പുതിയ സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കേണ്ട 3 ഫീച്ചറുകള്‍


ഫോണ്‍വിളിക്കാനും വാട്‌സാപ്പ് വഴി കൂട്ടുകാരുമായി ആശയവിനിമയം നടത്താനും മാത്രമല്ല സ്മാര്‍ട്ട്‌ഫോണുകള്‍. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് മറ്റ് പലകാര്യങ്ങളും സ്മാര്‍ട്ട്‌ഫോണില്‍ ചെയ്യാനാകും. ഇക്കൂട്ടത്തില്‍ നിങ്ങള്‍ ഉപയോഗിച്ച് നോക്കേണ്ട മൂന്ന് ഫീച്ചറുകള്‍ പരിചയപ്പെടാം.

Advertisement

1. ഗൂഗിള്‍ അസിസ്റ്റന്റ്

വാട്‌സാപ്പില്‍ വോയ്‌സ് മെസ്സേജുകള്‍ അയക്കുന്നതില്‍ വിദഗ്ദ്ധരാണ് നമ്മളില്‍ പലരും. നിങ്ങളുടെ ശബ്ദം കൊണ്ട് മറ്റ് പലതും ചെയ്യാന്‍ കഴിയും. ഇതിന് ആദ്യം ഗൂഗിള്‍ വോയ്‌സ് അസിസ്റ്റന്റ് പ്രവര്‍ത്തന സജ്ജമാക്കുക. വണ്ടിയോടിക്കുമ്പോള്‍ ഇത് വളരെയധികം സഹായകരമാണ്.

ഹോട്ടലുകള്‍, ഗതാഗത സംവിധാനം, കാലാവസ്ഥ, പാചകക്കുറിപ്പുകള്‍ എന്നുവേണ്ട എന്തിനെ കുറിച്ചും ഗൂഗിള്‍ അസിസ്റ്റന്റിനോട് ചോദിക്കാം. ഉടനടി മറുപടി ലഭിക്കും. ഗൂഗിള്‍ അസിസ്റ്റന്റ് തമാശ പറയുന്നതിലും വിരുതനാണ്. വീട്ടില്‍ സ്മാര്‍ട്ട് ഡിവൈസുകള്‍ ഉണ്ടെങ്കില്‍ ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായത്തോടെ അവ പ്രവര്‍ത്തിപ്പിക്കാനും കഴിയും.

ലോലിപോപ് മുതല്‍ മുകളിലോട്ടുള്ള ഓപ്പറേറ്റിംഗ് സിസ്റ്റവും കുറഞ്ഞത് 1.5 ജിബി റാമും ഉണ്ടെങ്കില്‍ മാത്രമേ ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിക്കാനാകൂ. ഹോം ബട്ടണ്‍ കുറച്ചുസമയം അമര്‍ത്തിപ്പിടിച്ചാല്‍ അസിസ്റ്റന്റ് പ്രവര്‍ത്തനസജ്ജമാകും.

Advertisement
2. സ്മാര്‍ട്ട്‌ലോക്ക്

സ്മാര്‍ട്ട്‌ഫോണുകളില്‍ ലഭ്യമായ മികച്ചൊരു ഫീച്ചര്‍ ആണ് സ്മാര്‍ട്ട്‌ലോക്ക്. എന്നാല്‍ പലരും ഇത് കാര്യമായി ഉപയോഗിക്കാറില്ല. സ്മാര്‍ട്ട്‌ലോക്ക് ഞൊടിയിടയില്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ സഹായിക്കുന്നു. വോയ്‌സ് അല്ലെങ്കില്‍ ഫെയ്‌സ് റെക്കഗ്നിഷന്‍ പ്രയോജനപ്പെടുത്തിയും ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ കഴിയും.

സെറ്റിംഗ്‌സില്‍ നിന്ന് സെക്യൂരിറ്റി എടുത്ത് ഇഷ്ടമുള്ള ലോക്ക് സംവിധാനം തിരഞ്ഞെടുക്കുക.

3. ഫോണ്‍ എങ്ങനെ കണ്ടെത്തും?

ഫോണ്‍ എവിടെയെങ്കിലും വച്ച് മറക്കുന്നത് പലരുടെയും പതിവാണ്. ഇതിലൂടെ പണനഷ്ടം മാത്രമല്ല ഉണ്ടാകുന്നത് വിലപ്പെട്ട വിവരങ്ങളും മറ്റുള്ളവരുടെ കൈകളിലെത്തും. ഫൈന്‍ഡ് മൈ ഡിവൈസ് ഫീച്ചര്‍ പ്രവര്‍ത്തനസജ്ജമാക്കി ഒരുപരിധി വരെ ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്.

നേരത്തേ ആന്‍ഡ്രോയ്ഡ് ഡിവൈസ് മാനേജര്‍ എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. കമ്പ്യൂട്ടറില്‍ നിന്ന് ഫൈന്‍ഡ് മൈ ഡിവൈസ് പേജില്‍ ലോഗിന്‍ ചെയ്ത് നഷ്ടപ്പെട്ട ഫോണുമായി ബന്ധപ്പെട്ട പാസ്വേഡ് അടിക്കുക.ഫോണും ജിപിഎസും ഓണ്‍ ആണെങ്കില്‍ ഫോണ്‍ എവിടെയുണ്ടെന്ന വിവരം ലഭിക്കും. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം:

1. ഫോണ്‍ ലോക്ക് ചെയ്യുക: സ്മാര്‍ട്ട്‌ഫോണിന്റെ ലോക്ക് സ്‌ക്രീനില്‍ നിങ്ങളെ ബന്ധപ്പെടാനുള്ള മറ്റൊരു ഫോണ്‍ നമ്പര്‍ പ്രജര്‍ശിപ്പിക്കാന്‍ കഴിയുന്നു

2. ഫോണ്‍ റീസെറ്റ് ചെയ്യുക: ഫോണിലെ എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്യാന്‍ സഹായിക്കുന്നു. ഇത് ചെയ്തുകഴിഞ്ഞാല്‍ ഫൈന്‍ഡ് മൈ ഡിവൈസ് ഉപയോഗിച്ച് ഫോണ്‍ കണ്ടെത്താന്‍ കഴിയുകയില്ല

3. ഫോണ്‍ ബെല്ല് അടിപ്പിക്കുക: സൈലന്റ് മോഡില്‍ ആണെങ്കില്‍ പോലും ഫോണില്‍ 5 മിനിറ്റ് നേരം ബെല്ലടിക്കും. വീട്ടില്‍ എവിടെയെങ്കിലും വച്ച് മറന്നാല്‍ പോലും ഇത് ഉപയോഗിച്ച് ഫോണ്‍ കണ്ടുപിടിക്കാന്‍ കഴിയും.


ആന്‍ഡ്രോയ്ഡ് 8.0യിലും അതിന് ശേഷം പുറത്തിറങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും ഇത് കമ്പനി തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. നൗഗട്ട്, മാര്‍മാലോ, ലോലിപോപ് തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഇപ്പോഴും തുടരുന്നവര്‍ ഇത് സ്വയം സെറ്റ് ചെയ്യണം.

ഒരാളുടെ ഫേസ്ബുക്ക് പ്രൊഫൈൽ വ്യാജമാണോ എന്ന് എളുപ്പം കണ്ടെത്താൻ 6 വഴികൾ!

Best Mobiles in India

English Summary

3 features to be utilized in a new smartphone