ആന്‍ഡ്രോയ്ഡ് 8 ഒറിയോ: നിങ്ങള്‍ അറിയേണ്ട 8 കാര്യങ്ങള്‍


ആന്‍ഡ്രോയ്ഡിന്റെ ഓരോ പതിപ്പും നിരവധി പുതുമകളുമായാണ് എത്തുന്നത്. ആന്‍ഡ്രോയ്ഡ് 8.0-ല്‍ നിന്ന് 8.1 ഒറിയോയിലേക്ക് മാറിയവര്‍ക്ക് ഉപകാരപ്പെടുന്ന ചില പൊടിക്കൈകള്‍ പരിചയപ്പെടാം.

Advertisement

1. നോട്ടിഫിക്കേഷന്‍ വൈകിപ്പിക്കാം അല്ലെങ്കില്‍ സ്‌നൂസ് ചെയ്യാം

ആന്‍ഡ്രോയ്ഡ് ഒറിയോയില്‍ നോട്ടിഫിക്കേഷനുകള്‍ വൈകിപ്പിക്കാനാകും. അലോസരപ്പെടുത്തുന്ന നോട്ടിഫിക്കേഷനുകള്‍ ഡിലീറ്റ് ചെയ്യുക. പിന്നീട് ഈ നോട്ടിഫിക്കേഷന്‍ വീണ്ടും പ്രത്യക്ഷപ്പെടും. ഇതാണ് അറിയിപ്പുകള്‍ സ്‌നൂസ് ചെയ്യുകയോ വൈകിപ്പിക്കുകയോ ചെയ്യുന്നത് കൊണ്ടുള്ള ഗുണം.

നോട്ടിഫിക്കേഷന്‍ പ്രത്യക്ഷപ്പെടുന്നത് നീട്ടിവയ്ക്കുന്നതിനായി അത് വശത്തേക്ക് സൈ്വപ് ചെയ്യുക. സ്‌ക്രീനിന്റെ പകുതിയില്‍ എത്തുമ്പോള്‍ ക്ലോക്ക് പ്രത്യക്ഷപ്പെടും. എപ്പോള്‍ നോട്ടിഫിക്കേഷന്‍ വീണ്ടും കാണണമെന്ന് ക്ലോക്കിന്റെ സഹായത്തോടെ തീരുമാനിക്കുക.

Advertisement
2. നോട്ടിഫിക്കേഷന്‍ ഡോട്ടുകള്‍ പ്രവര്‍ത്തനരഹിതമാക്കുക

ആന്‍ഡ്രോയ്ഡ് ഒറിയോയുടെ സവിശേഷതയാണ് നോട്ടിഫിക്കേഷന്‍ ഡോട്ടുകള്‍. നോട്ടിഫിക്കേഷനുകള്‍ വരുമ്പോള്‍ ആപ്പുകളുടെ ചിഹ്നത്തിന് മുകളില്‍ കാണുന്ന നിറമുള്ള ചെറിയ വട്ടങ്ങളാണ് നോട്ടിഫിക്കേഷന്‍ ഡോട്ട്. ആപ്പില്‍ നിന്ന് പുതിയ നോട്ടിഫിക്കേഷന്‍ വന്നുവെന്നതിന്റെ സൂചനയാണിവ.

ചിലര്‍ക്കെങ്കിലും ഇവ തലവേദനയായി തോന്നാം. അവരുടെ ചിന്തമുഴുവന്‍ ഇതെങ്ങനെ പ്രവര്‍ത്തനരഹിതമാക്കാം എന്നായിരിക്കും. വഴിയുണ്ട്.

ഹോം സ്‌ക്രീനില്‍ ഒഴിഞ്ഞ സ്ഥലത്തെവിടെയെങ്കിലും അമര്‍ത്തിപ്പിടിക്കുക
ഹോം സെറ്റിംഗ്‌സില്‍ ക്ലിക്ക് ചെയ്യുക
നോട്ടിഫിക്കേഷന്‍ ഇന്‍ഡിക്കേറ്റേഴ്‌സ് തിരഞ്ഞെടുക്കുക
അലൗ നോട്ടിഫിക്കേഷന്‍ ഡോട്‌സിന് താഴെക്കാണുന്ന സ്വിച്ച് പ്രവര്‍ത്തനരിതമാക്കുക.

3. ആപ്പ് നോട്ടിഫിക്കേഷനില്‍ നിന്ന് എങ്ങനെ രക്ഷനേടാം?

ഡിലീറ്റ് ചെയ്യാന്‍ കഴിയാത്ത നോട്ടിഫിക്കേഷനുകള്‍ ആന്‍ഡ്രോയ്ഡ് ഒറിയോയുടെ ഒരു സവിശേഷതയാണ്. ബാറ്ററി കൂടുതലായി ഉപയോഗിക്കുന്ന ആപ്പുകളെ കുറിച്ചുള്ള വിവരങ്ങളും മറ്റുമാണ് ഇത്തരം നോട്ടിഫിക്കേഷനുകളില്‍ ഉണ്ടാവുക. മെസഞ്ചര്‍, ചാറ്റ് ഹെഡ്‌സ്, സ്‌പോട്ടിഫൈ തുടങ്ങിയ മിക്ക ആപ്പുകളും പശ്ചാത്തലത്തില്‍ പ്രവര്‍ത്തിച്ച് ബാറ്ററി ചാര്‍ജ് തിന്നുതീര്‍ക്കുന്നവയാണ്. അപ്പോള്‍ നോട്ടിഫിക്കേഷന്‍ കൊണ്ടെന്ത് ഫലം? നോട്ടിഫിക്കേഷന്‍ ഒഴിവാക്കിയാലോ?

സെറ്റിംഗ്‌സ് എടുക്കുക

ആപ്‌സ് ആന്റ് നോട്ടിഫിക്കേഷന്‍സ് തിരഞ്ഞെടുക്കുക

ഷോ ഓള്‍ ആപ്‌സില്‍ ക്ലിക്ക് ചെയ്യുക

മെനുവിന്റെ വലതുവശത്ത് മുകളില്‍ (3 ഡോട്ടുകള്‍) നിന്ന് ഷോ സിസ്റ്റം തിരഞ്ഞെടുക്കുക

ഇതില്‍ നിന്ന് ആന്‍ഡ്രോയ്ഡ് സിസ്റ്റം സെലക്ട് ചെയ്യുക

ആപ്പ് നോട്ടിഫിക്കേഷന്‍സ് എടുക്കുക

ഇവിടെ നിരവധി ഓപ്ഷനുകള്‍ കാണാന്‍ കഴിയും

മെസഞ്ചര്‍ പോലുള്ള ആപ്പുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ മറയ്ക്കുന്നതിനുള്ള സ്വിച്ച് ഇവിടെ കാണാം

ഹൈഡ് ഓള്‍ വാണിംഗ്‌സ് തിരഞ്ഞെടുക്കുക

ആവശ്യമെങ്കില്‍ പശ്ചാത്തലത്തില്‍ ബാറ്ററി ഉപയോഗിക്കുന്ന ആപ്പുകള്‍ കണ്ടെത്തി പ്രവര്‍ത്തനരഹിതമാക്കുക.

4. മെമ്മറി ഫ്രീ ആക്കുന്നത് എങ്ങനെ

ആന്‍ഡ്രോയ്ഡ് സ്‌റ്റോക്കുള്ള സ്മാര്‍്ട്ട്‌ഫോണുകളിലും സോണിയുടെ ഉപകരണങ്ങളിലും അനായാസം മെമ്മറി ഫ്രീ ആക്കാന്‍ സാധിക്കും. ഒറിയോയുള്ള ഹുവായ്, സാംസങ് സ്മാര്‍ട്ട്‌ഫോണുകളില്‍ കമ്പനികളുടെ തന്നെ മെമ്മറി ക്ലീനിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്.

സെറ്റിംഗ്‌സില്‍ നിന്ന് സ്റ്റോറേജ് സ്‌പെയ്‌സ് തിരഞ്ഞെടുക്കുക. ഓരോ വിഭാഗവും എത്ര മെമ്മറി സ്‌പെയ്‌സ് ഉപയോഗിക്കുന്നുവെന്ന് അറിയാന്‍ കഴിയും.

ആവശ്യമില്ലാത്ത ആപ്പുകള്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കി മെമ്മറി സ്വതന്ത്രമാക്കുക

പട്ടികയുടെ മുകളില്‍ ഫ്രീ സ്‌പെയ്‌സ് എന്ന ബട്ടണ്‍ കാണാനാകും

ഇതില്‍ അമര്‍ത്തിയാല്‍ ഡിലീറ്റ് ചെയ്യാവുന്നവയുടെ പട്ടിക കിട്ടും. ആവശ്യമില്ലാത്തവ ഒഴിവാക്കുക.

5. സ്മാര്‍ട്ട് ടെക്സ്റ്റ് സെലക്ഷന്‍

സ്മാര്‍ട്ട്‌ഫോണില്‍ ടെക്സ്റ്റ് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുന്നതിന് വിരലുകള്‍ക്ക് നല്ല വഴക്കം കൂടിയേതീരൂ. ഈ പ്രശ്‌നത്തിനുള്ള പരിഹാരമാണ് സ്മാര്‍ട്ട് ടെക്സ്റ്റ് സെലക്ഷന്‍. ഈ സവിശേഷത ഉപയോഗിക്കുന്നതിനായി കോപ്പി ചെയ്യേണ്ട ടെക്‌സിറ്റില്‍ അമര്‍ത്തിപ്പിടിക്കുക. ഓപ്ഷനുകള്‍ പ്രത്യക്ഷപ്പെടും. അനുയോജ്യമായത് തിരഞ്ഞെടുക്കുക.

6. റിംഗ്‌ടോണ്‍ മാറ്റുക

റ്ംഗ്‌ടോണുകളുടെ കാര്യത്തില്‍ ആന്‍ഡ്രോയ്ഡ് കുറച്ച് പിറകിലാണ്. തേഡ് പാര്‍ട്ടി ആപ്പുകള്‍ അല്ലെങ്കില്‍ മെമ്മറി കാര്‍ഡില്‍ കോപ്പി ചെയ്ത സൗണ്ട് ഫയലുകള്‍ ഉണ്ടെങ്കില്‍ മാത്രമേ ആഗ്രഹിക്കുന്ന റിംഗ്‌ടോണ്‍ ഉപയോഗിക്കാനാകൂ. എന്നാല്‍ ആന്‍ഡ്രോയ്ഡ് ഒറിയോയില്‍ റിംഗ്‌ടോണ്‍ മാറ്റുന്നത് അനായാസമാണ്.

സെറ്റിംഗ്‌സില്‍ നിന്ന് സൗണ്ട് തിരഞ്ഞെടുക്കുക.
അഡ്വാന്‍സ്ഡ് ഓപ്പണ്‍ ചെയ്ത് ഫോണ്‍ റിംഗ്‌ടോണ്‍ തിരഞ്ഞെടുത്ത് സൗണ്ട് ഫയലുകള്‍ ചേര്‍ക്കുക

7. പാസ്‌വേഡ് മാനേജര്‍

ആന്‍ഡ്രോയ്ഡ് ഒറിയോയിലെ ഓട്ടോഫില്‍ ഫീച്ചര്‍ പാസ്‌വേഡ് അടക്കമുള്ള വ്യക്തി വിവരങ്ങള്‍ സൂക്ഷിക്കുകയും ഫോമുകള്‍ പൂരിപ്പിക്കുന്നത് പോലുള്ളവ അനായാസമാക്കുകയും ചെയ്യുന്നു. നമ്മള്‍ ആദ്യമായി ആപ്പില്‍ സൈന്‍ ഇന്‍ ചെയ്യുമ്പോള്‍ അത് സൂക്ഷിക്കണോ എന്ന് ഗൂഗിള്‍ ചോദിക്കും.

Settings>Languages&input>Autofill Service എടുക്കുക. ഗൂഗിള്‍ ഇവിടെ ഉണ്ടാകും. പ്ലേസ്റ്റോറില്‍ നിന്ന് ഓട്ടോഫില്‍ ആപ്പുകള്‍ ചേര്‍ക്കാന്‍ കഴിയും.

8. പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ്

പിക്ചര്‍-ഇന്‍-പിക്ചര്‍ ഒരു ഫ്‌ളോട്ടിംഗ് വിന്‍ഡോയാണ്. മറ്റെന്തെങ്കിലും ചെയ്യുമ്പോള്‍ വീഡിയോ മിനിമൈസ് ചെയ്യുന്നതിനാണ് ഇത് സാധാരണ ഉപയോഗിക്കുന്നത്. വീഡിയോ പശ്ചാത്തലത്തില്‍ ഓടിക്കൊണ്ടിരിക്കും. വീഡിയോ കോളുകള്‍, മാപ്പുകള്‍ എന്നിവയിലും പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് ഉപയോഗിക്കാം.

Settings>App and notifications>Special app access-ല്‍ നിന്ന് പിക്ചര്‍-ഇന്‍-പിക്ചര്‍ സെലക്ട് ചെയ്യുക. അപ്പോള്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാവുന്ന ആപ്പുകളുടെ പട്ടിക പ്രത്യക്ഷപ്പെടും. ആപ്പുകള്‍ സമീപത്തെ സ്വിച്ച് നീക്കി പിക്ചര്‍-ഇന്‍-പിക്ചര്‍ പ്രവര്‍ത്തസജ്ജമാക്കുക.

Best Mobiles in India

English Summary

8 great tips for Android 8 Oreo you need to know