ഐഫോൺ Xൽ ഇല്ലാത്ത സാംസങ് ഗാലക്‌സി നോട്ട് 9ൽ മാത്രമുള്ള 10 കാര്യങ്ങൾ!


സാംസങ്ങ് ഈയിടെയാണ് തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് ഫോണായ സംസങ്ങ് ഗ്യാലക്‌സി നോട്ട് 9 അവതരിപ്പിച്ചത്. 6ജിബി റാം 128ജിബി സ്‌റ്റോറേജിന് 67,900 രൂപയാണ്. ആപ്പിളിന്റേയും സാംസങ്ങിന്‍േയും ഒരു പ്രീമിയം സെഗ്മെന്റില്‍ മത്സരം ഉണ്ടെങ്കില്‍ അത് ഗ്യാലക്‌സി നോട്ട് 9ഉും ആപ്പിളിന്റെ ഏറ്റവും വില കൂടിയ ഫോണായ ഐഫോണ്‍ Xഉും ആയിരിക്കും. ഐഫോണ്‍ Xന്റെ 64ജിബി സ്‌റ്റോറേജ് വേര്‍ഷന് 95,390 രൂപയാണ്.

ഇവിടെ നോക്കാം സാസങ്ങിന്റെ ഏറ്റവും വില കൂടിയ ഫോണില്‍ ഉളളതും എന്നാല്‍ ഐഫോണിന്റെ ഏറ്റവും വില കൂടിയ ഫോണില്‍ നഷ്ടപ്പെട്ടതുമായ കുറച്ചു സവിശേഷതകള്‍...

വലിയ സ്‌ക്രീന്‍

സാംസങ്ങ് ഗ്യാലക്‌സി നോട്ട് 9ന് ക്വാഡ് എച്ച്ഡി പ്ലസ് റിസൊല്യൂഷനുളള 6.4 ഇഞ്ച് OLED ഡിസ്‌പ്ലേയാണ്. എന്നാല്‍ മറുവശത്ത് ഐഫോണ്‍ Xന് 1125x2436 പിക്‌സല്‍ റിസൊല്യൂഷനുളള 5.8 ഇഞ്ച് ഡിസ്‌പ്ലേയാണ്.

മികച്ച സെല്‍ഫി ക്യാമറ

സാംസങ്ങ് ഗ്യാലക്‌സി നോട്ട് 9ന് 8എംപി സെല്‍ഫി ക്യാമറയും എന്നാല്‍ ഐഫോണ്‍ Xന് 7എംപി സെല്‍ഫി ക്യാമറയുമാണ്.

8ജിബി റാം വേരിയന്റ്

സാംസങ്ങ് ഗ്യാലക്‌സി നോട്ട് 9ന്റെ ടോപ്പ് എന്റ് വേരിന്റിന് 8ജിബി റാമും എന്നാല്‍ ആപ്പിള്‍ ഐഫോണ്‍ Xന് 3ജിബി റാമുമാണ്.

ഡ്യുവല്‍ ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

സാംസങ്ങ് ഗ്യാലക്‌സി നോട്ട് 9ന് 512ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ് കൂടാതെ 512ജിബി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 1TB വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനും കഴിയും. എന്നാല്‍ മറു വശത്ത് ഐഫോണ്‍ Xന് 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ്.

ഹൈ ബാറ്ററി കപ്പാസിറ്റി

ഐഫോണിനേക്കാളും സാംസങ്ങ് ഗ്യാലക്‌സി നോട്ട് 9ന് വലിയ ബാറ്ററിയാണ്. അതായത് ഗ്യാലക്‌സി നോട്ട് 9ന് 4000എംഎഎച്ച് ബാറ്ററിയും എന്നാല്‍ ഐഫോണ്‍ Xന് 2716എംഎഎച്ച് ബാറ്ററിയുമാണ്.

S-പെന്‍

ഗ്യാലക്‌സി നോട്ട് 9ന്റെ ഉല്‍പാദനക്ഷമതയേയും അതു പോലെ മള്‍ട്ടിടാസ്‌കിംഗും വര്‍ദ്ധിപ്പിക്കാന്‍ ബ്ലൂട്ടൂത്ത് ഉള്‍പ്പെടുത്തിയ S-പെന്‍ സ്റ്റെലസും ഉണ്ട്. സാംസങ്ങിന്റെ മറ്റ് S-പെന്നില്‍ നിന്നും ഇത് തീര്‍ത്തും വ്യത്യസ്ഥമാണ്. എന്നാല്‍ ഐഫോണ്‍ Xല്‍ S-പെന്‍ പിന്തുണയില്ല.

Dex പിന്തുണ

പുതിയ ഗ്യാലക്‌സി നോട്ട് 9ന്റെ വലിയ സ്‌ക്രീനില്‍ ഒരു അവതരണമോ അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രദര്‍ശനത്തിനായി മോണിറ്ററിലേക്ക് സ്മാര്‍ട്ട്‌ഫോണ്‍ കണക്ട് ചെയ്യാന്‍ നിങ്ങള്‍ക്ക് HDMI ഡോങ്കിളിലേക്ക് യുഎസ്ബി ടൈപ്പ് സി ഉപയോഗിക്കാം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, 10,000 രൂപ വിലയുളള സാംസങ്ങ് Dex മികച്ചൊരു സോഫ്റ്റ്‌വയറായി നോട്ട് 9ല്‍ ഉള്‍ക്കൊളളുന്നു.

ഫ്രീ ആക്‌സസറീസുകള്‍

സാംസങ്ങ് ഗ്യാലക്‌സി നോട്ട് 9ന്റെ ആക്‌സറീസ് ബോക്‌സില്‍ 6000 രൂപ വിലയുളള ഹാര്‍മാന്‍ AKG ഇയര്‍ഫോണ്‍, അഡാപ്റ്ററുകള്‍ എന്നിവ ഉണ്ട്. എന്നാല്‍ ഐഫോണ്‍ Xല്‍ ലൈറ്റ്‌നിംഗ് കണക്ടര്‍ ഉള്‍പ്പെടുത്തിയ അടിസ്ഥന ഇയര്‍പോടുകള്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്.

3.5എംഎ ഹെഡ്‌ഫോണ്‍ ജാക്ക്

ഗ്യാലക്‌സി നോട്ട് 9ന് 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്ക് ആണ്. എന്നാല്‍ ഐഫോണ്‍ Xന് ഹെഡ്‌ഫോണ്‍ ജാക്ക് നഷ്ടപ്പെട്ടിരിക്കുന്നു. പകരം സാധാരണ ഹെഡ്‌ഫോണുകള്‍ ഐഫോണ്‍ Xലേക്ക് കണക്ട് ചെയ്യാന്‍ ഒരു ഡോങ്കിള്‍ ആവശ്യമാണ്.

വില

വില ഈ ഫോണുകളെ സംബന്ധിച്ച് വലിയൊരു വ്യത്യാസം തന്നെയാണ്. ഗ്യാലക്‌സി നോട്ട് 9ന്റെ 6ജിബി റാം 128ജിബി സ്റ്റോറേജ് വേര്‍ഷന്റെ വില 67,900 രൂപയും എന്നാല്‍ ഐഫോണ്‍ Xന്റെ 64ജിബി സ്‌റ്റോറേജ് വേര്‍ഷന്റെ വില 95,390 രൂപയുമാണ്.

Most Read Articles
Best Mobiles in India
Read More About: samsung galaxy apple iphone

Have a great day!
Read more...

English Summary

10 top things Samsung's most expensive smartphone has but Apple iPhone X does not.