ഐഫോണ്‍ 6-ന് സാധിക്കാത്ത ഷവോമി റെഡ്മി നോട്ടിന് മാത്രം സാധിക്കുന്ന 10 കാര്യങ്ങള്‍....!


ആപ്പിളും ഷവോമിയും വളരെ വ്യത്യസ്തമായ ക്ഷീരപഥത്തില്‍ ഉള്‍പ്പെട്ട ഡിവൈസുകളാണ്. ഐഫോണ്‍, ഐപാഡ് തുടങ്ങിയവയുടെ ആപ്പിള്‍ വില കൂടിയ ഡിവൈസുകളുടെ ഗണത്തില്‍ പെടുമ്പോള്‍, ഷവോമി കൈയിലൊതുങ്ങുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിക്കുന്ന കമ്പനികളുടെ ഗണത്തിലാണ്.

Advertisement

റെഡ്മി നോട്ടുമായി ഇന്ത്യന്‍ വിപണിയില്‍ ഷവോമി വീണ്ടും ചുവടുറപ്പിച്ചിരിക്കുകയാണ്. ഷവോമിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന പോലെ തന്നെ ഇത്തവണയും അവര്‍ ബഡ്ജറ്റ് ഫാബ്‌ലറ്റുമായാണ് എത്തിയിരിക്കുന്നത്.

Advertisement

എന്നാല്‍ റെഡ്മിക്ക് ചെയ്യാവുന്ന പല കാര്യങ്ങളും ഐഫോണ്‍ 6-ന് ചെയ്യാന്‍ സാധിക്കില്ല. ഇതില്‍ നിന്ന് തിരഞ്ഞെടുത്ത 10 താല്‍പ്പര്യജനകമായ വസ്തുതകളാണ് ചുവടെ പരിചയപ്പെടുത്തുന്നത്.

1

ഐഫോണ്‍ 6-ല്‍ ഇല്ലാത്ത എന്നാല്‍ റെഡ്മി നോട്ടില്‍ ഉളള സവിശേഷതാണ് ഒരു ടാപിലൂടെ നിങ്ങളുടെ ഫോണിലെ ഭൂരിഭാഗം മെമ്മറിയും സ്വതന്ത്രമാക്കാന്‍ സാധിക്കുമെന്നത്.

 

2

റെഡ്മി നോട്ടില്‍ നിങ്ങള്‍ക്ക് പുതിയ രൂപഭാവങ്ങളുളള തീമോടെ എല്ലാ ദിവസവും ഫോണ്‍ കൈയിലെടുക്കാവുന്നതാണ്.

 

3

ഡയല്‍ പാഡിനെ അടിസ്ഥാനമാക്കിയുളള നോട്ട് എടുക്കല്‍ സവിശേഷത റെഡ്മി നോട്ടിന്റെ പ്രത്യേകതയാണ്. നിങ്ങള്‍ക്ക് നോട്ട് അയച്ച സുഹൃത്തിന്റെ കോണ്‍ടാക്റ്റിന് താഴെയായി ഒറ്റ പേജില്‍ എല്ലാ നോട്ടുകളും വന്നു വീഴുമെന്നത് ഐഫോണിന് നല്‍കാന്‍ കഴിയാത്തതാണ്.

 

4

റെഡ്മി നോട്ടിലെ നിങ്ങളുടെ ഡിഫോള്‍ട്ട് ഫോണ്ടുകള്‍ കണ്ട് മടുത്തെങ്കില്‍ തീം മാറ്റുന്നതു പോലെ തന്നെ ഇതും മാറ്റാവുന്നതാണ്.

5

എംഐയുഐ-ന്റെ ഡാറ്റാ പ്ലാനറിന്റെ സഹായത്തോടെ നിങ്ങളുടെ ഡാറ്റാ പരിധി എപ്പോഴാണ് കഴിയുന്നതെന്ന് ഒഎസ്സ് നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതാണ്.

 

6

ഈ ഓപ്ഷന്‍ പ്രാപ്തമാക്കുമ്പോള്‍, എല്ലാ ആപുകളുടേയും സവിശേഷതകളുടേയും വലിപ്പം കൂടുന്നതാണ്, ഇത് പ്രധാനമായും ഭാഗികമായ അന്ധതയുളളവരെ ഉദ്ദേശിച്ചാണ്.

 

7

റെഡ്മി നോട്ട് ഫാബ്‌ലറ്റിലെ എംഐയുഐ ഇന്റര്‍ഫേസ് സ്‌ക്രീന്‍ മിററിംഗ് നടത്താന്‍ സഹായകമാണ്, പക്ഷെ ക്രോംകാസ്റ്റ് ഉണ്ടായിരിക്കണമെന്ന് മാത്രം. ഇത് നിങ്ങളുടെ ഹാന്‍ഡ്‌സെറ്റിനെ ടെലിവിഷനുമായി വയര്‍ലെസായി ബന്ധിപ്പിക്കുന്നു, തുടര്‍ന്ന് നിങ്ങളുടെ പ്രിയപ്പെട്ട ആപുകളായ യൂട്യൂബ്, എച്ച്ബിഒ ഗോ, ഗൂഗിള്‍ പ്ലസ് എന്നിവ കാസ്റ്റ് ചെയ്യുന്നു.

8

എംഐയുഐ 6 അടിസ്ഥാനമാക്കിയുളള റെഡ്മി നോട്ട് മികച്ച പവര്‍ സേവിങ് ആപുമായാണ് എത്തുന്നത്. ഇത് നിങ്ങളുടെ ഡിവൈസിലെ സ്റ്റാന്‍ഡ് ബൈ ടൈം ക്രമീകരിക്കാന്‍ സഹായിക്കുന്നു.

9

റെഡ്മി നോട്ട് പ്രിവന്റ് പോക്കറ്റ് ഡയല്‍ ഓപ്ഷനുമായാണ് എത്തുന്നത്. ഇത് നിങ്ങളുടെ ഫോണ്‍ പോക്കറ്റിലിട്ടാല്‍ ഡിവൈസിനെ ലോക്ക് ചെയ്യുന്നതാണ്.

10

ഇത് നിങ്ങള്‍ എല്ലാ ഷവോമി ഹാന്‍ഡ്‌സെറ്റുകളിലും കാണുന്ന അടിസ്ഥാന ഓപ്ഷനാണ്. മുകളില്‍ നിന്ന് സെറ്റിംഗ്‌സ് പാനല്‍ താഴേക്ക് ഇഴയ്ക്കുക, നിങ്ങള്‍ക്ക് സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ സാധിക്കുന്ന ഡ്രോപ് ഡൗണ്‍ പാനല്‍ കണ്ടെത്താവുന്നതാണ്.

Best Mobiles in India

English Summary

We here look 10 Things Xiaomi Redmi Note Can Do That iPhone 6 Plus Cannot.