സ്മാർട്ഫോണുകൾ ഉപയോഗിക്കുന്ന നിങ്ങളുടെ മാതാപിതാക്കളെ ഈ 10 കാര്യങ്ങൾ തീർച്ചയായും പഠിപ്പിക്കുക!


ദിനവും വളര്‍ന്നു കൊണ്ടിരിക്കുന്ന മൊബൈല്‍ ഇന്റര്‍നെറ്റ് വിപണികളില്‍ ഒന്നാണ് ഇന്ത്യ. മിക്കവാറും ഇപ്പോള്‍ എല്ലാവരുടേയും കൈയ്യില്‍ മൊബൈല്‍ ഫോണുകള്‍ ഉണ്ട്. ഇങ്ങനെ വളര്‍ന്നു കൊണ്ടിരിക്കുന്ന ഈ വിപണിയില്‍ പ്രായമുളളവര്‍ക്ക് എളുപ്പത്തില്‍ ഇതിനോടു പൊരുത്തപ്പെടാന്‍ പ്രയാസമായിരിക്കും. അതിനാല്‍ എല്ലാ കാര്യത്തിലും സുരക്ഷിതമായി നിലനിര്‍ത്താന്‍ വളരെയധികം ശ്രദ്ധിക്കണം. വ്യാജവാര്‍ത്തകളുടേയും അഴിമതികളുടേയും ഈ കാലത്ത് നിങ്ങളുടെ മാതാപിതാക്കള്‍ക്ക് സങ്കീര്‍ണ്ണതകളെ മനസ്സിലാക്കാന്‍ ഇത് സഹായിക്കും.

Advertisement


മറ്റൊരു കാര്യം മനസ്സിലാക്കേണ്ടത്, മൊബൈല്‍ ഫോണില്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും 'ഡിലീറ്റ്' എന്ന സൗകര്യം കൊണ്ടു മായ്ച്ചു കളയാമെന്നു കരുതേണ്ട. കുറ്റവാളികളുടെ ആയുധം തന്നെ സൈബര്‍ ഉപകരണങ്ങള്‍ ആകുന്ന ഈ കാലത്ത് പോലീസിന് ഏറ്റവും വിശ്വസിക്കാനാകുന്ന തെളിവായി മൊബൈല്‍ ഫോണ്‍ രേഖകള്‍ മാറിക്കഴിഞ്ഞു. ന്യൂജന്‍ ക്രിമിനലുകളെ ജയിലില്‍ എത്തിക്കാവുന്ന സൈബര്‍ പഴുതുകള്‍ ധാരാളം.

അടുത്തതായി ഏതു ക്രിമിനല്‍ കേസ് എടുത്താലും പക്ഷത്ത് മൊബൈല്‍ ഫോണ്‍ ഉണ്ടാകും. പലപ്പോഴും പ്രതികള്‍ക്കൊപ്പം ചിലപ്പോള്‍ ഇരകള്‍ക്കൊപ്പം മറ്റു ചിലപ്പോള്‍ സാക്ഷിക്കൊപ്പം. കേസ് എന്തു തന്നെ ആയാലും കുറ്റപത്രം സമര്‍പ്പിച്ചു വിചാരണ തുടങ്ങുമ്പോള്‍ ഈ മൊബൈല്‍ ഫോണ്‍ കൂറുമാറി പോലീസിന്റെ പക്ഷത്താകും. അത്രയധികം തെളിവുകളാണ് അന്വേഷണ ഘട്ടത്തില്‍ പോലീസിനു കൈമാറുന്നത്.

Advertisement

ഈ മേല്‍ പറഞ്ഞ് കാര്യങ്ങള്‍ എല്ലാം തന്നെ നിങ്ങളുടെ മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കണം. കൂടാതെ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കുറച്ച് അടിസ്ഥാന നുറുക്കുകള്‍ ഇവിടെ കൊടുക്കുന്നു. അതും മാതാപിതാക്കള്‍ക്ക് പറഞ്ഞു കൊടുക്കേണ്ടത് നിങ്ങളുടെ കടമയാണ്. ഏതെക്കെയാണ് അവയെന്നു നോക്കാം.

ആദ്യം ശ്രദ്ധിക്കേണ്ട കാര്യം

സ്മാര്‍ട്ട്‌ഫോണുകളില്‍ പല രസകരമായ കാര്യങ്ങള്‍ ഉണ്ടെങ്കിലും ഒരാളുടെ ജീവിതത്തിലെ പല നിര്‍ണ്ണായക കാര്യങ്ങളും അതില്‍ ഉള്‍പ്പെടുന്നു. അതിനാല്‍ നിങ്ങളുടെ മാതാപിതാക്കളുടെ സ്മാര്‍ട്ട്‌ഫോണില്‍ എങ്ങനെയാണ് സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കേണ്ടതെന്നും പഠിപ്പിക്കുക. എല്ലാവര്‍ക്കും സ്മാര്‍ട്ട്‌ഫോണുകളില്‍ പാസ്‌വേഡോ അല്ലെങ്കില്‍ വിരലടയാള ലോക്കോ ഉണ്ടായിരിക്കണം. കൂടാതെ മറ്റൊരാള്‍ക്ക് നിങ്ങളുടെ ഫോണ്‍ കൈമാറാതിരിക്കുകയും വേണം.

വ്യാജ ആപ്ലിക്കേഷനുകളെ കുറിച്ച് അറിവ് നല്‍കുക

മാല്‍വറുകളെ പോലെ എങ്ങനെ ഒരു വ്യാജ ആപ്ലിക്കേഷനുകള്‍ അവരുടെ ഫോണില്‍ പ്രവര്‍ത്തിക്കുന്നു എന്ന ആശയം നല്‍കുക. ആന്‍ഡ്രോയിഡില്‍ വ്യാജ ആപ്ലിക്കേഷനുകള്‍ സൃഷ്ടിക്കാന്‍ വളരെ എളുപ്പമാണ്. വ്യാജ ആപ്ലിക്കേഷനും യഥാര്‍ത്ഥ ആപ്ലിക്കേഷനും എങ്ങനെ വേര്‍തിരിച്ചറിയാം എന്നുളളതും പരിശീലിപ്പിക്കുക.

ഒരിക്കലും പിന്‍ നമ്പറുകള്‍ സേവ് ചെയ്യരുത്

ഏതെങ്കിലും ബാങ്കിംഗ് അല്ലെങ്കില്‍ ബാങ്കിംഗ് സംബന്ധമായ ഡേറ്റ സംബന്ധമായ കാര്യങ്ങള്‍ ഒരിക്കലും ഫോണില്‍ സേവ് ചെയ്യരുത്. അതു പോലെ ATM ഡെബിറ്റ്/ ക്രഡിറ്റ് കാര്‍ഡ് പിന്‍ പോലുളള കാര്യങ്ങളും മൊബൈലില്‍ സേവ് ചെയ്യരുത്.

ഫിഷിംഗിനെ കുറിച്ച് ബോധ്യപ്പെടുത്തുക

ഫിഷിംഗ് ആക്രമണത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുക. ഇത് ഏറ്റവും ജനപ്രീയമായ ഓണ്‍ലൈന്‍ ട്രാപ്പില്‍ ഒന്നാണ്. അതിനാല്‍ പ്രായമായവരെ ഇതിനെ കുറിച്ച് ബോധവാന്‍മാരാക്കുക.

എല്ലാ കോളുകളും പ്രധാനമല്ല

ഒരു അജ്ഞാതന്‍ എങ്ങനെ കോളുകള്‍ ചെയ്ത് നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ പണം തട്ടി എടുക്കുമെന്നും നിങ്ങളുടെ മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കണം. കൂടാതെ എല്ലാ കോളുകളും പ്രാധനമല്ലെന്നും അവരെ ബോധാവാന്‍മാരാക്കുക.

അറിയാത്ത നമ്പറില്‍ തിരിച്ചു വിളിക്കരുത്

അജ്ഞാത നമ്പറുകളില്‍ നിന്നുമുളള കോളുകള്‍ എത്രമാത്രം നഷ്ടമുണ്ടാക്കുന്നു എന്നും നിങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണ്. ഒരു മിസ്ഡ് കോളിലൂടെ തന്നെ നിങ്ങള്‍ക്ക് പണം നഷ്ടപ്പെടാനുളള പല ട്രാക്കുകളും ഇന്നുണ്ട്.

യുണീക് സിം നമ്പര്‍ ഒരിക്കലും പങ്കിടരുത്

എല്ലാ സിം കാര്‍ഡുകളിലും 20 അക്കങ്ങള്‍ ളളള യുണീക് നമ്പര്‍ ഉണ്ട്. ഇത് സിം കാര്‍ഡിന്റെ പിന്‍ വശത്തു കാണുന്ന മൊബൈല്‍ നമ്പര്‍ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന നമ്പരാണ്. ഈ നമ്പര്‍ ഒരിക്കലും ഷെയര്‍ ചെയ്യരുതെന്നും കൂടാതെ 'സിം സ്വാപ്' എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ കുറിച്ചും അവര്‍ക്ക് അറിവു നല്‍കുക.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അധികമായി ഷെയര്‍ ചെയ്യരുത്

സോഷ്യല്‍ മീഡിയയില്‍ നില കൊളളുന്നത് നല്ലതാണ്, എന്നാല്‍ അത് വ്യത്യസ്ഥമായ വെല്ലുവിളിയാണ്. തുടക്കക്കാര്‍ക്ക് ഇതിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് അറിവു നല്‍കുക. അതിനാല്‍ ഫേസ്ബുക്കില്‍ ഓരോ പോസ്റ്റുകള്‍ ഇടുമ്പോഴും അതു പോലെ വെക്കേഷന്‍ പ്ലാനുകള്‍ ഷെയര്‍ ചെയ്യുമ്പോഴും വളരെ ശ്രദ്ധിക്കേണ്ടതാണ്.

ആധാറോ മറ്റു ID വിവരങ്ങളോ ഷെയര്‍ ചെയ്യരുത്

ഒരിക്കലും ആധാര്‍ നമ്പരോ മറ്റു ID വിവരങ്ങളോ ഷെയര്‍ ചെയ്യരുത്. ഇത് നിങ്ങളുടെ ഐഡന്റിറ്റി മോഷണത്തിലേക്ക് നയിക്കുന്നു. ഈ ഒരു കാര്യത്തിലും മാതാപിതാക്കള്‍ക്ക് അറിവു നല്‍കുക.

ആപ്പ് അനുമതികള്‍

ആപ്പ് അനുമതികളെ കുറിച്ച് ശ്രദ്ധാലുവായിരിക്കണം എന്നും വിശദീകരിക്കുക, പ്രത്യേകിച്ചും ആന്‍ഡ്രോയിഡില്‍. മൈക്ക്, വൈഫൈ വിശദാംശങ്ങള്‍, ക്യാമറ മുതലായ ആപ്ലിക്കേഷന്റെ ലക്ഷ്യത്തെ കുറിച്ച് അവരെ അറിയിക്കുക.

ആന്റിവൈറസ് നേടുക

ആന്റിവൈറസിനെ കുറിച്ച് അവരെ പഠിപ്പിക്കുന്നത് മറ്റൊരു അടിസ്ഥാന നയമാണ്. മാല്‍വയറുകള്‍ സ്‌പൈ എന്നിവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും അവര്‍ക്ക് അറിവു നല്‍കുക.

നിങ്ങള്‍ക്ക് 8ജിബി റാം ഫോണുകള്‍ ആവശ്യമില്ലാത്തതിന്റെ കാരണങ്ങള്‍..!

Best Mobiles in India

English Summary

11 mobile scam tips you must teach your parenst