ഒരു ഫോൺ വാങ്ങുമ്പോൾ 90 ശതമാനം ആളുകളും പറ്റിക്കപ്പെടുന്നത് ഈ 7 കാരണങ്ങൾ കൊണ്ടാണ്!


ഒരു ഫോൺ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനെ കുറിച്ച് ആരും തന്നെ നമുക്ക് ഇനി പറഞ്ഞുതരേണ്ടതില്ല. ഫോണിലെ ഹാർഡ്‌വെയർ, സോഫ്ട്‍വെയർ, തുടങ്ങി ഓരോ കാര്യങ്ങളും നമുക്ക് ഇന്ന് വ്യക്തമായിത്തന്നെ അറിയാം. എന്നാൽ ഇവിടെ ഇന്ന് പറയാൻ ഉദ്ദേശിക്കുന്നത് ആ രീതിയിലുള്ള കാര്യങ്ങളല്ല. മറിച്ച് പൊതുവായി നമ്മൾ അറിഞ്ഞിരിക്കേണ്ട കെണികളിൽ അകപ്പെടാതിരിക്കാൻ വേണ്ടിയുള്ള ചില കാര്യങ്ങളെ കുറിച്ചാണ്.

Advertisement

ആദ്യത്തെ കടയില്‍ നിന്നും ഫോണ്‍ വാങ്ങരുത്

നിങ്ങളുടെ മനസ്സിനിണങ്ങിയതും വിലയിലൊതുങ്ങുന്നതുമായ ഫോണ്‍ വാങ്ങാന്‍ രണ്ടു മൂന്നു കടകളില്‍ പോയി ഫോണിനെ കുറിച്ച് അറിയുക. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഫോണ്‍ ലഭിച്ചാല്‍ കൂടിയും ചാടിക്കേറി അത് വാങ്ങരുത്. അതിനു മുന്‍പ് ഇന്റര്‍നെറ്റില്‍ ഫോണിന്റെ വിലയും മറ്റു സവിശേഷതകളും താരമ്യം ചെയ്യണം.

Advertisement
ഏറ്റവും വില കൂടിയതും വില കുറഞ്ഞതുമായ ഫോണ്‍ വാങ്ങരുത്

മറ്റുളളവരെ കാണിക്കാനായി വില കൂടി ഫോണ്‍ വാങ്ങേണ്ട ആവശ്യമില്ല. എന്നാല്‍ തീരെ വില കുറഞ്ഞ ഫോണും വാങ്ങരുത്. എല്ലാ സവിശേഷതകളും ഉള്‍പ്പെടുത്തിയ നിങ്ങളുടെ വിലയ്‌ക്കൊതുങ്ങുന്നും മനസ്സിനിണങ്ങുന്നതുമായ ഫോണ്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.

ബ്രാന്‍ഡുകളെ അടിസ്ഥാനമാക്കി ഫോണ്‍ തിരഞ്ഞെടുക്കരുത്

ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ പട്ടികയില്‍ വരുന്നതാണ് ഐഫോണ്‍, സാംസങ്ങ്, ഹുവാവേ എന്നിവ. ശരിയാണ് ഇവയെല്ലാം പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് പുറത്തിറക്കുന്ന ഫോണുകളാണ്. എന്നാല്‍ നിങ്ങള്‍ക്ക് അറിയാവുന്ന മറ്റു ബ്രാന്‍ഡുകളേയും കുറിച്ച് ചിന്തിക്കുക. നിങ്ങളെ ആശ്ചര്യപ്പെടുത്തുന്ന സവിശേഷതകളായിരിക്കും അവ നല്‍കുന്നത്.

പിന്നിലത്തെ വര്‍ഷത്തെ ഫോണിനെ തളളിക്കളയരുത്

ഏറ്റവും പുതിയ പതിപ്പാണ് ഏറ്റവും മികച്ചതെന്ന് ഒരിക്കലും വിചാരിക്കരുത്. എല്ലാ പുതിയ ഫോണുകള്‍ക്കും അവരുടെ മുന്‍ഗാമിയെ ഒഴിവാക്കാന്‍ സാധിക്കില്ല. ഗ്യാലക്‌സി എസ്7 പോലുളള ഫോണുകള്‍ ഇപ്പോഴും ഇവിടുണ്ട്. അതിനാല്‍ നിങ്ങള്‍ക്ക് പഴയ ഫോണുകളും വാങ്ങാം.

പരസ്യങ്ങളില്‍ ഒരിക്കലും വീഴരുത്

പത്രത്തിലോ അല്ലെങ്കില്‍ ടിവി ഷോകള്‍ക്കിടയിലോ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് മനോഹരമായ പരസ്യങ്ങള്‍ കാണിക്കും. സിനിമാ താരങ്ങളും മറ്റു പ്രശസ്ഥ വ്യക്തികളും പല രീതിയില്‍ നിങ്ങളെ ആകര്‍ഷിക്കുന്ന രീതിയില്‍ പരസ്യങ്ങളുമായി എത്തും. എന്നാല്‍ ഇതിലൂടെ നിങ്ങള്‍ക്ക് ഫോണിന്റെ മറ്റു സവിശേഷതകള്‍ ഒന്നും തന്നെ അറിയാന്‍ സാധിക്കില്ല.

വില്‍പന പ്രതിനിധികളുടെ വലയില്‍ വീഴരുത്

ഫോണുകള്‍ക്ക് മാത്രമല്ല ഇപ്പോള്‍ പല കാര്യങ്ങള്‍ക്കും വില്‍പന പ്രതിനിധികളുണ്ട്. അവര്‍ നിങ്ങള്‍ ഉചിതമായ ഉപകരണം തിരഞ്ഞെടുക്കുന്നതിനേക്കാള്‍ പ്രധാന്യം നല്‍കുന്നത് അവരുടെ വില്‍പന, കമ്മീഷന്‍, ബോണസ് എന്നിവയെ കുറിച്ചാണ്.

നിങ്ങളുടെ മുന്‍ഗണനകള്‍ക്ക് പ്രാധാന്യം നല്‍കുക

ഇതാണ് ഏറ്റവും അവസാനമായി എനിക്ക് നിങ്ങളോടു പറയാനുളളത്. മേല്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം നിങ്ങള്‍ അവഗണിക്കുകയാണെങ്കില്‍ കൂടിയും ഈ പറയുന്ന കാര്യം നിങ്ങള്‍ അവഗണിക്കരുത്. അതായത് നിങ്ങള്‍ ഫോണില്‍ എന്തിനാണ് ഏറെ പ്രാധാന്യം നല്‍കുന്നത് അതിനു മുന്‍ഗണന നല്‍കി ഫോണ്‍ വാങ്ങുക, അതായത് ചിലപ്പോള്‍ ക്യാമറയകാം, ബാറ്ററിയാകാം, സ്‌റ്റോറേജ് ആകാം അങ്ങനെ പലതുമാകാം.

Best Mobiles in India

English Summary

7 Things to Keep in Mind Before Buying A Phone.