സിയോമി Mi3 സാംസങ്ങിനും മൈക്രോമാക്‌സിനും വെല്ലുവിളി; എന്തുകൊണ്ട്


മൂന്നു വര്‍ഷം മാത്രം പ്രായമുള്ള ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ സിയോമി അവരുടെ ആദ്യ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യാന്‍ പോവുകയാണ്. ചൈനയില്‍ ഇതിനോടകംതന്നെ മികച്ച അഭിപ്രായം നേടിയ Mi3 എന്ന ഫോണാണ് ജൂലൈ 15-ന് രാജ്യത്ത് അവതരിപ്പിക്കുന്നത്.

Advertisement

14,999 രൂപ വിലവരുന്ന Mi3 ഫ് ളിപ്കാര്‍ട്ടിലൂടെ മാത്രമാണ് വില്‍ക്കുക എന്ന് അഭ്യൂഹമുണ്ട്. ചൈനയില്‍ മറ്റ് ആഭ്യന്തര കമ്പനികളുമായി ശക്തമായ മത്സരം കാഴ്ച വയ്ക്കുന്ന സിയോമിയുടെ വരവ് ഇന്ത്യയില്‍ സാംസങ്ങും മൈക്രോമാക്‌സും ഉള്‍പ്പെടെയുള്ള മുന്‍നിരക്കാര്‍ക്ക് ശക്തമായ വെല്ലുവളിളിയാവുമെന്നും ഉറപ്പാണ്.

Advertisement

മിതമായ വിലയും ഉയര്‍ന്ന സാങ്കേതിക മേന്മയുമാണ് സിയോമി Mi3 യുടെ പ്രത്യേകത. ഇന്ത്യന്‍ വിപണിയില്‍ പേരെടുത്ത മറ്റു കമ്പനികള്‍ക്ക് ഏതെല്ലാം വിധത്തിലാണ് സിയോമി Mi3 വെല്ലുവിളിയാവുന്നത് എന്ന് നോക്കാം.

#1

2.3 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍, 2 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി എന്നിയാണ് സിയോമി Mi3 യില്‍ ഉള്ളത്. ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ഫോണുകളിലാണ് സാധാരണയായി ഇത്രയും ഉയര്‍ന്ന ഹാര്‍ഡ്‌വെയര്‍ ഉണ്ടാവുക. ഒപ്പം 3050 mAh ബാറ്ററിയും ഉണ്ട്. അതേസമയം വിലയാവട്ടെ 15,000 രൂപയില്‍ താഴെയും.

 

 

#2

മോട്ടറോളയുടെ പാത പിന്‍തുടര്‍ന്നുകൊണ്ട് പ്രമുഖ ഇ കൊമേഴ്‌സ് സൈറ്റായ ഫ് ളിപ്കാര്‍ട്ടിലൂടെ മാത്രമാണ് ഫോണ്‍ വില്‍ക്കുന്നത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്നു എന്നതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ സിയോമിയെ പ്രേരിപ്പിച്ചത്. മാത്രമല്ല, യുവാക്കളെയാണ് കമ്പനി പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.

 

#3

സാധാരണ നിലയില്‍ സിയോമി Mi3 യുടെതിനു സമാനമായ സാങ്കേതിക മേന്മയുള്ള ഫോണുകള്‍ക്ക് 20,000 രൂപയില്‍ അധികമാണ് വില. എന്നാല്‍ 15,000 രൂപയ്ക്ക് Mi3 വില്‍ക്കുമ്പോള്‍ അത് മൈക്രോമാക്‌സ്, ജിയോണി തുടങ്ങിയവയ്ക്ക് തിരിച്ചടിയാവും.

 

 

#4

സാധാരണ നിലയില്‍ ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകളില്‍ മാത്രമാണ് 2 ജി.ബി. റാം കാണുന്നത്. എന്നാല്‍ സിയോമി Mi3 യിലും 2 ജി.ബി. റാം കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

 

#5

തങ്ങള്‍ ലാഭം ഒട്ടുംതന്നെ എടുക്കുന്നില്ല എന്നും അതുകൊണ്ടാണ് വില ഇത്രയധികം കുറയ്ക്കാന്‍ കഴിഞ്ഞതെന്നുമാണ് സിയോമി അവകാശപ്പെടുന്നത്. അതേസമയം ആന്‍ഡ്രോയ്ഡുമായി ചേര്‍ത്തുവച്ച സ്വന്തം സോഫ്റ്റ്‌വെയറിലൂടെ സിനിമകളും ആപുകളും വിറ്റാണ് കമ്പനി ലാഭം കണ്ടെത്തുന്നത്.

 

 

Best Mobiles in India

English Summary

5 Reasons Why Xiaomi Mi 3 Could Easily Beat Samsung and Micromax in India, Xiaomi to Launch Mi3 Smartphone, in India, Why Xiaomi Mi3 is a threat to Samsung and Micromax, Read More...