ജീവിതം സുഖകരമാക്കാന്‍ 9 സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍


ഇന്ന് എല്ലാവരും ജീവിക്കാനുള്ള ഓട്ടത്തിലാണ്. തിരക്കോട് തിരക്ക്. അതുകൊണ്ടുതന്നെ പലപ്പോഴും ജീവിതത്തിലെ ഔദ്യോഗികവും അനൗദ്യോഗികവുമായ പല കാര്യങ്ങളും മറന്നുപോകാറുമുണ്ട്.

Advertisement

എന്നാല്‍ സ്മാര്‍ട്‌ഫോണുകള്‍ ജീവിതക്രമം നിയന്ത്രിക്കുന്ന ഈ കാലത്ത് ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന ചില ആപ്ലിക്കേഷനുകളുണ്ട്. അതായത് ജീവിതം എളുപ്പമാക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്‌ഫോണ്‍ ആപുകള്‍.

Advertisement

അത് എന്തെല്ലാമെന്ന് ചുവടെ കൊടുക്കുന്നു.

Calm

യോഗ പരിശീലിക്കുന്നതിനും മനസിനെ ശാന്തമാക്കുന്നതിനും സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഇത്. ചിത്രങ്ങള്‍, സംഗീതം എന്നിവയുടെ സഹായത്തോടെയാണ് ഈ ആപ്ലിക്കേഷന്‍ യോഗ പരിശീലിപ്പിക്കുന്നത്. ഐ.ഒ.എസ്. ഫോണുകളില്‍ മാത്രം. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.

 

 

30/30

നിങ്ങളുടെ ജോലികള്‍ സമയബന്ധിതമായി ചെയ്തുതീര്‍ക്കാന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കും. 30/30 എന്ന നിയമത്തെ അടിസ്ഥാനമാക്കിയാണ് ഇത് രൂപകല്‍പന ചെയ്തരിക്കുന്നത്. അതായത് ഒരു ജോലി ചെയ്തു തീര്‍ക്കണമെങ്കില്‍ 30 മിനിറ്റ് അതില്‍ പൂര്‍ണമായും ശ്രദ്ധിക്കുക. പിന്നീട് 30 മിനിറ്റ് വിശ്രമിക്കുക. ഈ രീതിയില്‍ സമയം ക്രമീകരിക്കാന്‍ ആപ്ലിക്കേഷനിലൂടെ സാധിക്കും. ഐ.ഒ.എസ്. ഫോണുകളില്‍ മാത്രം. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ക്ലിക് ചെയ്യുക.

 

 

Cal

സോഷ്യല്‍ മീഡിയ അക്കൗണ്ടുമായും കോണ്‍ടാക്റ്റ് ലിസ്റ്റുമായും കണക്റ്റ് ചെയ്യുന്ന കലണ്ടറാണ് കാള്‍. അതായത് ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലുള്ള സുഹൃത്തുക്കളുടെയും മറ്റു സുഹൃത്തുക്കളുടെയും പിറന്നാള്‍, വാര്‍ഷികം തുടങ്ങിയ അവസരങ്ങളില്‍ അത് ഓര്‍മിപ്പിക്കുകയും ഒറ്റ ക്ലിക്കില്‍ ആശംസകള്‍ അറിയിക്കാന്‍ സാധിക്കുകയും ചെയ്യും കാളിലൂടെ. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്, ഫോണുകളില്‍.

 

 

Solar

കാലാവസ്ഥ അറിയുന്നതിനുള്ള ആപ്ലിക്കേഷനാണ് സോളാര്‍. ഒരോ സമയത്തും താപനില എത്ര, മേഘാവൃതമാണോ, മഴ പെയ്യുന്നുണ്ടോ തുടങ്ങിയവയെല്ലാം അറിയാന്‍ സോളാറിലൂടെ സാധിക്കും. മാത്രമല്ല, അതിനനുസൃതമായി സ്‌ക്രീന്‍ മാറുകയും ചെയ്യും. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്, ഫോണുകളില്‍.

 

iRecycle

പ്രകൃതിയുമായി ഇണങ്ങി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് ഈ ആപ്ലിക്കേഷന്‍. നിങ്ങളുടെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഉപകരണങ്ങള്‍, ബാറ്ററികള്‍, ഫോണുകള്‍ തുടങ്ങിയവയെല്ലാം റീസൈക്കിള്‍ ചെയ്യണമെന്നുണ്ടെങ്കില്‍ ഐ റീസൈക്കിള്‍ സഹായിക്കും. നിങ്ങളുടെ ലൊക്കേഷന്‍ ടൈപ് ചെയ്താല്‍ അതിനടുത്തുള്ള റീ സൈക്കഌംഗ്് കേന്ദ്രങ്ങള്‍ കാണിച്ചുതരികയാണ് ചെയ്യുക. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ഫോണുകള്‍ക്ക്.

 

 

Instasize

ഇന്‍സ്റ്റഗ്രാം സോഷ്യല്‍ സൈറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഏറെ സൗകര്യപ്രദമായ ആപ്ലിക്കേഷനാണ് ഇത്. ഫോട്ടോകള്‍ റീ സൈസ് ചെയ്യാനും ബോര്‍ഡറുകള്‍ നല്‍കാനും ഇതില്‍ സംവിധാനമുണ്ട്. ഫോട്ടോ എഡിറ്റിംഗിന് ഏറ്റവും അനുയോജ്യമാണ്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ഫോണുകള്‍ക്ക്.

 

 

Romantimatic

തിരക്കിനിടയില്‍ കാമുകനോട് അല്ലെങ്കില്‍ കാമുകിയോട് കൃത്യമായി സംസാരിക്കാന്‍ കഴിയാറില്ലേ.. അല്ലെങ്കില്‍ ടെക്‌സ്റ്റ് മെസേജുകള്‍ അയക്കാന്‍ മറന്നുപോകാറുണ്ടോ... എന്നാല്‍ അതിനുള്ള പരിഹാരമാണ് റൊമാന്റിമാറ്റിക്. ആപ്ലിക്കേഷനില്‍ മനോഹരമായ കുറെ പ്രണയ സന്ദേശങ്ങള്‍ ഉണ്ട്. അവ തെരഞ്ഞെടുത്ത് സെറ്റ് ചെയ്തു വച്ചാല്‍ മതി. നിശ്ചിത സമയങ്ങളില്‍ അവ തനിയെ സെന്റ് ആവും. ഐ.ഒ.എസ്. ഫോണുകളില്‍

 

 

 

RedLaser

ഷോപ്പിംഗിന് പോകുമ്പോള്‍ ഏറെ ഉപകരിക്കും ഈ ആപ്ലിക്കേഷന്‍. ഓരോ ഉത്പന്നത്തിലേയും ബാര്‍കോഡ് സ്‌കാന്‍ ചെയ്യാന്‍ റെഡ്‌ലേസറിലൂടെ സാധിക്കും. തുടര്‍ന്ന് അടുത്തുള്ള മറ്റു സ്‌റ്റോറുകളില്‍ ഇതേ ഉത്പന്നത്തിന്റെ വില എത്രയാണെന്നുള്ള താരതമ്യവും ആപ്ലിക്കേഷന്‍ നടത്തും. ഇതുനോക്കി ഏറ്റവും വിലക്കുറവുള്ള സ്‌റ്റോര്‍ ഏതാണെന്നു കണ്ടെത്താന്‍ കഴിയും. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്, വിന്‍ഡോസ് ഫോണുകളില്‍ ലഭിക്കും.

 

 

Pocket

എപ്പോഴെങ്കിലും വാര്‍ത്താ വെബ്‌സൈറ്റുകള്‍ പരിശോധിക്കുമ്പോള്‍ ഏതെങ്കിലും വാര്‍ത്താള്‍ വായിക്കണമെന്ന് തോന്നുകയും എന്നാല്‍ സമയക്കുറവുകാരണം അതിന് സാധിക്കാതെ വരികയും ചെയ്തിട്ടുണ്ടോ. എങ്കില്‍ പോക്കറ്റ് പരീക്ഷിക്കാവുന്നതാണ്. വാര്‍ത്തകളുടെ ലിങ്ക് സേവ് ചെയ്യാനും പിന്നീട് സൗകര്യപ്രദമായി വായിക്കാനും ആപ്ലിക്കേഷന്‍ സഹായിക്കും. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്് ഫോണുകളില്‍

 

 

Best Mobiles in India