ജെസ്റ്റര്‍ കണ്‍ഡട്രോള്‍ഡ് സ്മാര്‍ട്ട്‌ഫോണ്‍ വരുന്നു



സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടെ മൊബൈല്‍ വിപണിയില്‍ എന്നുമെന്നോണം പുതിയ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ഹാന്‍ഡ്‌സെറ്റുകള്‍ ഇറങ്ങിക്കൊണ്ടേയിരിക്കുകയാണ്.  ഓരോ ഫോണും ഗാഡ്ജറ്റ് വിപണിയെ അമ്പരപ്പിച്ചുകൊണ്ടാണ് കടന്നു വരുന്നത് എന്നു പറഞ്ഞാല്‍ അതു അതിശയോക്തിയാവില്ല.

ജെസ്റ്റര്‍ കണ്‍ട്രോള്‍ഡ് ഫോണ്‍ വരാന്‍ പോകുന്നു എന്നതാണ് മൊബൈല്‍ വിപണിയിലെ ഏറ്റവും പുതിയ വാര്‍ത്ത.  എക്‌സ്ടിആര്‍3ഡി എന്നൊരു ചെറിയ കമ്പനിയാണ് ഈ പുത്തന്‍ ഫോണ്‍ വിപണിയിലെത്തിക്കാനൊരുങ്ങുന്നത്.  നേരത്തെ ആപ്പിള്‍ ഐഫോണ്‍ 4എസില്‍ സിരി എന്നൊരു ആപ്ലിക്കേഷന്‍ അവതരിപ്പിച്ചപ്പോള്‍ അത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.  ഏതായാലും ഈ പുതിയ ജെസ്റ്റര്‍ കണ്‍ട്രോള്‍ഡ് ഫോണ്‍ എങ്ങനെയെല്ലാം ആണ് നമ്മെ വിസ്മയിപ്പിക്കാനൊരുങ്ങുന്നത് എന്നു നോക്കാം.

Advertisement

ഈ പുതിയ ഫോണിലെ എഫ്എം റേഡിയോയുടെ ചാനലുകല്‍ മാറ്റുക, ശബ്ദം കൂട്ടുക, കുറയ്ക്കുക എന്നിവയെല്ലാം വെരും ആംഗ്യങ്ങള്‍ കൊണ്ട് നിയന്ത്രിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  എക്‌സ്ടിആര്‍3ഡി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും ഇതു സാധ്യമായിരിക്കും.

Advertisement

സമാനമായ ഒരു സാങ്കേതിവിദ്യ മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്തിരുന്നു.  കൈനെക്റ്റ് എന്നറിയപ്പെട്ടിരുന്ന അത് ഗെയിമിംഗിനാണ് കാര്യമായി ഉപയോഗിച്ചിരുന്നത്.  അത് ടെലിവിഷനുകളിലാണ് ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്.  അതായത് ടാബ്‌ലറ്റുകളിലോ, സ്മാര്‍ട്ട്‌ഫോണുകളിലോ കൈനെക്റ്റ് ഉപയോഗപ്പെടുത്താന്‍ കഴിയുകയില്ല.

എന്നാല്‍ എക്‌സ്ടിആര്‍3ഡി സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി പ്രത്യേകം വികസിപ്പിച്ചെടുത്തതാണ്.  ഡെപ്ത്ത് സെന്ഡസരുകള്‍, മള്‍ട്ടി-അറേ മൈക്രോഫോണുകള്‍, ആര്‍ജിബി ക്യാമറകള്‍ എന്നിവ ഉപയോഗപ്പെടുത്തിയിരിക്കുന്നു കൈനെക്റ്റില്‍.  എന്നാല്‍, 2ഡി ഇമേജുകളില്‍ നിന്നും 3ഡി ഇമേജ് നല്‍കുന്ന 2ഡി ക്യാമറകള്‍ ആണ് എക്‌സ്ടിആര്‍3ഡിയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

എക്‌സ്ടിആര്‍3ഡി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന പുതിയ സ്മാര്ട്ട്‌ഫോണുകള്‍ക്കൊപ്പം പഴയ ഫോണുകളെയും എക്‌സ്ടിആര്‍3ഡിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാവുന്നതാണ്.  ഇതിന് ഈ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മതി.  അപ്‌ഗ്രേഡ് ചെയ്തു കവിഞ്ഞാല്‍ വെര്‍ച്വല്‍ സൈ്വപ്, സൂം-ഇന്‍, സൂം-ഔട്ട്, പിഞ്ച്-റ്റു-സൂം എന്നിവയെല്ലാം ആംഗ്യങ്ങള്‍കൊണ്ട് നിയന്ത്രിക്കാന്‍ കഴിയും.

Advertisement

സ്മാര്‍ട്ട്‌ഫോണുകളുടെ ഭാവി തന്നെ മാറ്റും എക്‌സ്ടിആര്‍3ഡി ജെസ്റ്റര്‍ കണ്‍ട്രോള്‍ഡ് സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടെ.  മൈക്രോമാക്‌സ് എ85 ഹാന്‍ഡ്‌സെറ്റും സമാനമായ ജെസ്റ്റര്‍ കണ്‍ട്രോള്‍ ഫീച്ചറോടെയാണ് വരുന്നത്.  ഇതില്‍ ഫ്രണ്ട് ക്യാമറയാണ് ആംഗ്യങ്ങള്‍ സൈ്വപ് ചെയ്യാന്‍ ഉപയോഗപ്പെടുത്തുക.

ക്വാല്‍കോമും ഇത്തരത്തിലുള്ള ഒരു സാങ്കേതികവിദ്യ വികസിപ്പിച്ചെടുക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഇപ്പോള്‍.  ഏതായാലും എക്‌സ്ടിആര്‍3ഡി സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ നമുക്ക് കാത്തിരിക്കാം.

Best Mobiles in India

Advertisement