ഈ 5 കാരണങ്ങൾ മാത്രം മതി നിങ്ങൾക്ക് ഹോണർ 9N വാങ്ങാൻ!


ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിൽ ഏറ്റവുമധികം മത്സരം നടക്കുന്നത് ബജറ്റ് ഫോണുകളുടെ കാര്യത്തിലാണ് എന്നതിൽ യാതൊരു തർക്കവുമില്ല. അതിനാൽ തന്നെ ഈ രംഗത്താണ് എല്ലാ സ്മാർഫോൺ കമ്പനികളുടയും പ്രധാന ശ്രദ്ധ. ഒട്ടുമിക്ക എല്ലാ കമ്പനികളും വലിയ ഫ്ലാഗ്ഷിപ്പ് ഫോണുകളും അതിന് താഴെ വരുന്ന ഫോണുകളും എല്ലാം തന്നെ ഇറക്കുന്നുണ്ടെങ്കിലും ബജറ്റ് ഫോണുകളുടെ വിപണിയിലാണ് ഇവരുടെയെല്ലാം ശ്രദ്ധ. അതിനാൽ തന്നെ ഈ രംഗത്തുള്ള ഈ കടുത്ത മത്സരം കാരണം മികച്ച പല ഫോണുകളും ഉപഭോക്താക്കൾക്ക് കയ്യിലൊതുങ്ങാവുന്ന വിലക്ക് ലഭ്യമാകുകയും ചെയ്യുന്നുണ്ട്.

ഈ നിരയിൽ, അതായത് ഒരു 8000 രൂപ മുതൽ 12000 രൂപ വരെയുള്ള ഫോണുകളിൽ ഇന്ന് എന്തുകൊണ്ടും ധൈര്യമായി വാങ്ങാവുന്ന മോഡലാണ് ഹോണർ 9N. കാരണം 11,999എന്ന ഈ വിലയിൽ ഇന്ന് ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിൽ ലഭ്യമായ ഏറ്റവും നല്ല ഫോണുകളിൽ ഒന്നാണ് ഈ മോഡൽ എന്നത് തന്നെ. ഒരേസമയം മികച്ച ഡിസൈനും രൂപഭംഗിയും അതോടൊപ്പം തന്നെ മികച്ച സവിശേഷതകളും ഗുണനിലവാരവും എല്ലാം തന്നെ ഈ ഫോണിനെ 2018ലെ സ്മാർട്ഫോൺ വിപണിയിലെ മറ്റേത് ഫോണുകളെക്കാളും ഒരുപിടി മുകളിലാക്കുന്നുണ്ട്.

ഈ വിലക്ക് ലഭിക്കാവുന്ന ഏറ്റവും ഒതുക്കമുള്ള ഫോൺ

വലിയ ഫോണുകൾ ഉപയോഗിക്കുമ്പോൾ ചിലപ്പോഴെങ്കിലും ഉണ്ടാവുന്ന പ്രശ്നമാണ് ഒറ്റ കൈ കൊണ്ട് ഉപയോഗിക്കാനുള്ള ബുദ്ധിമുട്ട്. എന്നാൽ ഇവിടെ ഹോണർ 9N എത്തുന്നത് വലിയ സ്‌ക്രീനിൽ ആണെങ്കിലും ഏതൊരാൾക്കും ഒറ്റ കൈ കൊണ്ട് തന്നെ ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ്. ഒരു കൈ കൊണ്ട് തന്നെ എളുപ്പം ഫോൺ മൊത്തത്തിൽ ഉപയോഗിക്കാം. ബ്രൗസിങ്, ഗെയിമിംഗ്, വീഡിയോ പ്ളേബാക്ക് തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും മികച്ച രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന അനുഭവം ഹോണർ 9N വഴി നിങ്ങൾക്ക് ലഭ്യമാകും.

ഏതൊരാളെയും ആകർഷിക്കുന്ന ഡിസൈൻ

ഇവിടെ ഹോണർ 9Nന്റെ ഏറ്റവും മികച്ച സവിശേഷത എന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ ധൈര്യമായി എനിക്ക് പറയാനാകും അത് ഫോണിന്റെ ഡിസൈൻ തന്നെയാണ് എന്നത്. കാരണം ഈ വിലയിൽ അതായത് വെറും 11999 രൂപക്ക് ഇത്രയും മനോഹരമായ മറ്റൊരു ഫോണും വേറെ നിങ്ങൾക്ക് കിട്ടാൻ വഴിയില. വാവെയ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലുകലുകളായ വാവെയ്, ഹോണർ മോഡലുകളുടെ അതെ രൂപകൽപ്പന തന്നെയാണ് തങ്ങളുടെ ബജറ്റ് ഫോണിനും കൊടുത്തിട്ടുള്ളത് എന്നതിനാൽ ഒറ്റനോട്ടത്തിൽ തന്നെ ഏതൊരാളെയും ഈ ഫോൺ ആകർഷിക്കും. പ്രത്യേകിച്ച് ഫോണിന്റെ നീല നിറം.

പോളിഷ്ഡ് മെറ്റലും ഗ്ലാസും ഉപയോഗിച്ചാണ് ഫോൺ നിർമ്മിച്ചിരിക്കുന്നത്. അതിനാൽ ഫോണിന്റെ ഏതു ഭാഗത്തു നിന്നു നോക്കിയാലും ഒരു പ്രീമിയം ഭംഗി അനുഭവപ്പെടും. അതുകൂടാതെ കമ്പനി 12 ലേയറുകളോട് കൂടിയ റിയർ പാനൽ ആണ് ഒരുക്കിയിരിക്കുന്നത്. ഹോണർ 9N വിപണിയിൽ ലഭ്യമാകുന്നത് മിഡ്‌നെറ്റ് ബ്ലാക്ക്, സഫയർ ബ്ലൂ, ലാവണ്ടർ പർപ്പിൾ എന്നീ നിറങ്ങളിലാണ്.

നോച്ചോട് കൂടിയ ഫുൾവ്യൂ ഡിസ്പ്ളേ

ഫോണിന്റെ രൂപഭംഗിക്ക് ഏറെ മാറ്റുകൂട്ടുന്ന മറ്റൊരു സവിശേഷതയാണ് ഫോണിലെ 5.84 ഇഞ്ചിന്റെ FHD+ ഫുൾവ്യൂ ഡിസ്പ്ളേ. ഒപ്പം മുഖൈൽ നോച്ചും ഉണ്ട്. 2280 x 1080 പിക്സലിന്റെ മികച്ച റെസൊല്യൂഷനിൽ എത്തുന്നതിനാൽ ഏറ്റവും മികവുറ്റ രീതിയിലുള്ള ദൃശ്യങ്ങൾ നമുക്ക് ഫോണിൽ ആസ്വദിക്കാം. ഒപ്പം 19:9 ഡിസ്പ്ളേ അനുപാതം കൂടിയാകുമ്പോൾ മൾട്ടിമീഡിയ അനുഭവം വളരെ മികവുറ്റതാകും. അതുകൂടാതെ പരമാവധി മികച്ച ഡിസ്പ്ളേ അനുഭവം നൽകുന്നതിന് പരമാവധി ബെസൽ കുറിച്ചുള്ള ഡിസ്പ്ളേയും ഫോണിനുണ്ട്. 79% സ്ക്രീൻ ടു ബോഡി അനുപാതം ആണ് ഹോണർ 9Nന് ഉള്ളത്.

ഫേസ് അൺലോക്ക് സൗകര്യം

കാഴ്ചയിൽ സുന്ദരൻ ആണ് എന്ന കാരണം മാത്രം പോരല്ലോ ഒരു ഫോൺ നമുക്ക് വാങ്ങുന്നതിന്. അതിനാൽ തന്നെ ഇവിടെ കമ്പനി ഹോണർ 9Nലും ആ ആ കാര്യം വേണ്ടത്ര ശ്രദ്ധിച്ചിട്ടുണ്ട്. നിരവധി മികച്ച ഹാർഡ്‌വെയർ സോഫ്റ്റ്‌വെയർ സവിശേഷതകളോടെ എത്തുന്ന ഫോണിൽ ഫേസ് അൺലോക്ക് സൗകര്യവും ഉണ്ട്. അതും മികച്ച വേഗതയിൽ പെട്ടെന്ന് പ്രതികരിക്കുന്ന ഫേസ് അൺലോക്ക് ആണ് ഫോണിന് ഉള്ളത്. ഇത് കൂടാതെ സാധാരണ അൺലോക്ക് സൗകര്യങ്ങളും ഒപ്പം ഫിംഗർപ്രിന്റ് സ്കാനറും കൂടെ ഫോണിലുണ്ട്.

ഈ വിലയിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച ക്യാമറ അനുഭവം

ഹോണറിന്റെ ഏറ്റവും പുതിയ ഫോണ്‍ എത്തുന്നത് പിന്‍ വശത്ത് ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പോടു കൂടിയാണ്. ഈ ക്യാമറയില്‍ 13എംപി പ്രൈമറി സെന്‍സറും 2എംപി സെക്കര്‍ഡറി സെന്‍സറുമാണ്. എന്നാല്‍ ഡ്യുവല്‍ റിയര്‍ ക്യാമറയില്‍ പശ്ചാത്തലം ബ്ലര്‍ ആകുമോ എന്ന കാര്യത്തില്‍ സംശയമാണ്. ഡ്യുവല്‍ ക്യാമറയില്‍ മറ്റനേകം സവിശേഷതകളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അതായത് ചലിക്കുന്ന വസ്തുക്കളെ ഫോക്കസ് ചെയ്യാനായി PDAF, വൈഡ് അപ്പര്‍ച്ചര്‍ മോഡ്, 'സ്‌നാപ് ഫസ്റ്റ്', AR ലെന്‍സ്, മൂവിംഗ് പിക്ചര്‍ എന്നിവ. കൂടാതെ ക്യാമറയില്‍ f/2.2 അപര്‍ച്ചര്‍, എല്‍ഇഡി ഫ്‌ളാഷ്, 5എംപി ലെന്‍സ് എന്നിവയും ഉണ്ട്.

സെല്‍ഫി ക്യാമറകളില്‍ ബ്യൂട്ടി മോഡ് എത്തുന്നത് സാധാരണയാണ്. എന്നാല്‍ ഹോണര്‍ 9എന്‍ ഇതില്‍ വ്യത്യാസപ്പെടുത്തിയിട്ടുണ്ട്. 16എംപി സെല്‍ഫി ക്യാമറയില്‍ 4-in-1 ലൈറ്റ് ഫ്യൂഷന്‍ ടെക്‌നോളജയും ഉണ്ട്. ഇത് നാല് ചെറിയ പിക്‌സലുകളെ ഒരു വലിയ 2.0um പിക്‌സായി പരിവര്‍ത്തനം ചെയ്യുന്നു. ഇതിലൂടെ കുറഞ്ഞ വെളിച്ചത്തിലും പ്രഭയേറിയ ഫോട്ടോകള്‍ നിങ്ങള്‍ക്ക് നല്‍കുന്നു. കൂടാതെ മുഖം മികച്ച രീതിയില്‍ രൂപകല്‍പന ചെയ്യാനായി 3D ലൈറ്റ് ബ്ലെണ്ടിംഗ് അല്‍ഗോരിതവും ഉണ്ട്. ഇത് എല്ലാ ജെന്‍ഡറിലും പ്രവര്‍ത്തിക്കുന്നു. ഇതു കൂടാതെ സെല്‍ഫി ക്യാമറയില്‍ പോര്‍ട്രേറ്റ് മോഡും ജെണ്ടര്‍ ബ്യൂട്ടി മോഡും ഉണ്ട്. ഒരു പ്രകൃതിപ്രഭാവമായ ചിത്രം നല്‍കാനായി ബ്യൂട്ടിഫിക്കേഷന്‍ മോഡ് സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇടയില്‍ വ്യത്യാസപ്പെട്ടിരിക്കും.

Most Read Articles
Best Mobiles in India
Read More About: huawei honor smartphones mobiles

Have a great day!
Read more...

English Summary

5 reasons why Honor 9N is the most stylish phone in budget segment.