നിങ്ങള്‍ക്കുളളിലെ സ്മാര്‍ട്ട്‌ഫോണ്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമോ?


സ്മാര്‍ട്ട്‌ഫോണുകളില്‍ എത്രയൊക്കെ സവിശേഷതകള്‍ വന്നാലും ഇനിയും ഇതു കൂടി ഉണ്ടായിരുന്നെങ്കില്‍, കുറച്ചു കൂടി മികച്ചതാകുമായിരുന്നു, എന്ന് ചിന്തിക്കാത്തവര്‍ വിരളമാണ്. മിക്ക രൂപങ്ങളിലും സവിശേഷതകളിലുമുളള സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

Advertisement

ഇന്റര്‍നെറ്റില്‍ പല രീതികളില്‍ നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ച് ബ്രൗസ് ചെയ്തിട്ടുണ്ടാകും. അങ്ങനെ പലപ്പോഴും ചില ക്രിയേറ്റിവിറ്റി ആശയങ്ങള്‍ ഫോണിന്റെ രൂപകല്‍പ്പനയില്‍ പരിഗണിക്കപ്പെടും. ചില സന്ദര്‍ഭങ്ങളില്‍ ടെക് രൂപകല്‍പ്പനയും ആശയങ്ങളും വളരെ രസകരമാണെന്നു തോന്നും.

Advertisement

നിങ്ങള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ ആശയങ്ങള്‍, ഈ താഴെ പറയുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ വരും ദിവസങ്ങളില്‍ യാഥാര്‍ത്ഥ്യമാകുമോ?

സാംസങ്ങ് ഗാലക്‌സി നോട്ട് 9

യൂട്യൂബ് ചാനലായ സയന്‍സ് ആന്റ് നോളഡ്ജ് സാംസങ്ങ് ഗാലക്‌സി നോട്ട് 9ന്റെ കോണ്‍സെപ്ട് ഫോണ്‍ കൊണ്ടു വന്നിരുന്നു. ഈ ഫോണിന് സിനാപ്ടിക് ടെക്‌നോളജി അല്ലെങ്കില്‍ ചില പ്രൊപ്രൈറ്ററി സാംസങ്ങ് ടെക്‌നോളജിയുളള ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ എന്നിവയാണ്. കൂടാതെ ഐഫോണ്‍ Xനു പിന്നില്‍ വളഞ്ഞ ഡിസ്‌പ്ലേയുളള ഗ്ലാസ് എന്നിവ പോലേയും കാണുന്നു.

ഫ്‌ളിപ് ഐഫോണ്‍

സാധാരണ ബ്ലോക്ക് ഡിസൈനിനൊപ്പമാണ് ഐഫോണ്‍ കാണപ്പെടുന്നത്. ഫ്‌ളിപ് ഡിസൈനുളള ഐഫോണിനെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ. ഡ്യുവല്‍ സ്‌ക്രീനും ഫ്യൂച്ചറിസ്റ്റിക് കീപാഡുമുളള ഫ്‌ളിപ് ഐഫോണ്‍ കാണിക്കുന്നതാണ് ഈ ആശയം.

നോക്കിയ N80

മൈക്കിള്‍ മുലേബയുടെ നോക്കിയ N80 സങ്കല്‍പ്പിക്കുക. ഡ്യുവല്‍ ഡിസ്‌പ്ലേ, ഡ്യുവല്‍ കൊടാക് ക്യാമറകള്‍ എന്നിവ ഉള്‍പ്പെടുത്തിയ സ്ലിം ഫോണായിരുന്നു. 2006ല്‍ ഈ ഫോണ്‍ പുറത്തിറങ്ങിയപ്പോള്‍ വളരെ ജനപ്രീതി നേടിയിരുന്നു.

ഷവോമിയുടെ 4കെ 50 ഇഞ്ച് ടിവി വിപണിയില്‍, വില്‍പന ജനുവരി 23 മുതല്‍

സാംസങ്ങ് ഗാലക്‌സി S9 & S9+

സാംസങ്ങിന്റെ പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണുകളെ കാത്തിരിക്കുകയാണ് ഏവരും. ഈ ഫോണിന്റെ ലോഞ്ച് അടുത്തിരിക്കുകയാണ്. ഈ സമീപ ദിവസങ്ങളില്‍ സ്മാര്‍ട്ട്‌ഫോണിന്റെ ആശയങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുകയും അതു വളരെ മികച്ചയായും കാണുന്നു. ഡിബിഎസ് ഡിസൈനിംഗ് ഭാവിയില്‍ സാംസങ്ങ് ഫ്‌ളാഗ്ഷിപ്പിന് മതിപ്പു തോന്നിപ്പിക്കുമെന്നും പറയുന്നു.

വണ്‍പ്ലസ് 6

ഇതിനകം തന്നെ വണ്‍പ്ലസ് 6 വിപണിയില്‍ ഒരു മത്സരം സൃഷ്ടിച്ചു കഴിഞ്ഞു. വണ്‍പ്ലസ് 6ന്റെ ആശയങ്ങള്‍ ഇതിനകം തന്നെ ഓണ്‍ലൈനില്‍ എത്തിക്കഴിഞ്ഞു. ഈ ഫോണിന്റെ ചിത്രീകരണം അലക്‌സാണ്ടര്‍ ക്ലിപ്റ്റ്‌സ്‌കിന്റേതാണ്. അദ്ദേഹത്തിന്റെ ആശയത്തില്‍ ഫോണിന്റെ എല്ലാ അരികുകളും ബിസെലുകളും നീക്കം ചെയ്തു. ഈ ഫോണ്‍ വളരെ ആകര്‍ഷണീയമാണ്.

ഗൂഗിള്‍ പിക്‌സല്‍ 3

ഗൂഗിള്‍ പിക്‌സല്‍ 3 ഭാവിയില്‍ ആകര്‍ഷണീയമാണ് എന്നാണ് കോണ്‍സെപ്ട്. മനോഹരമായ സ്പഷ്ടമായ ശോഭയാര്‍ന്ന നിറമാണ് ഗൂഗിള്‍ പിക്‌സല്‍ 3യിക്ക്.

ഷവോമി മീ 7

ഷവോമി മീ 7 ഉടന്‍ വിപണിയില്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു. നേരത്തെ തന്നെ ഈ ഫോണിന്റെ സവിശേഷതകള്‍ ഓണ്‍ലൈനില്‍ എത്തിയിരുന്നു. ഹൈ എന്‍ഡ് ഡിസൈന്‍ ഉള്‍പ്പെടുത്തിയ ഈ ഫോണിന് ഗ്ലാസ് ബോഡി, വയര്‍ലെസ് ചാര്‍ജ്ജിങ്ങ്,AI, ഡ്യുവല്‍ ക്യാമറ എന്നിവയാണ്.

Best Mobiles in India

English Summary

We have done some digging on the internet looking for some of the top smartphone/mobiles concepts that are soon going to become a reality in the coming days.