പിക്സൽ 3യിൽ ആക്റ്റീവ് എഡ്‌ജും വയർലെസ് ചർജ്ജിങ്ങും?


വരാനിരിക്കുന്ന ഗൂഗിൾ പിക്സൽ 3 ആണല്ലോ ഇപ്പോൾ വാർത്തകളിൽ താരം. ഫോണിന്റെ പല യഥാർത്ഥ ചിത്രങ്ങളും ഇന്റർനെറ്റിൽ പുറത്തായത് ഫോണിനെ കുറിച്ചുള്ള പല സൂചനകളിലേക്കും വെളിച്ചം വീശുന്നുണ്ട്. അത്തരത്തിൽ ഫോണിൽ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന രണ്ടു കാര്യങ്ങളെ കുറിച്ചാണ് ഇവിടെ ഇന്ന് പറയാൻ പോകുന്നത്.

Advertisement

ഗൂഗിൾ പിക്സൽ 3യെ കുറിച്ച് മുതിർന്ന xda അംഗം നടത്തിയ ഒരു പരാമർശത്തിൽ ഫോണിൽ ആക്റ്റീവ് എഡ്ജ് സൗകര്യം പഴയ പോലെ ഉണ്ടാകും എന്ന് തന്നെ വ്യക്തമായി പറയുന്നു. ഗൂഗിൾ അസിസ്റ്റന്റ് ഞൊടിയിൽ തുറക്കുക, അലാറം സ്നൂസ് ചെയ്യൽ, കോൾ സൈലന്റ് ആക്കൽ എന്നിവ വളരെ പെട്ടെന്ന് ചെയ്യാൻ സാധിക്കുന്ന സൗകര്യങ്ങൾക്കായി ഗൂഗിൾ പിക്സൽ 2വിൽ ഉണ്ടായിരുന്ന ഒരു സൗകര്യം ആയിരുന്നു ആക്റ്റീവ് എഡ്ജ്.

Advertisement

വെറും സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ പ്രവർത്തനം മാത്രമല്ല, ഹാർഡ്‌വെയർ നിയന്ത്രണം കൂടെ ഈ സൗകര്യം പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായി വരുന്നുണ്ട്. ആൻഡ്രോയിഡ് പി ബീറ്റ വേർഷനിൽ ഉള്ള ചില സൗകര്യങ്ങളും കൂടെ ചേർത്ത് വായിച്ച് ഇദ്ദേഹം ഇതിന് ബലം കൊടുക്കുന്നുമുണ്ട്.

SystemUIGoogle.APKയിൽ കണ്ട wakemode നെ അവലംബിച്ചാണ് xda ഡെവലപെഴ്സിന്റെ മുതിർന്ന അംഗമായ ഇദ്ദേഹം തന്റെ വാദത്തിന് ആവശ്യമായ കാര്യങ്ങൾ നിരത്തി കാണിക്കുന്നത്. ഈ ആക്റ്റീവ് എഡ്ജ് സൗകര്യത്തെ പിക്സൽ 3 യിൽ ഗൂഗിൾ വീണ്ടും കൊണ്ടുവരാൻ സാധ്യത ഉണ്ട് എന്ന് പറയുമ്പോളും അത് ഗൂഗിൾ ഒഴിവാക്കാനും സാധ്യതകൾ ഉണ്ട്.

Advertisement

ഇതുകൂടാതെ ഗൂഗിൾ പിക്സൽ 3യിൽ ഒരു വയർലെസ് ചാർജിങിന്റെ സാധ്യതയും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. SystemUIGoogle.APKക്ക് അകത്തുള്ള DOCK_IDLE and DOCK_ACTIVE എന്ന കോഡ് ആണ് ഇതിന് ബലമേകുന്നത്. എന്തായാലും ഇന്നത്തെ കാലത്ത് വയർലെസ് ചർജ്ജിങ് സംവിധാനം ഒരു ഫ്ലാഗ്ഷിപ്പ് ഫോണിനെ സംബന്ധിച്ചോളാം അനിവാര്യമായതിനാൽ ആ സവിശേഷത തീർത്തും നമുക്ക് പ്രതീക്ഷിക്കാം.


ഐഫോൺ ഉപയോഗിക്കുന്ന ചില ഇന്ത്യക്കാരുടെ 10 പൊങ്ങച്ചങ്ങൾ..

നെക്‌സസ് 4, നെക്‌സസ് 5 എന്നിവയിലൂടെ ഗൂഗിൾ അവതരിപ്പിച്ച് നെക്‌സസ് 6പി, നെക്‌സസ് 5 എക്‌സ് എന്നിവയിലൂടെ ഗൂഗിൾ അവസാനിപ്പിച്ച ഒരു പ്രത്യേകത ആയിരുന്നു വയർലെസ് ചർജ്ജിങ്. എന്തായാലും പിക്സൽ 3യിൽ ഇത് തിരിച്ചെത്തും എന്ന് പ്രതീക്ഷിക്കാം.

Best Mobiles in India

Advertisement

English Summary

google pixel 3, pixel 3 leaks, pixel 3 leaked images, pixel 3 features, wireless charging on pixel 3, active edge on pixel 3