര്‍ ആഴത്തില്‍ 30 മിനിറ്റു വരെയായിരിക്കും വെളളത്തില്‍ ഇടാന്‍ സാധിക്കുന്നത്.

ഐഫോണ്‍ XR ക്യാമറ

ഐഫോണ്‍ XS, XS മാക്‌സ് എന്നിവയെ പോലെ തന്നെ 7എംപി f/2.2 അപ്പര്‍ച്ചറുളള മുന്‍ ക്യാമറ തന്നെ. ഈ മൂന്നു ഫോണും റെറ്റിന ഫ്‌ളാഷോടു കൂടിയാണ് എത്തിയിരിക്കുന്നത്.

മികച്ച് ബാറ്ററി ബാക്കപ്പ്

ഏറ്റവും മികച്ച ബാറ്ററിയാണ് ഐഫോണ്‍ XRല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആപ്പിള്‍ പറയുന്നത് ഒരൊറ്റ ചാര്‍ജ്ജില്‍ 15 മണിക്കൂര്‍ വരെ ഇന്റര്‍നെറ്റ് ഉപയോഗിക്കാനോ അല്ലെങ്കില്‍ 16 മണിക്കൂര്‍ വീഡിയോ പ്ലേ ബാക്ക് കാണാനോ അനുവദിക്കും എന്നാണ്.

14,999 രൂപക്ക് ഗംഭീര സവിശേഷതകളുമായി ഓണർ 8X; വാങ്ങാൻ ഈ 8 കാരണങ്ങൾ മതി!!

Best Mobiles in India

English Summary

10 things to know about Apple iPhone XR