20000 രൂപക്ക് താഴെയായി തകർപ്പൻ 6ജിബി ഫോണുകൾ ഉള്ളപ്പോൾ എന്തിന് അതിലും കൂടുതൽ മുടക്കണം?


20000 രൂപക്ക് താഴെയായി തകർപ്പൻ 6ജിബി ഫോണുകൾ ഉള്ളപ്പോൾ എന്തിന് അതിലും കൂടുതൽ മുടക്കണം? ഇന്നിവിടെ ഞങ്ങൾ പറയാൻ പോകുന്നത് ഇന്ത്യയിൽ ഇന്ന് ലഭ്യമായ 20000 രൂപയിൽ താഴെ വില വരുന്ന 6 ജിബി മോഡലുകളെ കുറിച്ചാണ്.

Advertisement

വിലയിൽ കാലക്രമേണ ഉള്ള മാറ്റങ്ങൾ നമുക്ക് ഇവിടെയും കാണാം. അതുപോലെ ഇവയിൽ എല്ലാം മികച്ച ഫോണുകൾ ആവണം എന്നുമില്ല. ഏതൊക്കെയാണ് ഈ ഫോണുകൾ എന്ന് നോക്കാം.

Advertisement

ഷവോമി റെഡ്മി നോട്ട് 5 പ്രോ

ലിസ്റ്റിൽ ഒന്നാം സ്ഥാനം എന്തുകൊണ്ടും ഈ ഫോണിന് തന്നെ. 5.99 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, 1080X2160 പിക്‌സല്‍ റസൊല്യൂഷന്‍ എന്നിവയാണ്.

റെഡ്മി നോട്ട് പ്രോയ്ക്ക് ശക്തി നല്‍കുന്നത് 1.8GHz ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസര്‍, 6ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനും സാധിക്കും.

MIUI 9 അടിസ്ഥാനമാക്കിയ ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ടിലാണ് ഈ ഡ്യുവല്‍ സിം ഫോണ്‍ പ്രവര്‍ത്തിക്കുന്നുത്. കൂടാതെ 4ജി വോള്‍ട്ടും പിന്തുണയ്ക്കുന്നു. ഡ്യുവല്‍ എല്‍ഈഡി ഫ്‌ളാഷോടു കൂടിയ 12എംപി/ 5എംപി പ്രൈമറി ക്യാമറയും 20 എംപി സെക്കന്‍ഡറി ക്യാമറയുമാണ് ഈ ഫോണില്‍. 4000എംഎഎച്ച് ബാറ്ററിയും ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് വേരിയന്റിലാണ് റെഡ്മി നോട്ട് 5 പ്രോ, 4ജിബി റാം 64ജിബി സ്‌റ്റോറേജ് മറ്റൊന്ന് 6ജിബി റാം 64 ജിബി സ്‌റ്റോറേജ്.

ഓപ്പോ റിയൽമീ 1

ഈയടുത്ത് ഇറങ്ങിയ ഓപ്പോ റിയൽമീ 1ഫോണിൽ ഒക്റ്റാ കോർ MediaTek Helio P60 SoC പ്രൊസസർ ആണ് ഉള്ളത്. 6ജിബിയുടെ 128 ജിബി മെമ്മറിയുള്ള മോഡൽ, 4ജിബിയുടെ 64 ജിബി മെമ്മറിയുള്ള മോഡൽ, 3 ജിബിയുടെ 32ജിബി മെമ്മറിയുള്ള മോഡൽ എന്നിങ്ങനെ മൂന്ന് വേർഷനുകളാണ് ഫോണിനുള്ളത്. ആൻഡ്രോയ്ഡ് 8.1 ഓറിയോ ഉള്ള കളർ ഒഎസ് 5.0 ആണ് ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റം.

6ജിബിയുടെ 128 ജിബി മെമ്മറിയുള്ള മോഡലിന് 13,990 രൂപയാണ് വിലയിട്ടിരിക്കുന്നത്. 4ജിബിയുടെ 64 ജിബി മെമ്മറിയുള്ള മോഡലിന് 10,990 രൂപയും 3 ജിബി റാമുള്ള 32 ജിബി മെമ്മറിയുള്ള മോഡലിന് 8,990 രൂപയുമാണ് വില. പിറകിൽ 13 മെഗാപിക്സൽ ക്യാമറയും മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറയുമാണ് ഫോണിനുള്ളത്. 3410 mAh ആണ് ഫോൺ ബാറ്ററി.

അസൂസ് സെൻഫോൻ മാക്‌സ് പ്രോ എം 1

5.99 ഇഞ്ചിന്റെ 18:9 ഡിസ്‌പ്ലേ ആണ് ഫോണിനുള്ളത്. ഫുൾ എച് ഡി പ്ലസ് ആയ ഡിസ്‌പ്ലേ 1500:1 എന്ന കോണ്ട്രാസ്റ് അനുപാതത്തിൽ ആണുള്ളത്. ആൻഡ്രോയിഡ് ഓറിയോ 8.1 ആണ് ഒഎസ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 636 ൽ ആണ് പ്രവർത്തയ്ക്കുന്നത്. 3GB അല്ലെങ്കിൽ 4GB റാം, 32 ജിബി അല്ലെങ്കിൽ 64 ജിബി ഇഎംപിസി സ്റ്റോറേജ് എന്നിവയാണ് മെമ്മറി ഓപ്ഷനുകൾ.

13 എംപി, 5 എംപി എന്നിങ്ങനെ ഇരട്ട ക്യാമറകൾ ആണ് ഫോണിന് പിറകിൽ ഉള്ളത്. ബൊക്കെ ഇഫക്റ്റ് എല്ലാം തന്നെ ഹാർഡ്‌വെയർ കരുത്തതോടെ രണ്ട് സെന്സറുകളുടെ സഹായത്തോടെ ഫോണിൽ സാധ്യമാകുന്നുണ്ട്. 5000 mAh ബാറ്ററിയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. ഇന്ന് ഈ വിലയിൽ ലഭ്യമായ ഏറ്റവും മികച്ച ബാറ്ററിയോട് കൂടിയ ഫോൺ ആണ് ഇതെന്ന് തീർച്ച. രണ്ടു സിം കാർഡുകൾ, ഒരു മെമ്മറി കാർഡ് എന്നിവ ഇടാനുള്ള ട്രിപ്പിൾ സ്ലോട്ട് എന്നിവയും ഫോണിൽ ഉണ്ട്. ബാറ്ററി കൂടെ കണക്കിൽ എടുത്താൽ ഇത് നല്ലൊരു ഓപ്ഷൻ ആകും.

ഓപ്പോ എഫ് 3 പ്ലസ്

F3 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ മികച്ച സെല്‍ഫി ക്യാമറ ഉള്ള ഒരു മോഡൽ കൂടെയാണ് ഇത്. 6ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 653 പ്രോസസര്‍, 4ജിബി റാം, 64ജിബി റോം, 4000എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ ഫോണിന്റെ മറ്റു സവിശേഷതകള്‍. ഇത് കൂടാതെ 6 ജിബി മോഡൽ കൂടെ ലഭ്യമാണ്. ഇപ്പോൾ ഫ്ലിപ്കാർട്ട് വില 16999 രൂപയാണ് ഇതിന്.

16എംപി റിയര്‍ ക്യാമറയില്‍ സോണി IMX398 സെന്‍സറാണ് ഉള്‍പ്പെടുത്തിയിരുക്കുന്നത്. ഇതില്‍ 4K റിസൊല്യൂഷനില്‍ വീഡിയോ റെക്കോര്‍ഡിങ്ങും ചെയ്യാം. ഇതോടൊപ്പം 16 എംപി മുൻക്യാമറയും ഫോണിലുണ്ട്.

ഇൻഫിനിക്‌സ് സീറോ 5

17999 രൂപ വിലയിൽ വരുന്ന ഈ ഇൻഫിനിക്‌സ് സീറോ 5 ഇന്ത്യയിൽ ലഭിക്കുന്ന മറ്റൊരു 6 ജിബി ഫോൺ ആണ്. 5.75 ഇഞ്ച് ഡിസ്‌പ്ലേ, ഒക്ട കോർ മീഡിയ ടേക് ഹിലിയോ പി 25 പ്രോസസർ, 64 ജിബി മെമ്മറി, 128 ജിബി വരെ ഇടാനുള്ള സ്ലോട്ട്, ആൻഡ്രോയിഡ് 7 എന്നിവയാണ് പ്രധാന സവിശേഷതകൾ.

ഇൻഫിനിക്‌സ് സീറോ 5 പ്രോ

ഇൻഫിനിക്‌സ് സീറോ 5 ന്റെ പ്രോ വേർഷൻ ആയ ഇൻഫിനിക്‌സ് സീറോ 5 പ്രോയും 20000 രൂപക്ക് താഴെ ലഭിക്കാവുന്ന മറ്റൊരു 6 ജിബി ഫോൺ ആണ്. 5.98 ഇഞ്ച് ഡിസ്‌പ്ലേ, ഒക്ട കോർ മീഡിയ ടേക് ഹിലിയോ പി 25 പ്രോസസർ, 128 ജിബി മെമ്മറി എന്നിവയാണ് പ്രധാന സവിശേഷതകൾ. ഇപ്പോഴുള്ള വില 19999 രൂപയാണ്.

കൂൾപാഡ് കൂൾ പ്ലെ 6

14999 രൂപ വില വരുന്ന ഈ കൂൾപാഡ് കൂൾ പ്ലെ 6 20000 രൂപക്ക് താഴെ ഇന്ത്യയിൽ ലഭിക്കാവുന്ന മറ്റൊരു 6 ജിബി മോഡൽ ആണ്. പിറകുവശത്തെ 13 എംപി ഇരട്ട ക്യാമറകൾ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത ആണ്. 5.5 ഇഞ്ച് ഡിസ്‌പ്ലേ, സ്നാപ്ഡ്രാഗൻ 653 പ്രോസസർ, ആൻഡ്രോയിഡ് 7, 4000 mAh ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ.

വാട്സാപ്പിന് വെല്ലുവിളിയുമായി ബാബ രാംദേവിന്റെ പതഞ്‌ജലി കിമ്പോ ആപ്പ്!!

നൂബിയ സെഡ് 17 മിനി

ZTE യുടെ കീഴിലുള്ള ന്യൂബിയയുടെ നൂബിയ സെഡ് 17 മിനി 20000 രൂപക്ക് താഴെ ഇന്ത്യയിൽ ലഭിക്കാവുന്ന മറ്റൊരു 6 ജിബി മോഡൽ ആണ്. 18999 രൂപയാണ് ഇപ്പോഴുള്ള വില. 5.2 ഇഞ്ച് ഡിസ്‌പ്ലേ, സ്നാപ്ഡ്രാഗൻ 652 പ്രോസസർ, 13 എംപി ഡ്യുവൽ പിൻക്യാമറകൾ, 16 എംപി മുൻക്യാമറ, 2950 mAh ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ.

Best Mobiles in India

English Summary

6gb Ram Phones Available in India Below Rs 20000