സ്മാര്‍ട്ട്‌ഫോണ്‍ ലോകവും കീഴടക്കാനൊരുങ്ങി ഏസര്‍


നോട്ട്ബുക്കുകളുടെയും കമ്പ്യൂട്ടറുകളുടേയും കാര്യത്തില്‍ ഏസറിനുള്ള വളര്‍ച്ച് ശ്രദ്ധേയമാണ്. വളരെ പെട്ടന്നാണ് നോട്ട്ബുക്കുകളുടെയും പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെയും വില്‍പനയില്‍ രണ്ടാം സ്ഥാനത്തെത്തിയത്.

നോട്ട്ബുക്കുകളുടേതു പോലെ തന്നെ സ്മാര്‍ട്ട്‌ഫോണുകളുടെ ലോകത്തും നല്ലൊരു ചലനം ഉണ്ടാക്കുക എന്നതാണ് ഏസറിന്റെ പുതിയ ലക്ഷ്യം. വിന്‍ഡോസ് WP 7.5 മാന്‍ഗോ ഓപറേറ്റിംഗ്‌ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ എസര്‍ അലെഗ്രോ സ്മാര്‍ട്ട്‌ഫോണ്‍ ഏസറിനെ ഈ സുന്ദര സ്വപ്‌നത്തിലേക്ക് കൂടുതല്‍ അടുപ്പിക്കും എന്നു പ്രതീക്ഷിക്കുന്നു.

Advertisement

ഈ വര്‍ഷാന്ത്യത്തോടെ ഇന്ത്യന്‍ വിപണിയിലെത്തും ഈ പുതിയ ഏസര്‍ സ്മാര്‍ട്ട്‌ഫോണ്‍ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏസറിന്റെ തന്നെ നിയോ ടച്ചിനു ശേഷം പ്രസ്തുത ഓപറേറ്റിംഗ് സിസ്റ്റവുമായ് വരുന്ന സ്മാര്‍ട്ട്‌ഫോണാണ് അലെഗ്രോ.

Advertisement

16 ദശ ലക്ഷത്തോളം നിറങ്ങള്‍ പുറപ്പെടുവിപ്പിക്കാന്‍ കഴിവുള്ള, 480 x 800 പിക്‌സല്‍ റെസൊലൂഷനുള്ള എല്‍സിഡി ടച്ച് സ്‌ക്രീന്‍, അഡ്രിനോ 205 ജിപിയു സപ്പോര്‍ട്ടുള്ള 1 ജിഗാഹെര്‍ഡ്‌സ് സ്‌നാപ് ഡ്രാഗണ്‍ പ്രോസസ്സര്‍, 512 എംബി റാം, 8 ജിബി ഇന്റേണല്‍ മെമ്മറി, 720p വീഡിയോ എടുക്കാന്‍ പറ്റുന്ന 5 മെഗാപിക്‌സല്‍ ക്യാമറ എന്നിവയെല്ലാം ഈ ഏസര്‍ സ്മാര്‍ട്ട്‌ഫോണിന്റെ പ്രത്യേകതകളാണ്.

എന്നാല്‍ ക്യാമറയില്‍ ഫ്‌ളാഷിന്റെ അഭാവം വലിയൊരു പോരായ്മ തന്നെയാണ്. മൈക്രോ യുഎസ്ബി കോര്‍ഡ് കണക്റ്റിവിറ്റി, ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികള്‍, 3.5 എംഎം ഓഡിയോ ജാക്ക്, , മ്യൂസിക് പ്ലെയര്‍, വീഡിയോ പ്ലെയര്‍, എഫ്എം റേഡിയോ, 802.11 b/ g/ n വയര്‍ലെസ് ലാന്‍ കണക്റ്റിവിറ്റി, ജിപിഎസ് നാവിഗേഷന്‍ സിസ്റ്റം 3ജി, സംവിധാനം തുടങ്ങിയവയും ഈ വരാനിരിക്കുന്ന ഹാന്‍ഡ്‌സെറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.

Advertisement

നവംബറില്‍ വിപണി കാഴടക്കാനെത്തുമെന്നു പ്രതീക്ഷിക്കുന്ന ഏസര്‍ അലെഗ്രോ സ്മാര്‍ട്ട്‌ഫോണിന്റെ വില ഏതാണ്ട് 15,800 രൂപയാണ്.

Best Mobiles in India

Advertisement