വലിയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ ഒറ്റക്കൈയില്‍ ഉപയോഗിക്കാന്‍ 9 ടിപ്‌സ്


സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേകളുടെ വലുപ്പം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. ചെറിയ ഫോണ്‍ സ്‌ക്രീനുകള്‍ ഏറെക്കുറെ അപ്രത്യക്ഷമായിക്കഴിഞ്ഞു. ഡിസ്‌പ്ലേകള്‍ വലുതായത് കൊണ്ട് നിരവധി ഗുണങ്ങളുണ്ടെങ്കിലും ഇതുമൂലം ചില അസൗകര്യങ്ങളും നേരിടേണ്ടിവരുന്നു. ഒരു കൈ മാത്രം കൊണ്ട് ഫോണ്‍ ഉപയോഗിക്കാന്‍ കഴിയിന്നില്ലെന്നതാണ് ഇതില്‍ പ്രധാനം. ഇതിന്റെ ഫലമോ? ഫോണുകള്‍ തറയില്‍ വീഴുന്നു. ഫോണില്‍ ആവശ്യമില്ലാത്ത സ്ഥലങ്ങളില്‍ വിരലുകള്‍ അമരുന്നത് മൂലമുള്ള ബുദ്ധിമുട്ട് വേറെ.

Advertisement

കമ്പനികള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേകളുടെ വലുപ്പം കുറയ്ക്കുമെന്ന് കരുതുക വയ്യ. പിന്നെ എന്താണ് വഴി? സോഫ്റ്റവെയറുമായി ബന്ധപ്പെട്ട ചില ടിപ്‌സ് പരിചയപ്പെടാം. അവ നിങ്ങള്‍ക്ക് സഹായകമാകും.

Advertisement

നോവ ലോഞ്ചര്‍

വളരെയധികം ഫീച്ചേഴ്‌സ് ഉള്‍പ്പെടുത്തിയിട്ടുള്ള ആന്‍ഡ്രോയ്ഡ് ലോഞ്ചര്‍ ആണ് നോവ. ഫോണ്‍ ഉപയോഗം അനായാസമാക്കുന്നതുമായി ബന്ധപ്പെട്ട നോവയിലെ ഫീച്ചേഴ്‌സ് മാത്രമാണ് ഇവിടെ വിവരിക്കുന്നത്. ജെസ്റ്റേഴ്‌സ് പ്രയോജനപ്പെടുത്തുന്നതിന് നോവ പ്രൈം പതിപ്പ് ആവശ്യമാണ്. ഇത് ഇന്‍സ്റ്റോള്‍ ചെയ്തതിന് ശേഷം ആപ്പ് ഡ്രായറില്‍ നോവ സെറ്റിംഗ്‌സ് ഓപ്പണ്‍ ചെയ്യുക. ജെസ്റ്റേഴ്‌സ് ആന്റ് ഇന്‍പുട്‌സില്‍ അമര്‍ത്തുക. ഒറ്റക്കൈയില്‍ ഫോണ്‍ ഉപയോഗം അനായാസമാക്കാന്‍ കഴിയുന്ന വിധത്തില്‍ ഹോം സ്‌ക്രീന്‍ ജസ്‌റ്റേഴ്‌സ് ക്രമീകരിക്കുക.

1. ഒരു കൈ കൊണ്ട് നോട്ടിഫിക്കേഷന്‍സ് എടുക്കുക

സൈ്വപ് ഡൗണില്‍ അമര്‍ത്തുക

എക്‌സ്പാന്‍ഡ് നോട്ടിഫിക്കേഷന്‍സ് തിരഞ്ഞെടുക്കുക

ഇനി ഹോം സ്‌ക്രീനില്‍ എവിടെ തള്ളവിരല്‍ വച്ച് താഴേക്ക് സൈ്വപ് ചെയ്താലും നോട്ടിഫിക്കേഷന്‍സ് കിട്ടും.

2. ഇന്‍സ്റ്റോള്‍ ചെയ്ത ആപ്പുകളിലൂടെ തിരയുക

സൈ്വപ് അപ്പില്‍ അമര്‍ത്തുക

ആപ്പ് സെര്‍ച്ച് തിരഞ്ഞെടുക്കുക

ഹോം സ്‌ക്രീനില്‍ എവിടെ തള്ളവിരല്‍ വച്ച് മുകളിലേക്ക് സൈ്വപ് ചെയ്തും വേഗത്തില്‍ ആപ്പുകള്‍ തിരയാനാകും. സമാനമായ രീതിയില്‍ എക്‌സ്പാന്‍ഡ് ക്വിക്ക് സെറ്റിംഗ്‌സ്, ആക്‌സസ് റീസന്റ് ആപ്‌സ് എന്നിവയ്ക്ക് വേണ്ടിയും ജെസ്റ്ററുകള്‍ ക്രമീകരിക്കാന്‍ കഴിയും.

3. ഫോണ്‍ ലോക്ക് ചെയ്യുക

ഡബിള്‍ ടാപില്‍ അമര്‍ത്തുക

സ്‌ക്രീന്‍ ലോക്ക് തിരഞ്ഞെടുക്കുക

ഒറ്റക്കൈയില്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ എളുപ്പത്തില്‍ വിരലുകള്‍ക്ക് എത്താന്‍ കഴിയാത്ത സ്ഥലത്താണ് പവര്‍ ബട്ടണ്‍ എങ്കില്‍ ഈ ജസ്റ്ററിന്റെ സഹായത്തോടെ അനായാസം ഫോണ്‍ ലോക്ക് ചെയ്യാം. സമാനമായ രീതിയില്‍ മറ്റ് പല ആവശ്യങ്ങള്‍ക്കും ജസ്റ്റേഴ്‌സ് ക്രമീകരിക്കാന്‍ കഴിയും.

ഇനി ഒറ്റക്കൈ ടൈപ്പിംഗ് അനായാസം

വലിയ സ്‌ക്രീനോട് കൂടിയ ഫോണുകളില്‍ കൃത്യതയോടെയും അനായാസമായും ടൈപ്പ് ചെയ്യാന്‍ കഴിയും. ചായ കുടിക്കുമ്പോഴും മറ്റും ഒരു കൈ മാത്രം ഉപയോഗിച്ച് ടൈപ്പ് ചെയ്യേണ്ടിവരുമ്പോള്‍ കഥ മാറും. മിക്ക ആന്‍ഡ്രോയ്ഡ് കീബോര്‍ഡുകളിലും ഒറ്റക്കൈ ടൈപ്പിംഗ് അനായാസമാക്കുന്നതിന് പ്രത്യേകം മോഡുകളുണ്ട്.

4. ജിബോര്‍ഡ്

ഏറെ ജനപ്രിയമായ ജിബോര്‍ഡില്‍ വണ്‍ ഹാന്‍ഡഡ് മോഡ് ഉണ്ട്. ഇത് എടുക്കുന്നതിനായി ഇമോജി ഐക്കണില്‍ അമര്‍ത്തിപ്പിടിക്കുക. അതിനുശേഷം വണ്‍ ഹാന്‍ഡഡ് മോഡ് ഐക്കണ്‍ തിരഞ്ഞെടുക്കുക. ഇതോടെ കീബോര്‍ഡ് ചെറുതായി ഒരുവശത്തേക്ക് ചുരുങ്ങും. എക്‌സ്പാന്‍ഡ് ആരോ ഐക്കണില്‍ അമര്‍ത്തി കീബോര്‍ഡ് പഴയ രൂപത്തിലാക്കാന്‍ കഴിയും.

5. സ്വിഫ്റ്റ്കീ കീബോര്‍ഡ്

കീബോര്‍ഡിന്റെ വലുപ്പം ക്രമീകരിക്കാന്‍ അനുവദിക്കുന്ന മറ്റൊരു കീബോര്‍ഡ് ആണ് സ്വിഫ്റ്റ്കീ. ഇതിനായി ആപ്പ് ഡ്രായറില്‍ സ്വിഫ്റ്റ്കീ കീബോര്‍ഡ് ഓപ്പണ്‍ ചെയ്യുക. ടൈപ്പിംഗില്‍ അമര്‍ത്തി റീസൈസ് തിരഞ്ഞെടുക്കുക. അഞ്ച് വ്യത്യസ്ത വലുപ്പങ്ങളിലുള്ള കീബോര്‍ഡ് നിങ്ങള്‍ക്ക് സെലക്ട് ചെയ്യാന്‍ കഴിയും.

6. ക്രോം അഡ്രസ്സ് ബാര്‍ താഴേക്ക് മാറ്റുക

ക്രോമില്‍ അഡ്രസ്സ് ബാര്‍ മുകള്‍ഭാഗത്തായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതുമൂലം വലിയ സ്‌ക്രീനുള്ള ഫോണുകളില്‍ അഡ്രസ്സ് ബാറില്‍ ടൈപ്പ് ചെയ്യുന്നതിനും മറ്റും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. അഡ്രസ്സ് ബാര്‍ താഴേക്ക് മാറ്റിയാല്‍ ഒരുപരിധി വരെ ഈ പ്രശ്‌നം പരിഹരിക്കപ്പെടും. ആന്‍ഡ്രോയ്ഡിന് വേണ്ടിയുള്ള ക്രോം പതിപ്പില്‍ ഇത് സാധ്യമാണ്.

അഡ്രസ്സ് ബാറില്‍ chrome://flags എന്ന് ടൈപ്പ് ചെയ്യുക

ക്രോം ഹോം കണ്ടെത്തി പ്രവര്‍ത്തനസജ്ജമാക്കുക

ക്രോം റീസ്റ്റാര്‍ട്ട് ചെയ്യുന്നതിനായി റീലോഞ്ച് നൗവില്‍ അമര്‍ത്തുക


അഡ്രസ്സ് ബാര്‍ താഴ്ഭാഗത്തേക്ക് മാറിയിട്ടുണ്ടാകും. എന്തെങ്കിലും പ്രവര്‍ത്തനത്തകരാര്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ക്രോം ഫോഴ്‌സ് ക്ലോസ് ചെയ്തതിന് ശേഷം റീസ്റ്റാര്‍ട്ട് ചെയ്യുക.

ഒറ്റക്കൈ നാവിഗേഷന്‍ സാധ്യമാക്കുന്ന ആപ്പുകള്‍

7. സിമ്പിള്‍ കണ്‍ട്രോള്‍

ഒരുകൈ മാത്രം കൊണ്ട് ഫോണ്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ താഴ്ഭാഗത്തെ ബട്ടണുകള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇവിടെയാണ് സിമ്പിള്‍ കണ്‍ട്രോള്‍ സഹായത്തിനെത്തുന്നത്. ഈ ആപ്പ് ഉപയോഗിച്ച് നാവിഗേഷന്‍ ബട്ടണുകള്‍ സ്‌ക്രീനില്‍ എവിടെയും വയ്ക്കാം.

ഉദാഹരണത്തിന് നിങ്ങളൊരു ഇടംകൈയനാണെന്ന് വയ്ക്കുക. നാവിഗേഷന്‍ ബട്ടണുകള്‍ സ്‌ക്രീനിന്റെ ഇടതുഭാഗത്ത് വയ്ക്കാം. ഫോണ്‍ ഉപയോഗം എളുപ്പത്തിലാകും.

അനായാസം നാവിഗേഷന്‍ ബാറിന്റെ സ്ഥാനം, ഉയരം, വീതി തുടങ്ങിയവയും ക്രമീകരിക്കാന്‍ കഴിയും. ചിഹ്നങ്ങള്‍ മാറ്റാനും അവസരമുണ്ട്.

8. ഒമ്‌നി സൈ്വപ്

ഒരുകൈ കൊണ്ട് അനായാസം ആപ്പുകള്‍, കോണ്ടാക്ട് മുതലായവ എടുക്കാന്‍ സഹായിക്കുന്ന ആപ്പാണ് ഒമ്‌നി സൈ്വപ്. ഇത് ഉപയോഗിക്കുന്നതിനായി ഫോണ്‍ സ്‌ക്രീനിന്റെ മൂലയില്‍ നിന്ന് സൈ്വപ് ചെയ്യുക. നിങ്ങള്‍ക്ക് ആവശ്യമുള്ള ആപ്പുകളുമായി ഒമ്‌നി സൈ്വപ് പ്രത്യക്ഷപ്പെടും.

നിങ്ങളുടെ മുന്‍കാല ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് ആപ്പുകള്‍ തിരഞ്ഞെടുത്ത് പ്രദര്‍ശിപ്പിക്കുന്നത്. അതിനാല്‍ ആവശ്യമുള്ള ആപ്പുകള്‍ അനായാസം നിങ്ങളുടെ വിരല്‍ത്തുമ്പിലെത്തും.

9. XDA-യുടെ വണ്‍ ഹാന്‍ഡഡ് മൊബൈല്‍ ആപ്പ്

iOS-ന്റെ റീച്ചബിലിറ്റി ഫീച്ചറിന് സമാനമായ ആന്‍ഡ്രോയ്ഡ് ആപ്പ് ആണ് XDA-യുടെ വണ്‍ ഹാന്‍ഡഡ് മോഡ്. സ്‌ക്രീന്‍ മുഴുവനായി താഴേക്ക് നീക്കുകയാണ് ഇത് ചെയ്യുന്നത്. അതുകൊണ്് തള്ളവിരല്‍ ഉപയോഗിച്ച് അനായാസം സ്‌ക്രീനിന്റെ മുകള്‍ ഭാഗത്ത് എത്താന്‍ കഴിയും. ലോഞ്ചര്‍ ഷോര്‍ട്ട്കട്ടിലൂടെയോ ക്വിക്ക് സെറ്റിംഗ്‌സിലൂടെയോ വണ്‍ ഹാന്‍ഡഡ് മോഡ് തിരഞ്ഞെടുക്കുക.

ആന്‍ഡ്രോയ്ഡ് ഡിബഗ് ബ്രിഡ്ജ് വഴി പ്രത്യേക അനുമതി നല്‍കിയാല്‍ മാത്രമേ ഇത് ഫോണില്‍ പ്രവര്‍ത്തിക്കുകയുള്ളൂ. എല്ലാ ആപ്പുകളും വണ്‍ ഹാന്‍ഡഡ് മോഡില്‍ ശരിയായി പ്രവര്‍ത്തിക്കണമെന്നില്ല. എന്നാല്‍ ബഹുഭൂരിപക്ഷം ആപ്പുകളും കുഴപ്പങ്ങള്‍ കൂടാതെ ഉപയോഗിക്കാനാകും.

Best Mobiles in India

English Summary

9 Tips for Using Your Big Android Phone With Just One Hand