വണ്‍പ്ലസ് 6T-യുടെ ഞെട്ടിക്കുന്ന അഞ്ച് ആകര്‍ഷണങ്ങള്‍


പ്രമീയം സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ്, ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് ഫോണായ വണ്‍പ്ലസ് 6T പുറത്തിറക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. ഒക്ടോബര്‍ 30-ന് ഫോണ്‍ വിപണിയിലെത്തും. ഇതിനോടകം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വലിയ ചലനങ്ങളുണ്ടാക്കാന്‍ ഫോണിന് കഴിഞ്ഞിട്ടുണ്ട്.

Advertisement

വില്‍പ്പനയ്ക്ക് എത്തും മുമ്പ് വണ്‍പ്ലസ് സ്മാര്‍ട്ട്‌ഫോണുകള്‍ സംസാരവിഷയമാകുന്നത് ഇത് ആദ്യമായല്ല. ആമസോണില്‍ വണ്‍പ്ലസ് 6T നോട്ടിഫൈ മീ പ്രവര്‍ത്തനക്ഷമമായിക്കഴിഞ്ഞു. ഇതില്‍ രജിസ്റ്റര്‍ ചെയ്ത് വണ്‍പ്ലസ് 6T-യെ കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാനാകും.

Advertisement

ആമസോണില്‍ വണ്‍പ്ലസ് 6T-യുടെ പ്രീബുക്കിംഗ് ആരംഭിച്ച് 36 മണിക്കൂറിനുള്ളില്‍ 400 കോടി രൂപയുടെ ബുക്കിംഗാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ബുക്കിംഗില്‍ അഞ്ച് മടങ്ങ് വര്‍ദ്ധനവ് ഉണ്ടായി. അഞ്ചുമാസം മുമ്പ് പുറത്തിറങ്ങിയ വണ്‍പ്ലസ് 6 ഇപ്പോഴും ആമസോണില്‍ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്.

വണ്‍പ്ലസ് 6T-യുടെ വളരെ പ്രധാനപ്പെട്ട അഞ്ച് സവിശേഷതകള്‍ പരിചയപ്പെടത്തുകയാണ് ഇവിടെ.

അത്യന്താധുനിക സ്‌ക്രീന്‍ അണ്‍ലോക്ക്

അത്യന്താധുനികമായ സ്‌ക്രീന്‍ അണ്‍ലോക്ക് ഫീച്ചറോട് കൂടിയായിരിക്കും വണ്‍പ്ലസ് 6T ഉപഭോക്താക്കളിലേക്കെത്തുകയെന്ന് നേരത്തേ തന്നെ ഏറെക്കുറെ ഉറപ്പായിരുന്നു. ഇക്കാര്യം കമ്പനി സിഇഒ പീറ്റ് ലൗ വ്യക്തമാക്കുകയും ചെയ്തു. അതിശകരമായ വേഗതയുള്ള ഇന്‍- ഡിസ്‌പ്ലേ ലോക്ക് ആയിരിക്കും ഫോണില്‍ ഉണ്ടാവുക. സ്‌ക്രീന്‍ അണ്‍ലോക്ക് സാങ്കേതികവിദ്യയെ കുറിച്ചുള്ള ടീസര്‍ വീഡിയോ കമ്പനി പുറത്തുവിട്ടിരുന്നു.

ബയോമെട്രിക് വിവരങ്ങള്‍ പ്രീലോഡ് ചെയ്യുന്നതിന് ശേഷിയുള്ള ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറുമാണ് 6T-യില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇവ കൂടുതല്‍ സുരക്ഷ ഉറപ്പുനല്‍കുന്നു. ഉപഭോക്താക്കളുടെ ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് മാത്രമായി ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറില്‍ പ്രത്യേക ട്രസ്റ്റ് സോണ്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ട വിര്‍ച്വല്‍ സോണ്‍ പോലെ ട്രസ്റ്റ് സോണ്‍ പ്രവര്‍ത്തിക്കും. അതിനാല്‍ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കപ്പെടും.

അതിവേഗ ഡാഷ് ചാര്‍ജിംഗ്

മുന്‍ മോഡലുകളെക്കാള്‍ ശേഷിയുള്ള ബാറ്ററിയാണ് 6T-യില്‍ ഉള്ളത്. ബാറ്ററി ശേഷിയില്‍ വണ്‍പ്ലസ് സ്മാര്‍ട്ട്‌ഫോണുകള്‍ എന്നും മറ്റ് സ്മാര്‍ട്ട്‌ഫോണുകളെക്കാള്‍ ഏറെ മുന്നിലാണ്. ആ പ്രതീക്ഷ 6T-യും തെറ്റിക്കുകയില്ല.

ഡാഷ് ചാര്‍ജിംഗ് സാങ്കേതികവിദ്യ മെച്ചപ്പെടുത്തി ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അതായത് കണ്ണടച്ചുതുറക്കുന്ന വേഗതയില്‍ 6T ചാര്‍ജ് ചെയ്യാനാകും.

ആദ്യ നോണ്‍-പിക്‌സല്‍ ഫോണ്‍

ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് പൈ ഔട്ട് ഓഫ് ദി ബോക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വിപണിയിലെ ആദ്യ നോണ്‍- പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും വണ്‍പ്ലസ് 6T. മെച്ചപ്പെടുത്തിയ ജെസ്റ്റര്‍ നാവിഗേഷന്‍ എടുത്തുപറയേണ്ട സവിശേഷതയാണ്. ആപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തി ഉപയോഗിക്കാത്ത സമയങ്ങളില്‍ അവ ബാറ്ററി ചാര്‍ജ് തിന്നുതീര്‍ക്കുന്നത് ഫോണ്‍ തടയും.

വണ്‍പ്ലസ് 6-ന് വേണ്ടി ആന്‍ഡ്രോയ്ഡ് പൈ അടിസ്ഥാന ഓക്‌സിജന്‍ ഒഎസ് 9.0 പുറത്തിറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് വണ്‍പ്ലസ്. കുറച്ചുപേര്‍ക്ക് ഒടിഎ ലഭ്യമായിക്കഴിഞ്ഞു. പോരായ്മകള്‍ പരിഹരിച്ച് വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ പേരിലെത്തിക്കും.

സൂപ്പര്‍ AMOLED ഡിസ്‌പ്ലേ

സമാനമായ വിലയുള്ള മറ്റ് സ്മാര്‍ട്ട്‌ഫോണുകളെക്കാള്‍ മെച്ചപ്പെട്ട മള്‍ട്ടിമീഡിയ അനുഭവമാണ് വണ്‍പ്ലസ് 6T വാഗ്ദാനം ചെയ്യുന്നത്. വാട്ടര്‍ ഡ്രോപ് നോച്ചോട് കൂടിയ ബെസെല്‍ ലെസ് AMOLED ഡിസ്‌പ്ലേ ഇത് ഉറപ്പാക്കുന്നു. മുന്നിലെ ക്യാമറയ്ക്ക് വേണ്ടി ഒരു ജലകണത്തിന് ഇരിക്കാന്‍ ആവശ്യമുള്ള സ്ഥലം മാത്രമേ മാറ്റിവച്ചിട്ടുള്ളൂ. എഡ്ജ്-റ്റു-എഡ്ജ് സ്‌ക്രീനും സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ കീഴടക്കും.

ബുള്ളറ്റ് ഇയര്‍ ഫോണുകള്‍

വിപണിയില്‍ ഏറ്റവുമധികം ആവശ്യക്കാരുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആക്‌സസറികളില്‍ ഒന്നാണ് വണ്‍പ്ലസ് ബുള്ളറ്റ് വയര്‍ലെസ് ഹെഡ്‌ഫോണുകള്‍. വണ്‍പ്ലസ് 6T വിപണിയില്‍ എത്തുമ്പോള്‍ ഇയര്‍ഫോണിലും കമ്പനി ചില മാറ്റങ്ങള്‍ വരുത്തും. 6T-യ്‌ക്കൊപ്പമുള്ള ഹെഡ്‌സെറ്റിന്റെ പ്രത്യേ.കത ടൈപ്പ്-സി ജാക്ക് ആയിരിക്കും.

മികച്ച ഓഡിയോ അനുഭവം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് കമ്പനി 3.5 മില്ലീമീറ്റര്‍ ഓഡിയോ ജാക്ക് ഒഴുവാക്കിയതെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു. മാത്രമല്ല ഇത് ബാറ്ററിയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുമത്രേ. ഓഡിയോ ജാക്ക് ഒഴിവാക്കിയതിലൂടെ ലാഭിച്ച സ്ഥലം പ്രയോജനപ്പെടുത്തിയാണ് വലിയ ബാറ്ററി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Best Mobiles in India

English Summary

5 things we are absolutely excited to see on the OnePlus 6T