ഈ കാരണങ്ങൾ മാത്രം മതി നിങ്ങൾ ആൻഡ്രോയിഡ് ഫോൺ സ്ഥിരമായി ഉപയോഗിക്കാൻ!


ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന സ്മാർട്ഫോൺ ഓപ്പറേറ്റിങ് സിസ്റ്റം ആയി ആൻഡ്രോയ്ഡ് മാറിയിട്ടുണ്ടെങ്കിൽ അതിന് പിന്നിലുള്ള ഏറ്റവും പ്രധാനമായ കാരണം ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ അറ്റമില്ലാത്ത സെറ്റിങ്ങ്സുകളും കസ്റ്റമൈസേഷൻ സാധ്യതകളും ആണ്. ഏതൊക്കെ രീതിയിൽ എങ്ങനെ വേണമെങ്കിലും നമുക്ക് നമ്മുടെ ആൻഡ്രോയിഡ് ഫോൺ മാറ്റിയെടുക്കാൻ സാധിക്കും എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.

Advertisement

നമ്മളിൽ പലർക്കും അറിയാവുന്നത് തന്നെയാകും ഈ കാര്യങ്ങൾ. എന്നാൽ ഇതിനെ കുറിച്ച് വലിയ പരിചയമില്ലാത്ത എന്നാൽ തങ്ങളുടെ ഫോൺ ഉപയോഗിച്ച് ഏറ്റവും മികച്ച സൗകര്യങ്ങൾ ഫോണിൽ ഒരുക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും അറിഞ്ഞിരിക്കേണ്ട ആൻഡ്രോയിഡ് ഫോണുകളിലെ പൊതുവായ സെറ്റിങ്ങ്സുകളും സൗകര്യങ്ങളും വിവരിക്കുകയാണ് ഇന്നിവിടെ.

Advertisement

എല്ലാം എവിടെയും ട്രാൻസ്ഫർ ചെയ്യാം

ആൻഡ്രോയിഡ് ഫോണിൽ ഒരുപക്ഷെ സാധ്യമാകുന്ന ഏറ്റവും മികച്ച സ്പുകാര്യങ്ങളിൽ ഒന്നാണ് കോണ്ടാക്ട്സ്, ഫയലുകൾ, മറ്റു ഡാറ്റകൾ എന്നിവയെല്ലാം തന്നെ ഞൊടിയിൽ മാറ്റാൻ സാധിക്കും എന്നത്. അതിൽ തന്നെ ഏറ്റവും എളുപ്പമുള്ള മാർഗ്ഗമാണ് NFC ഉപയോഗിച്ചുള്ള ഡാറ്റ ട്രാൻസ്ഫർ. ഇതിനായി പ്രത്യേകം അപ്പുകളോ ഒന്നും തന്നെ ആവശ്യമില്ല. NFC പിന്തുണയുള്ള രണ്ടു ഫോണുകളും പരസ്പരം അടുപ്പിച്ച് വെച്ച് തന്നെ ഫയലുകൾ ഷെയർ ചെയ്യാം.

ലോഞ്ചറുകൾ മാറ്റാം

ഏറ്റവും കൂടുതൽ ആളുകൾ ആൻഡ്രോയിഡ് ഫോൺ ഇഷ്ടപ്പെടാൻ കാരണം ഫോണിലെ അറ്റമില്ലാത്ത കസ്റ്റമൈസേഷൻ സാധ്യതകളാണ്. അവയിൽ ഏറ്റവും പ്രധാനം ഹോം സ്ക്രീൻ ലോഞ്ചറുകൾ ആണ്. ആൻഡ്രോയ്ഡ് ഫോണുകൾക്ക് മാത്രം അവകാശപ്പെടാവുന്ന മറ്റൊരു സവിശേഷത. ഹോം സ്ക്രീൻ ലോഞ്ചറുകൾ നമ്മുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഐക്കണുകളും തീമുകളും കൊണ്ട് അലങ്കരിക്കുന്ന സൗകര്യം എന്തോ ഐഒഎസിന് ഇന്നും കിട്ടാക്കനിയാണ്.

കീബോർഡുകൾ മാറ്റാം

ലോഞ്ചറുകൾ പോലെ മറ്റൊരു സൗകര്യം. നിങ്ങൾ ഉപയോഗിക്കുന്ന ഫോണിലെ ബിൽറ്റ് ഇൻ കീബോർഡ് ഇഷ്ടമായില്ലെങ്കിൽ നിങ്ങളുടെ ഇഷ്ടത്തിനൊത്ത മറ്റ് ഏതെങ്കിലും കീബോർഡ് ആപ്പ് നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കും. ഇതിനായി പ്ളേ സ്റ്റോറിൽ നൂറ് കണക്കിന് കീബോർഡ് ആപ്പുകൾ ലഭ്യമാണ്.

ഹോം സ്ക്രീൻ വിഡ്ജറ്റുകൾ

ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം തുടങ്ങിയ കാലം മുതലുള്ള ഏറ്റവും വലിയ മറ്റൊരു സവിശേഷതയാണ് ഹോം സ്ക്രീൻ വിഡ്ജറ്റുകൾ. നിങ്ങളുടെ പ്രിയപ്പെട്ട ആപ്പുകളുടെയോ സർവീസുകളുടെയോ കോണ്ടാക്ടുകളുടെയോ തുടങ്ങി എന്തിന്റെയും ലഭ്യമായ വിഡ്ജറ്റുകൾ നിങ്ങൾക്ക് സ്‌ക്രീനിൽ എത്തിക്കാം. ഇതിലൂടെ ഇവ എളുപ്പം ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യുന്നു.

ലക്ഷക്കണക്കിന് വാൾപേപ്പറുകൾ

ഒരു ഫോൺ വാങ്ങുമ്പോൾ അതിൽ ഇൻ ബിൽറ്റ് ആയി ഉണ്ടാകുന്ന വാൾപേപ്പറുകൾ അത്ര കണ്ട് എല്ലാവരെയും തൃപ്ത്തിപ്പെടുത്തിക്കൊള്ളണം എന്നില്ല. അതിനാൽ തന്നെ വ്യത്യസ്തങ്ങളായ നിരവധി വാൾപേപ്പറുകൾ ഡൗൺലോഡ് ചെയ്യാൻ പറ്റിയ ആപ്പുകളും വെബ്സൈറ്റുകളും ഇന്ന് ലഭ്യമാണ്. പ്ളേ സ്റ്റോറിൽ കയറി വാൾപേപ്പർ എന്ന് മാത്രം തിരഞ്ഞാൽ ആയിരക്കണക്കിന് ആപ്പുകൾ നിങ്ങൾക്ക് ലഭിക്കും.

ഡിഫോൾട്ട് ആപ്പുകൾ സെറ്റ് ചെയ്യാം

ഒരു പ്രത്യേക ടാസ്ക് ചെയ്യാൻ അല്ലെങ്കിൽ ഒരു പ്രത്യേക പ്രവർത്തനം ചെയ്യാൻ ഒന്നിൽ കൂടുതൽ ഒരേ ഉപയോഗമുള്ള ആപ്പുകൾ നിങ്ങളുടെ ഫോണിൽ ഉണ്ട് എങ്കിൽ അവയിൽ നിന്നും ഒരെണ്ണം നിങ്ങൾക്ക് ഡിഫോൾട്ട് ആപ്പ് ആയി സെറ്റ് ചെയ്യാം. ഉദാഹരണത്തിന് ഇന്റർനെറ്റിൽ കയറേണ്ട ഒരു ആവശ്യം. എ സമയത്ത് നിങ്ങളുടെ ഫോണിൽ ഒന്നിൽ കൂടുതൽ ബ്രൗസറുകൾ ഉണ്ട് എങ്കിൽ അതിൽ നിങ്ങൾക്ക് ഇഷ്ടമുള്ളത് സെറ്റ് ചെയ്യാം. ഐഫോണിൽ ഇത് പറ്റില്ല, ആപ്പിളിന്റെ സഫാരി മാത്രമേ ഡിഫോൾട്ട് ആയി ഉപയോഗിക്കാൻ പറ്റൂ.

ലോക്ക് സ്ക്രീൻ സൗകര്യങ്ങൾ

ഇതുപോലെ ഹോം സ്ക്രീൻ പോലെ ലോക്ക് സ്‌ക്രീനിൽ പുതുമയാർന്ന തീമുകളും ഓപ്ഷനുകളും കൊണ്ടുവരാൻ സഹായിക്കുന്ന ഒരുപാട് ആപ്പുകളും സെറ്റിംഗ്സുകളും ആൻഡ്രോയിഡ് ഫോണുകളുടെ മാത്രം സവിശേഷതയാണ്.

റൂട്ട് ചെയ്യാം

ആൻഡ്രോയിഡ് പ്രവർത്തിക്കുന്നത് ഓപ്പൺ സോഴ്സ് അധിഷ്ഠിത ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ആണ് എന്ന് അറിയാമല്ലോ. അതായത് എന്ത് രീതിയിലുള്ള മാറ്റങ്ങളും നിങ്ങൾക്ക് അതിൽ വരുത്താൻ സാധിക്കും എന്നും അതിനുള്ള സൗകര്യങ്ങൾ ഉണ്ട് എന്നും സാരം. പക്ഷെ നിലവിൽ നിങ്ങൾ ഫോൺ വാങ്ങുമ്പോൾ എല്ലാ സെറ്റിങ്‌സുകളും പ്രവർത്തിപ്പിക്കാൻ ഹാൻഡ്‌സെറ്റ് കമ്പനികൾ അനുവദിക്കില്ല. പലതും ഫോണിന് പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട് എന്നതടക്കം നിരവധി കാരണങ്ങൾ അതിനുണ്ട്. അങ്ങനെ നിങ്ങൾ വാങ്ങിയ ഫോണിൽ അതിന്റെ എല്ലാ സെറ്റിങ്‌സ്, സൗകര്യങ്ങൾ, നിയന്ത്രണം തുടങ്ങി ഓരോന്നും മാറ്റം വരുത്തുന്ന, നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിന്റെ പൂർണ്ണ നിയന്ത്രണം നിങ്ങൾക്ക് ലഭ്യമാകുന്ന രീതിയിൽ ഫോണിനെ സജ്ജമാക്കുന്ന പ്രക്രിയയാണ് റൂട്ടിംഗ്.

കസ്റ്റം ഒഎസ്

ഇത്തരത്തിൽ റൂട്ട് ചെയ്ത ഫോണുകളിൽ നിങ്ങൾക്ക് ഇഷ്ടമുള്ള എന്നാൽ ഫോണിനെ പിന്തുണയ്ക്കുന്ന ഏത് കസ്റ്റം ഒഎസും ഇൻസ്റ്റാൾ ചെയ്യാം. ഉദാഹരണത്തിന് നിങ്ങളുടെ സാംസങ് ഗാലക്‌സി ഫോണിൽ MIUI ഒഎസ് ഇൻസ്റ്റാൾ ചെയ്യാം. അല്ലെങ്കിൽ നിങ്ങളുടെ ഷവോമി ഫോണിൽ ആൻഡ്രോയിഡ് ശുദ്ധ വേർഷൻ ഇൻസ്റ്റാൾ ചെയ്യാം. അങ്ങനെ ഒരുപിടി സൗകര്യങ്ങൾ കൊണ്ട് സമ്പന്നമാണ് ആൻഡ്രോയിഡ്.

ഇന്ത്യയിൽ വാങ്ങാവുന്ന മികച്ച ഡ്യുവല്‍ റിയര്‍ ക്യാമറ സാംസങ്ങ് ഫോണുകള്‍


Best Mobiles in India

English Summary

9 Ways to Customize your Android