നിങ്ങളൊരു നല്ല ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ


ചെറുതും വലുതുമായ പല ഫോൺ മോഡലുകൾ നമ്മൾ പരീക്ഷിച്ചിട്ടും ഉപയോഗിച്ചിട്ടുമുണ്ടാവും. ഇവയിൽ ചിലരെങ്കിലും ഒരു സ്വപ്ന ഫോൺ എന്ന സങ്കല്പത്തിൽ നിന്നുകൊണ്ട് എല്ലാ സൗകര്യങ്ങളും ഉള്ള ഒരു വലിയ വില കൂടിയ ഫോൺ വാങ്ങിയവർ, അല്ലെങ്കിൽ വാങ്ങാൻ നിൽക്കുന്നവർ ആയിരിക്കും. ഇത്തരത്തിൽ അത്യാവശ്യം ഒരു വിലകൂടിയ ഫോൺ വാങ്ങുകയാണെങ്കിൽ അതിൽ എന്തെല്ലാം ശ്രദ്ധിക്കണം, എന്തെല്ലാം തീർച്ചയായും ഉണ്ടായിരിക്കണം എന്നതിനെ കുറിച്ചുള്ള ചില നിർദേശങ്ങളാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്.

Advertisement

രണ്ടു വർഷമെങ്കിലും അപ്ഡേറ്റ്

ഒരു ഫോൺ വാങ്ങി രണ്ടു മാസം കഴിയുമ്പോഴേക്കും കാണാം പുതിയ അപ്ഡേറ്റുമായി വേറൊരു മോഡൽ വരുന്നത്. നമ്മൾ ഇത്രയും രൂപ കൊടുത്ത് വാങ്ങിയ ഫോണിന് അപ്‌ഡേറ്റും ഇല്ല. ഇതറിയുന്നതോടെ നമ്മൾ അല്പം വിഷമത്തിലാകും. ഇതിനാൽ ചുരുങ്ങിയത് ഒരു രണ്ടു വർഷത്തേക്കെങ്കിലും അപ്ഡേറ്റ് തരും എന്നുറപ്പ് തരുന്ന മോഡലുകൾ വേണം തിരഞ്ഞെടുക്കാൻ.

Advertisement
പകൽ വെളിച്ചത്തിൽ കൂടെ ഉപയോഗിക്കാൻ പറ്റുന്ന സ്ക്രീൻ

ഇന്ന് ഫ്ലാഗ്ഷിപ്പ് നിലവാരമുള്ള പല ഫോണുകളിലും ലഭ്യമായ ഒന്നാണ് ഏത് പകൾവെളിച്ചത്തിലും കൃത്യമായി കാണാവുന്ന സ്ക്രീൻ. എന്നാൽ ചില ഫോണുകൾ ഈ സൗകര്യം ഇപ്പോഴും നല്കുന്നുമില്ല. അതിനാൽ തന്നെ നല്ല വെളിച്ചം തരുന്ന ഫോണുകൾ തിരഞ്ഞെടുക്കുന്നത് ഏറ്റവും ഉചിതമാകും. പലപ്പോഴും നമ്മൾ പുറത്തുള്ള സാഹചര്യങ്ങളിൽ ഇത് ഏറെ ഗുണം ചെയ്യും. അല്ലെങ്കിൽ സ്ക്രീൻ കാണാൻ വേണ്ടി ഏതെങ്കിലും തണലത്തേക്ക് നമുക്ക് പോകേണ്ടി വരും.

ഏത് സാഹചര്യത്തിലും ഉപയോഗിക്കാൻ പറ്റുന്ന ക്യാമറ

പല ആളുകളും ഫോൺ വാങ്ങുമ്പോൾ ക്യാമറ തിരഞ്ഞെടുക്കുന്നത് മെഗാപിക്സൽ, ഇപ്പോഴുള്ള ക്യാമറകളുടെ വർദ്ധിച്ചുവരുന്ന എണ്ണങ്ങളുടെ കണക്ക് എന്നിവ നോക്കിയാണ്. എന്നാൽ ഇവ നോക്കണം എങ്കിലും കൂടെ ഇവ മാത്രമല്ല, ഒരു മികച്ച ഫോണിന് ആവശ്യമായി വരുന്നത്. ഒപ്പം ഏത് സാഹചര്യത്തിലും ഏത് ഇരുട്ടിലും വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്ന ക്യാമറ ഉള്ള ഫോണാണ് കൂടുതൽ ഉചിതം. അതേ നമുക്ക് കൂടുതൽ ഉപകാരപ്രദമാകുകയുമുള്ളൂ.

എച്ടിസി സ്മാർട്ട്‌ഫോൺ വിൽപന നിർത്തുന്നു..? പകരം ഇറക്കാൻ പോകുന്നത് മറ്റു ചില ഉപകരണങ്ങൾ!

നല്ല ഉച്ചത്തിലുള്ള എന്നാൽ ചിലപ്പുണ്ടാക്കാത്ത ശബ്ദം

പണ്ടൊക്കെ ചൈനീസ് ഫോണുകൾ എന്നുപറഞ്ഞാൽ ശബ്ദത്തിന്റെ പര്യായമായിരുന്നു. ഒരു പാട്ട് ഫോണിൽ വെച്ചാൽ പരിസരം മൊത്തം കേൾക്കാൻ പറ്റുമായിരുന്നു. പക്ഷെ വേണ്ടത്ര നിലവാരം ഇല്ലാതെ വെറും ഉച്ചത്തിലുള്ള ശബ്ദം മാത്രമായിരുന്നു അവ നൽകിയിരുന്നത്. അതിനാൽ തന്നെ ഇപ്പോഴും കുറേ ഉയർന്ന ശബ്ദം മാത്രം ഉണ്ട് എന്ന കാരണം കൊണ്ട് മാത്രം ഒരു ഫോൺ തിരഞ്ഞെടുക്കരുത്. ഒപ്പം ആ ശബ്ദത്തിന്റെ നിലവാരം കൂടെ അറിഞ്ഞിരിക്കണം. നല്ല വ്യക്തമായ, ഡോൾബി സരൗണ്ട് പോലെയുള്ള ശബ്ദങ്ങളോട് കൂടിയ മികച്ച ഒരെണ്ണം തിരഞ്ഞെടുക്കാം.

ചുരുങ്ങിയത് 64ജിബി എങ്കിലും മെമ്മറി

ഇന്നത്തെ കാലത്ത് ആപ്പുകൾ, ഗെയിംസ് എന്നിവയ്ക്ക് മാത്രം വേണ്ടിവരും 16 ജിബി മുതൽ 32 ജിബി വരെ. അതിനാൽ എപ്പോഴും അതിൽ കൂടുതലായി ചുരുങ്ങിയത് ഒരു 64 ജിബി അല്ലെങ്കിൽ 128 ജിബി എങ്കിലും ചുരുങ്ങിയത് മെമ്മറി ഉള്ള ഫോണുകൾ വേണം തിരഞ്ഞെടുക്കാൻ.

പൊടി, വെള്ളം എന്നിവയിൽ നിന്നുള്ള സംരക്ഷണം

സംഭവം ഈ വാട്ടർപ്രൂഫ്, ഡസ്റ്റ്‌പ്രൂഫ് എന്നീ കാര്യങ്ങൾ നമ്മൾ കുറെയായി കേൾക്കുന്നുണ്ടെങ്കിലും എന്തോ പലർക്കും ഇതുവരെ കയ്യിലൊതുങ്ങുന്ന വിലക്ക് ലഭ്യമല്ലാത്തതിനാൽ ഉപയോഗിക്കാൻ പട്ടിയിട്ടുണ്ടാവില്ല. എന്നാൽ ഏറെ ഉപകാരപ്രദമായ ഈ സൗകര്യങ്ങൾ കൂടെ പരിഗണിച്ച് നിങ്ങളുടെ പുതിയ ഫോൺ വാങ്ങുകയാണെങ്കിൽ ഫോണിനും നിങ്ങൾക്കും നിങ്ങളുടെ പണത്തിനും അതൊരു മുതൽകൂട്ടാവും.

ഇത് കൂടാതെയും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ ചുവടെ വായിക്കാം

ക്യാമറക്ക് വേണ്ടി ഒരു ബട്ടണുണ്ടോ എന്ന് നോക്കുക

അതേ, അങ്ങനെയൊരു ഓപ്ഷൻ ഉണ്ടോ എന്ന് ഇന്ന് നോക്കേണ്ടിയിരിക്കുന്നു. കാരണം ക്യാമറ എന്നാൽ ഇന്ന് ഏതൊരു ഫോണിലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്. നമുക്ക് ചുറ്റിലുമുള്ള ഓരോ നിമിഷങ്ങളും പെട്ടെന്ന് തന്നെ ക്യാമറയിൽ പകർത്തണമെങ്കിൽ അത്തരത്തിലുള്ള ഒരു വേഗത്തിൽ ക്യാമറ എടുക്കാൻ പാകത്തിലുള്ള ബട്ടണ് കൂടിയേ തീരൂ. ഇത് ഫോണിൽ ഇൻബിൾറ്റ് ആയി ഉള്ള ഒരു കീ ആവണം എന്നില്ല. ഉദാഹരണത്തിന് മോട്ടറോള, ഫോണിലെ പവർ കീ രണ്ടു തവണ അടുപ്പിച്ച് ടാപ്പ് അമർത്തിയാൽ ക്യാമറ ഓപ്പൺ ആയി വരും. അതുകൊണ്ട് ഈ കാര്യം ശ്രദ്ധിക്കുക. ചില ആപ്പുകൾ വഴിയും ഇങ്ങനെ ഷൊർട്കട്ടുകൾ ഉണ്ടാക്കാം.

ആമ്പിയന്റ് ഡിസ്പ്ലേ ഉണ്ടോ എന്ന കാര്യം

നല്ലൊരു സഹായകരമായ സൗകര്യമാണ് ഈ ആമ്പിയന്റ് ഡിസ്‌പ്ലേ. സാംസങ് തങ്ങളുടെ മുൻനിര മോഡലുകളിലൊക്കെ അവതരിപ്പിച്ച ആമ്പിയന്റ് ഡിസ്‌പ്ലേ കണ്ടിട്ടില്ലേ. അതായത് ഫോൺ തുറക്കാതെ തന്നെ ഒരു കറുത്ത പ്രതലത്തിൽ കൂടുതൽ ബാറ്ററി എടുക്കാതെ തന്നെ നോട്ടിഫിക്കേഷൻസ് കാണിക്കുന്ന സൗകര്യം ആണിത്. പ്രധാനപ്പെട്ട കാര്യങ്ങളൊക്കെ ഇവിടെ ലഭ്യമാകും. ഈ സൗകര്യം ഇനിയും കണ്ടിട്ടില്ലാത്തവർ തങ്ങളുടെ പഴയ നോക്കിയ മോഡലുകളിൽ ഫോൺ തുറക്കാതെ തന്നെ നോട്ടിഫിക്കേഷൻസ്, സമയം ഒക്കെ കാണിച്ചിരുന്ന കറുത്ത സ്ക്രീനിൽ വന്നിരുന്ന ഒരു സംഭവം ഓർമയില്ലേ. അതിന്റെ ഏറെ പരിഷ്കരിച്ച ഒരു രൂപമാണ് ഇതെന്ന് എളുപ്പത്തിൽ മനസ്സിലാക്കാം.

മൊബൈൽ പേയ്‌മെന്റ് സൗകര്യമുണ്ടോ എന്ന് നോക്കുക

ഇത് അധികമൊന്നും പ്രശസ്തമല്ലാത്ത ഒരു സംവിധാനമാണ്. ഫോണിലെ NFC ചിപ്പും ഇതിനായുള്ള സാങ്കേതിക വിദ്യയും ഉപയോഗിച്ച് കൊണ്ട് മൊബൈൽ ഫോൺ ഉപയോഗിച്ച് തന്നെ നമ്മുടെ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവയുടെ ഉപയോഗം സാധ്യമാക്കുകയാണ് ഇത് ചെയ്യുക. ഈയവസരത്തിൽ സാംസങ് പേ സൗകര്യം ഓർമ്മപ്പെടുത്തട്ടെ. ഇന്ന് വലിയ ഒരു മുന്നേറ്റമൊന്നും ഈ രംഗത്ത് നടന്നിട്ടില്ല എങ്കിലും നാളെ ഇതായിരിക്കും ആളുകൾ ഏറെ ഉപയോഗിക്കുക എന്ന് തീർച്ച.

ഫിംഗർ പ്രിന്റ്

ഇത് പിന്നെ പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇന്നത്തെ കാലത്ത് ഒരു പുതിയ ഫോൺ വാങ്ങുമ്പോൾ ഫിംഗർ പ്രിന്റ്, ബയോമെട്രിക്ക്, ഫേസ് അണ്ലോക്ക് എന്നീ സൗകര്യങ്ങൾ ഉണ്ടെന്ന് നമ്മൾ തീർച്ചയായും ഉറപ്പുവരുത്തുമല്ലോ. എന്തിനും ഏതിനും ഇത് വഴിയുള്ള സുരക്ഷ ഫോണിന് ഉറപ്പുവരുത്തുകയും ചെയ്യാം.

നല്ല ബാറ്ററി ലൈഫ്

ടെക്‌നോളജി എത്ര പുരോഗതി പ്രാപിച്ചിട്ടും മൊബൈൽ ഫോൺ രംഗത്ത് ഇന്നും പ്രധാന വില്ലൻ ഈ ബാറ്ററി പ്രശ്നം തന്നെയാണ്. ശാസ്ത്രം പലവിധ പരീക്ഷണങ്ങളും നടത്തുന്നുണ്ട്. എന്തായാലും ഒരു പുതിയ ഫോൺ എടുക്കുമ്പോൾ ഈ കാര്യവും തീർച്ചയായും ശ്രദ്ധിക്കുക. നല്ല ബാറ്ററി ബാക്കപ്പ് പ്രദാനം നൽകുന്ന ഫോൺ തന്നെ നോക്കിയെടുക്കുക.

ഫാസ്റ്റ് ചർജ്ജിങ്, വയർലെസ് ചർജ്ജിങ്

ഇന്നിപ്പോൾ പല മോഡലുകളും ഈ സൗകര്യം ഒരുക്കുന്നവയാണ്. അതിനാൽ ഇവ രണ്ടും തന്നെ ശ്രദ്ധിക്കുക. പെട്ടെന്ന് ഫോൺ ചാർജ്ജ് ആവുന്നതും ഈ പ്ലഗ്ഗിൽ കുത്തി ചർജ്ജിലിടാതെ വയർലെസ് ആയിത്തന്നെ ചാർജ്ജിലിടുന്നതും രണ്ടും ഒരേപോലെ നമുക്ക് ഉപകാരപ്രദമാകും.

ഒരു ഫോൺ വാങ്ങുമ്പോൾ 90 ശതമാനം ആളുകളും പറ്റിക്കപ്പെടുന്നത് ഈ 7 കാരണങ്ങൾ കൊണ്ടാണ്!

ആദ്യത്തെ കടയില്‍ നിന്നും ഫോണ്‍ വാങ്ങരുത്

നിങ്ങളുടെ മനസ്സിനിണങ്ങിയതും വിലയിലൊതുങ്ങുന്നതുമായ ഫോണ്‍ വാങ്ങാന്‍ രണ്ടു മൂന്നു കടകളില്‍ പോയി ഫോണിനെ കുറിച്ച് അറിയുക. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഫോണ്‍ ലഭിച്ചാല്‍ കൂടിയും ചാടിക്കേറി അത് വാങ്ങരുത്. അതിനു മുന്‍പ് ഇന്റര്‍നെറ്റില്‍ ഫോണിന്റെ വിലയും മറ്റു സവിശേഷതകളും താരമ്യം ചെയ്യണം.

ഏറ്റവും വില കൂടിയതും വില കുറഞ്ഞതുമായ ഫോണ്‍ വാങ്ങരുത്

മറ്റുളളവരെ കാണിക്കാനായി വില കൂടി ഫോണ്‍ വാങ്ങേണ്ട ആവശ്യമില്ല. എന്നാല്‍ തീരെ വില കുറഞ്ഞ ഫോണും വാങ്ങരുത്. എല്ലാ സവിശേഷതകളും ഉള്‍പ്പെടുത്തിയ നിങ്ങളുടെ വിലയ്‌ക്കൊതുങ്ങുന്നും മനസ്സിനിണങ്ങുന്നതുമായ ഫോണ്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.

ബ്രാന്‍ഡുകളെ അടിസ്ഥാനമാക്കി ഫോണ്‍ തിരഞ്ഞെടുക്കരുത്

ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ പട്ടികയില്‍ വരുന്നതാണ് ഐഫോണ്‍, സാംസങ്ങ്, ഹുവാവേ എന്നിവ. ശരിയാണ് ഇവയെല്ലാം പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പുറത്തിറക്കുന്ന ഫോണുകളാണ്. എന്നാല്‍ നിങ്ങള്‍ക്ക് അറിയാവുന്ന മറ്റു ബ്രാന്‍ഡുകളേയും കുറിച്ച് ചിന്തിക്കുക. നിങ്ങളെ ആശ്ചര്യപ്പെടുത്തുന്ന സവിശേഷതകളായിരിക്കും അവ നല്‍കുന്നത്.

പിന്നിലത്തെ വര്‍ഷത്തെ ഫോണിനെ തളളിക്കളയരുത്

ഏറ്റവും പുതിയ പതിപ്പാണ് ഏറ്റവും മികച്ചതെന്ന് ഒരിക്കലും വിചാരിക്കരുത്. എല്ലാ പുതിയ ഫോണുകള്‍ക്കും അവരുടെ മുന്‍ഗാമിയെ ഒഴിവാക്കാന്‍ സാധിക്കില്ല. ഗ്യാലക്‌സി എസ്7 പോലുളള ഫോണുകള്‍ ഇപ്പോഴും ഇവിടുണ്ട്. അതിനാല്‍ നിങ്ങള്‍ക്ക് പഴയ ഫോണുകളും വാങ്ങാം.

പരസ്യങ്ങളില്‍ ഒരിക്കലും വീഴരുത്

പത്രത്തിലോ അല്ലെങ്കില്‍ ടിവി ഷോകള്‍ക്കിടയിലോ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് മനോഹരമായ പരസ്യങ്ങള്‍ കാണിക്കും. സിനിമാ താരങ്ങളും മറ്റു പ്രശസ്ഥ വ്യക്തികളും പല രീതിയില്‍ നിങ്ങളെ ആകര്‍ഷിക്കുന്ന രീതിയില്‍ പരസ്യങ്ങളുമായി എത്തും. എന്നാല്‍ ഇതിലൂടെ നിങ്ങള്‍ക്ക് ഫോണിന്റെ മറ്റു സവിശേഷതകള്‍ ഒന്നും തന്നെ അറിയാന്‍ സാധിക്കില്ല.

വില്‍പന പ്രതിനിധികളുടെ വലയില്‍ വീഴരുത്

ഫോണുകള്‍ക്ക് മാത്രമല്ല ഇപ്പോള്‍ പല കാര്യങ്ങള്‍ക്കും വില്‍പന പ്രതിനിധികളുണ്ട്. അവര്‍ നിങ്ങള്‍ ഉചിതമായ ഉപകരണം തിരഞ്ഞെടുക്കുന്നതിനേക്കാള്‍ പ്രധാന്യം നല്‍കുന്നത് അവരുടെ വില്‍പന, കമ്മീഷന്‍, ബോണസ് എന്നിവയെ കുറിച്ചാണ്.

നിങ്ങളുടെ മുന്‍ഗണനകള്‍ക്ക് പ്രാധാന്യം നല്‍കുക

ഇതാണ് ഏറ്റവും അവസാനമായി എനിക്ക് നിങ്ങളോടു പറയാനുളളത്. മേല്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം നിങ്ങള്‍ അവഗണിക്കുകയാണെങ്കില്‍ കൂടിയും ഈ പറയുന്ന കാര്യം നിങ്ങള്‍ അവഗണിക്കരുത്. അതായത് നിങ്ങള്‍ ഫോണില്‍ എന്തിനാണ് ഏറെ പ്രാധാന്യം നല്‍കുന്നത് അതിനു മുന്‍ഗണന നല്‍കി ഫോണ്‍ വാങ്ങുക, അതായത് ചിലപ്പോള്‍ ക്യാമറയകാം, ബാറ്ററിയാകാം, സ്‌റ്റോറേജ് ആകാം അങ്ങനെ പലതുമാകാം.

Best Mobiles in India

English Summary

6 Things to Check While Buying a New Smartphone