2018ലെ ഏറ്റവും വില കൂടിയ സ്മാര്‍ട്ട്‌ഫോണുകള്‍, എന്നാല്‍ ഇവ അത്ര മികച്ചവയുമല്ല..!


2018ല്‍ പല തരത്തിലുളള സ്മാര്‍ട്ട്‌ഫോണുകള്‍ നമ്മള്‍ കണ്ടിരുന്നു. ചിലത് പുതിയ സവിശേഷതകളില്‍ എത്തിയിരുന്നു എന്നാല്‍ മറ്റു ചിലത് അതേ മാതൃക പിന്തുടര്‍ന്നു. 2018ലെ ഏറ്റവും വില കൂടിയ സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു, എന്നാല്‍ ഇവ അത്ര മികച്ചവയുമല്ല. വില, സവിശേഷതകള്‍ എന്നീ നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കിയുളളവയാണ് താഴെ പറയുന്ന സ്മാര്‍ട്ട്‌ഫോണുകള്‍.

Advertisement

Apple iPhone XR

74,900 രൂപയ്ക്കാണ് ആപ്പിള്‍ ഐഫോണ്‍ XR ഇന്ത്യയില്‍ എത്തിയത്. കുറഞ്ഞ റസൊല്യൂഷന്‍ ഡിസ്‌പ്ലേയില്‍ ഏറ്റവും വില കൂടിയ നോണ്‍-ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണാണ് ഐഫോണ്‍ XR. ഇത് തീര്‍ച്ചയായും മികച്ചൊരു സ്മാര്‍ട്ട്‌ഫോണാണ്, എന്നിരുന്നാലും പണം നല്‍കിയതിന് മികച്ച മറ്റൊരു സ്മാര്‍ട്ട്‌ഫോണും വാങ്ങാന്‍ കഴിയും അല്ലെങ്കില്‍ മറ്റൊരു മികച്ച ഐഫോണ്‍.

Advertisement
Oppo Find X Automobili Lamborghini Edition

ഈ ഫോണിന് 1600 യൂറോ ആണ്, അതായത് ഇന്ത്യന്‍ വില 1,34,400 രൂപ. സ്റ്റാന്‍ഡേര്‍ഡ് ഓപ്പോ ഫൈന്‍ഡ് Xഉും Automobili Lamborghini Edition നും തമ്മിലുളള വ്യത്യാസം അതിന്റെ ചാര്‍ജ്ജിംഗ് ടെക്‌നോളജിയിലാണ്.

Red Hydrogen One

റെഡില്‍ നിന്നുമുളള ആദ്യത്തെ സ്മാര്‍ട്ട്‌ഫോണാണ് റെഡ് ഹൈഡ്രജന്‍ വണ്‍. $1199 ആണ് സ്മാര്‍ട്ട്‌ഫോണ്‍ റീട്ടെയിലര്‍ വില പറഞ്ഞിരിക്കുന്നത്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 SoC പ്രോസസറാണ് ഫോണില്‍. ഈ മേല്‍ പറഞ്ഞ വിലയില്‍ ഒരാള്‍ക്ക് രണ്ട് പ്രീമിയം സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാം.

Nokia 8 Sirocco

എച്ച്എംഡി ഗ്ലോബലില്‍ നിന്നുമുളള ഏറ്റവും വില കൂടിയ ഫോണാണ് നോക്കിയ 8 സിറോക്കോ. പ്രീമിയം ഡിസൈനിലെ ഫ്‌ളാഗ്ഷിപ്പ് സവിശേഷതകളിലെ ഈ സ്മാര്‍ട്ട്‌ഫോണിന് 49,999 രൂപയാണ്. 2018ല്‍ എത്തിയ ഈ ഫോണിന് സ്‌നാപ്ഡ്രാഗണ്‍ 835 SoC ആണ്.

Porsche Design Mate 10

2018ലെ ഏറ്റവും വില കൂടിയ സ്മാര്‍ട്ട്‌ഫോണാണ് പോര്‍ഷേ ഡിസൈന്‍ മേറ്റ് 10. 1,79,318 രൂപയാണ് ഈ ഫോണിന്റെ വില. വാവെയ് മേറ്റ് 20 പ്രോയുടെ സമാന സവിശേഷതകള്‍ ഈ ഫോണിലുണ്ട്.

Best Mobiles in India

English Summary

5 most expensive but not necessarily the best smartphones of 2018