കുട്ടികളെ രക്ഷിക്കാന്‍ സാറ്റഗൈഡിന്റെ ചൈല്‍ഡ് ഫോണ്‍



ഒരു കുടുംബത്തിലെ ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്ന കാലമാണിത്.  അതുകൊണ്ടുതന്നെ പലപ്പോഴും കുട്ടികള്‍ വീട്ടില്‍ തനിച്ചിരിക്കേണ്ട അവസ്ഥയും ഉണ്ടാകുന്നു.  ഒറ്റയ്ക്കിരിക്കുന്ന കുട്ടികള്‍ക്ക് പെട്ടെന്ന് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അവര്‍ക്ക് അച്ഛനമ്മമാരെ ബന്ധപ്പെടാന്‍ മൊബൈല്‍ ഫോണ്‍ അല്ലാതെ വേറെ എളുപ്പ മാര്‍ഗങ്ങളൊന്നും ഇല്ല.

എന്നാല്‍ സാധാരണ ഒരു ഹാന്‍ഡ്‌സെറ്റിലുണ്ടാകുന്ന എല്ലാ ഫീച്ചറുകളും ഉള്ള ഒരു ഫോണ്‍ കൊച്ചു കുട്ടികള്‍ക്ക് നല്‍കിയാല്‍ അതവരെ അങ്കലാപ്പിലാക്കാനും സാധായതയുണ്ട്.  അതിനാല്‍ കുട്ടികള്‍ക്കായി പ്രത്യേകം, സാധാരണ ഫോണുകളുടെ സങ്കീര്‍ണ്ണതകളൊന്നും ഇല്ലാത്ത ഒരു ഫോണ്‍ അവതരിപ്പിക്കുകയാണ് സാറ്റ്‌ഗൈഡ്.

Advertisement

ചൈല്‍ഡ് ഫോണ്‍ എന്നാണ് കുട്ടികള്‍ക്കുള്ള ഈ പുതിയ ഫോണിന്റെ പേര്.  കൈയില്‍ ഒതുങ്ങുന്ന ഒരു ചെറിയ റിമോട്ടിന്റെ അത്രയും വലിപ്പം മാത്രമേ ഈ ഹാന്‍ഡ്‌സെറ്റിന് ഉള്ളൂ.  ഡിസ്‌പ്ലേയോ, പാന്‍സി ബട്ടണുകളോ ഒന്നും ഇതിലില്ല.  അത്യാവശ്യം വേണ്ട ബട്ടണുകള്‍മാത്രമേ ഇതിലുള്ളൂ.

Advertisement

കുട്ടി കൃത്യമായി എവിടെയാണ് നില്‍ക്കുന്നത് എന്ന് മാതാപിതാക്കള്‍ക്ക് മനസ്സിലാക്കാന്‍ സഹായിക്കുന്ന ജിപിഎസ് സംവിധാനവും ഈ ഫോണിലുണ്ട്.  ജിഎസ്എം വോയ്‌സ് കോള്‍ നടത്താനും ഈ ഫോണ്‍ സഹായകമാകും.

എന്നാല്‍ ഈ കോളുകള്‍ നേരത്തെ ഈ ചൈല്‍ഡ് ഫോണില്‍ കോണ്‍ഫിഗര്‍ ചെയ്ത നമ്പരുകളിലേക്കു മാത്രമേ ചെയ്യാന്‍ സാധിക്കൂ.  ഒരൊറ്റ ബട്ടണ്‍ അമര്‍ത്തുക വഴി ഈ നമ്പറുകളിലേക്ക് കോള്‍ പോകും എന്നതാണ് ഈ ഫോണിന്റെ ഒരു സവിശേഷത.

അതുപോലെ ഒരൊറ്റ ബട്ടണ്‍ അമര്‍ത്തുക വഴി നേരത്തെ സ്‌റ്റോര്‍ ചെയ്തു വെച്ച നാലു നമ്പറുകളിലേക്ക് അടിയന്തിരമായി എസ്ഒഎസ് മെസ്സേജ് അയക്കാനുള്ള സംവിധാനവും ഇതില്‍ ഒരുക്കിയിരിക്കുന്നു.

Advertisement

5,000 രൂപയാണ് സാറ്റ്‌ഗൈഡിന്റെ ഈ ചൈല്‍ഡ് ഫോണിന്റെ വില.

Best Mobiles in India

Advertisement