പഴയ സ്മാർട്ഫോൺ ഒഴിവാക്കല്ലേ.. ഉപകാരങ്ങൾ നിരവധി!


ഏതൊരാളുടെ വീട്ടിലും കാണും ഒന്നോ രണ്ടോ പഴയ ആൻഡ്രോയിഡ് സ്മാർട്ഫോണുകൾ. കുട്ടികൾക്ക് കൊടുക്കുകയോ അല്ലെങ്കിൽ സെക്കൻഡ് ഹാൻഡ് കടയിൽ വിൽക്കുകയോ അല്ലാതെ കാര്യമായി നമ്മളാരും പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല. എന്നാൽ പഴയ സ്മാർട്ഫോണുകൾ കൊണ്ട് നിങ്ങൾക്ക് ഉപകാരപ്രദമായ ഒരുപിടി കാര്യങ്ങൾ ചെയ്യാൻ സാധിക്കും. അവയിൽ ചിലത് വിവരിക്കുകയാണ് ഇന്നിവിടെ.

Advertisement

നിങ്ങളുടെ സ്മാർട്ഫോണിനെ ഒരു റിമോട്ട് ആയി ഉപയോഗിക്കൽ

നമ്മളിൽ പലരും ഇതിനെ കുറിച്ച് കേട്ടിട്ടുണ്ടാകും എങ്കിലും അധികം അറിയാത്തവർ ആയിരിക്കും. ഇവിടെ ഒരു സ്മാർട്ഫോൺ ഉപയോഗിച്ചുകൊണ്ട് തന്നെ നിങ്ങൾക്ക് നിങ്ങളുടെ ടിവിയുടെയോ ലാപ്ടോപ്പിന്റെയോ എല്ലാം തന്നെ റിമോട്ട്, മൗസ് എന്നിവയായെല്ലാം തന്നെ ആക്കാൻ സാധിക്കും. ഇതിനായുള്ള നിരവധി ആപ്പുകൾ ആൻഡ്രോയ്ഡ് പ്ളേ സ്റ്റോറിൽ ലഭ്യമാണ്. Retune, Unified Remote പോലുള്ള ഒരുപിടി ആപ്പുകൾ ഇതിന് ഉദാഹരണമാണ്. പഴയ ഒരു ഫോൺ ആണ് ഇതിന് നല്ലത്.

Advertisement
Chromecast ഉപയോഗിക്കാൻ

നിങ്ങളുടെ ടിവിയിൽ സ്മാർട്ട് കണ്ടന്റുകൾ ലഭിക്കാനായി ബന്ധിപ്പിക്കാവുന്ന എന്നുള്ളതിൽ ഏറ്റവും നല്ല ഒരു ഉപാധിയാണ് ഗൂഗിൾ Chromecast. ഇത് പ്രവർത്തിപ്പിക്കുമ്പോൾ ഒരു ആൻഡ്രോയ്ഡ് ആപ്പ് അനിവാര്യമായിവരുന്നുണ്ട്. ഒരു പഴയ ഫോണിലൂടെ ഈ കാര്യം സാധിക്കാവുന്നതാണ്.

ഗൂഗിൾ ഹോം ഉണ്ടാക്കാം

ഗൂഗിൾ ഹോം നിങ്ങൾക്ക് വീട്ടിൽ തന്നെ സെറ്റ് ചെയ്യാൻ ഒരുപക്ഷെ നിങ്ങളുടെ പഴയ ഫോണിന് സാധിച്ചേക്കും. ഫോണിനെ ഒരു ഗൂഗിൾ ഹോം ആക്കി മാറ്റുക എന്നതാണ് ഇവിടെ ചെയ്യുന്നത്. അതിനായി ഗൂഗിൾ അസിസ്റ്റന്റ് പിന്തുണയുള്ള ബ്ലൂടൂത്ത് വഴി സ്പീക്കറിലേക്ക് ബന്ധിപ്പിക്കാൻ സൗകര്യമുള്ള ഒരു ഫോണായിരിക്കണം നിങ്ങളുടെ കയ്യിൽ ഉണ്ടായിരിക്കേണ്ടത്. എങ്കിൽ നിങ്ങൾക്ക് ഒരു ഗൂഗിൾ ഹോം പോലെ ഈ പഴയ ഫോണിനെ മാറ്റിയെടുക്കാം.

അലാറം ക്ളോക്ക് ആക്കി ഉപയോഗിക്കാം

ഇത് നമ്മൾക്ക് അറിയാവുന്ന ഒന്നാണ്. പക്ഷെ അലറാം, അല്ലെങ്കിൽ ക്ളോക്ക് എന്ന ആവശ്യത്തിന് മാത്രം ഉപയോഗിക്കുകയോ എന്ന് ചിന്തിക്കുന്നവർക്ക് ഒരു ക്ലോക്ക് ഡേ ഡ്രീം കൂടെ സെറ്റ് ചെയ്യുകയാണെങ്കിൽ ഫോൺ കൂടുതൽ സുന്ദരമാകും.

ഒരു ലാൻഡ്ലൈൻ ടെലഫോൺ ഉണ്ടാക്കുന്നതിന്

ഒരു സ്മാർട്ഫോണിനെ എങ്ങനെ ഒരു ലോക്കൽ കണക്ഷനുമായി ബന്ധിപ്പിക്കാം എന്നതുമായി ബന്ധപ്പെട്ട ഒരുപിടി ആപ്പുകൾ ഇന്ന് പ്ളേ സ്റ്റോറിൽ ലഭ്യമാണ്. അവ വഴി ലാൻഡ്‌ലൈനുമായി ബന്ധിപ്പിക്കാം. അതുപോലെ സ്കൈപ്പ് കോളിംഗ്, വിഡിയോ കോളിംഗ് എന്നിവയൊക്കെ ചെയ്യാനുള്ള ഒരു വീഡിയോ ഫോൺ പോലെയും ഉപയോഗിക്കാം.

സുരക്ഷാ ക്യാമറ ഉണ്ടാക്കാൻ

പഴയ ആൻഡ്രോയ്ഡ് ഫോണുകൾ കൊണ്ട് നേടാവുന്ന ഏറ്റവും മികച്ച മറ്റൊരു സൗകര്യമാണ് ഒരു സിസിടിവി ക്യാമറ പോലെ മുഴുവൻ സമയം സുരക്ഷ ഉറപ്പ് നൽകുന്ന ഒന്നാക്കി മാറ്റാൻ പറ്റും എന്നത്. ഇതിനായുള്ള ആപ്പുകൾ പ്ളേ സ്റ്റോറിലുണ്ട്. ഇൻസ്റ്റാൾ ചെയ്യുകയേ വേണ്ടൂ. എങ്ങനെ ഏത് വിധം എന്നെല്ലാം എളുപ്പത്തിൽ ആ ആപ്പിൽ നിന്നുതന്നെ മനസ്സിലാക്കാം.

ബേബി മോണിറ്റർ

ഇത് നേരത്തെ മുകളിൽ പറഞ്ഞ സുരക്ഷാ ക്യാമറ പോലുള്ള മറ്റൊരു സൗകര്യമാണ്. പക്ഷെ ഇവിടെ പഴയ ഫോണിലും നിങ്ങളുടെ ഉപയോഗിക്കുന്ന ഫോണിലും ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. ശേഷം പരസ്പരം ആപ്പുകൾ ഫോണുമായി ബന്ധിപ്പിച്ച ശേഷം കുട്ടിയുടെ മുറിയിൽ പഴയ ഫോണിൽ ആപ്പ് പ്രവർത്തിപ്പിച്ചു വെക്കാം. ഇവിടെ നിങ്ങളുടെ മകയ്യിലുള്ള ഫോണിൽ ആപ്പ് തുറന്നാൽ കുട്ടിയുടെ മുറിയിലെ ദൃശ്യങ്ങൾ കാണാം.

എംപിത്രി പ്ലെയർ ആയി ഉപയോഗിക്കാം

ഇത് പലരും ചെയ്യുന്ന ഒന്നാണ്. ഫോൺ പഴയതായാൽ, അല്ലെങ്കിൽ എന്തെങ്കിലും ക്യാമറ പോകുകയോ നെറ്റവർക് പ്രശ്നം വരികയോ അങ്ങനെ എങ്ങനെയെങ്കിലും ഫോണിന്റെ ഉപയോഗം നടത്താൻ പറ്റാതെ വരികയാണെങ്കിൽ അതൊരു ഓഡിയോ പ്ലെയർ അല്ലെങ്കിൽ വീഡിയോ പ്ലെയർ ആക്കിമാറ്റും. ഇതും പഴയ ഫോണുകൾ കൊണ്ടുള്ള ഒരു സൗകര്യമാണ്.

ഫയൽ സെർവർ

ഫയലുകൾ സ്റ്റോർ ചെയ്യുന്ന ഒരിടം, അല്ലെങ്കിൽ പല സെർവറുകളിലുള്ള ഫയലുകളും ഡാറ്റകളും നിയന്ത്രിക്കാനുള്ള ഒരിടം. അങ്ങനെ ഒരാവശ്യത്തിനു മാത്രമായുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് അവ മാത്രം ഉപയോഗിക്കുന്ന ഒരു ഫയൽ സെർവർ പോലെയും പഴയ ഫോണുകളെ ആക്കിമാറ്റാം.

വൈഫൈ ഹോട്ട്സ്പോട്ട് ആക്കി ഉപയോഗിക്കാം

ഇതുപിന്നെ നമ്മളിൽ പലർക്കും അറിയാവുന്ന ഒരു സവിശേഷതയാണ്. നമ്മിൽ പലരും പഴയ ജിയോ അവതരിപ്പിച്ച LYF ഫോണുകൾ ഇത്തരത്തിൽ വൈഫൈ ഹോട്സ്പോട്ട് ആയി മാത്രം ഉപയോഗിച്ചവരുമാണ്.

ആധാർ കൊണ്ട് സർക്കാരിന് ലാഭം 90,000 കോടി രൂപ

 

Best Mobiles in India

English Summary

10 Uses with Your Old Smartphone