ഐഫോണ്‍ 4എസ് നവംബര്‍ 25ന് ഇന്ത്യയില്‍


ഇന്ത്യന്‍ ആപ്പിള്‍ ആരാധകരുടെ അക്ഷമയോടെയുള്ള കാത്തിരിപ്പിന് വിരാമം.  അവസാനം ഐഫോണ്‍ 4എസ് എന്നു ഇന്ത്യയിലെത്തുമെന്ന് എയര്‍സെല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.  ഈ മാസം 25നാണ് ഗാഡ്ജറ്റ് പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐഫോണ്‍ 4എസ് ഇന്ത്യന്‍ തീരത്തെത്തുന്നത്.

എയര്‍സെല്ലിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് എയര്‍സെല്‍ നവംബര്‍ 25ന് ഐഫോണ്‍ 4എസ് ഇന്ത്യയിലെത്തിക്കുന്നു എന്നു പ്രഖ്യാപിച്ചരിക്കുന്നത്.  നവംബര്‍ 24ന് ഐഫോണ്‍ 4എസ് ഇന്ത്യയിലെത്തുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം.

Advertisement

എയര്‍ടെല്‍ ആയിരിക്കും ആപ്പിളിന്റെ ഏറ്റവും പുതിയ ഉല്‍പന്നമായ ഐഫോണ്‍ 4എസ് ഇന്ത്യയിലെത്തിക്കുക എന്നും ഊഹാപോഹങ്ങളുണ്ടായിരുന്നു.  എന്നാല്‍ ആര്, എപ്പോള്‍ ഐഫോണ്‍ 4എസ് ഇന്ത്യയിലെത്തിക്കും എന്നതിനെ കുറിച്ചുള്ള എല്ലാ ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ടാണ് എയര്‍സെല്ലിന്റ ഈ പ്രഖ്യാപനം.

Advertisement

ലോഞ്ച് ദിവസം രാജ്യത്തെമ്പാടുമുള്ള എയര്‍സെല്‍ സ്റ്റോറുകള്‍ അര്‍ദ്ധരാത്രിയിലും തുറന്നു പ്രവര്‍ത്തിക്കും.  24ന് രാത്രി 12 അടിക്കുമ്പോള്‍ മുതല്‍ തന്നെ ഐഫോണ്‍ 4എസ് വിറ്റു തുടങ്ങാനാണ് എയര്‍സെല്ലിന്റെ പദ്ധതി.  അങ്ങനെ നവംബര്‍ 25ന്റെ ആദ്യ സെക്കന്റു മുതല്‍ തന്നെ ഇന്ത്യയിലാകെ ഒരു ഉത്സവ പ്രതീതിയായിരിക്കും.

ഒക്ടോബര്‍ 14നാണ് ആപ്പിള്‍ ഐഫോണ്‍ 4എസ് അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ആദ്യമായി പുറത്തിറങ്ങിയത്.  അന്നുമുതല്‍ ഇന്ത്യയിലെ ഗാഡ്ജറ്റ് പ്രേമികള്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്.  ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 70 രാജ്യങ്ങളില്‍ ഐഫോണ്‍ 4എസ് ലഭ്യമാവും എന്നാണ് ആപ്പിളിന്റെ ഔദ്യോഗിക പ്രഖ്യാപനം.

താരതമ്യേന ഐഫോണ്‍ 4എസിന് വില അല്‍പം കൂടുതല്‍ ആണ്.  16 ജിബി മോഡലിന് ഏകദേശം 40,000 രൂപയോളം വില വരും.  അതു 64 ജിബിയിലെത്തുമ്പോഴേക്കും 50,000 രൂപ കടക്കും.

Advertisement

ഐഫോണ്‍ 4എസിന്റെ ലോഞ്ചോടെ മറ്റു ആപ്പിള്‍ ഉല്‍പന്നങ്ങളായ ഐഫോണ്‍ 4, ഐഫോണ്‍ 3ജിഎസ് എന്നിവയുടെ വില യഥാക്രമം 34,500 രൂപയും, 19,990 രൂപയുമായി കുറഞ്ഞു കഴിഞ്ഞു.

ഈ വര്‍ഷം ആപ്പിള്‍ പുറത്തിറക്കിയ എല്ലാ ഉല്‍പന്നങ്ങളുടെയും ഇന്ത്യന്‍ മാര്‍ക്കറ്റിലേക്കുള്ള ലോഞ്ച് വെള്ളിയാഴ്ചകളിലായിരുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്.  ഫസ്റ്റ് ജനറേഷന്‍ ഐപാഡ്, ഐപാഡ്2, ഐഫോണ്‍ 4 എന്നിവയെല്ലാം വെള്ളിയാഴ്ചകളിലാണ് ഇന്ത്യയിലെത്തിയത്.  ഇപ്പോള്‍ ഐഫോണ്‍ 4എസും നവംബര്‍ 25, വെള്ളിയാഴ്ച തന്നെ ഇന്ത്യയിലെത്തുന്നു.

Best Mobiles in India

Advertisement