എയര്‍ടെല്‍ സെല്‍കോണ്‍ സ്മാര്‍ട്ട് 4ജി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു:വില 1349 രൂപ!


എയര്‍ടെല്‍ തങ്ങളുടെ രണ്ടാമത്തെ 4ജി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. ' മേരെ പഹലെ സ്മാര്‍ട്ട്‌ഫോണിന്റെ' കീഴിലാണ് ഇത് അവതരിപ്പിച്ചത്. എയര്‍ടെല്‍ മറ്റൊരു മൊബൈല്‍ നിര്‍മ്മാതാവ് സെല്‍കോണുമായി ചേര്‍ന്നാണ് സെല്‍കോണ്‍ സ്മാര്‍ട്ട് 4ജി സ്മാര്‍ട്ട്‌ഫോണ്‍ 1349 രൂപയ്ക്ക് അവതരിപ്പിച്ചത്.

Advertisement

ഭാരതി എയര്‍ടെല്‍ 349 രൂപയുടെ പ്ലാന്‍ തിരുത്തി: കിടിലന്‍ ഓഫര്‍!

ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് എയര്‍ടെല്‍ കാര്‍ബണുമായി ചേര്‍ന്ന് കാര്‍ബണ്‍ A40 എന്ന 4ജി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു.

Advertisement

എയര്‍ടെല്‍ സെല്‍കോണുമായി ചേര്‍ന്ന് അവതരിപ്പിച്ച 4ജി സ്മാര്‍ട്ട്‌ഫോണ്‍ എങ്ങനെ 1349 രൂപയ്ക്കു ലഭിക്കും എന്നു നോക്കാം.

ഫോണിന്റെ വില 2849 രൂപ

സെല്‍കോണിന്റെ ഈ 4ജി ഫോണ്‍ വില 2849 രൂപയാണ്. എന്നാല്‍ 36 മാസം കഴിയുമ്പോള്‍ 1500 രൂപ നിങ്ങള്‍ക്കു തിരിച്ചു കിട്ടുന്നു. അങ്ങനെ ഈ ഫോണ്‍ നിങ്ങള്‍ക്ക് 1349 രൂപയ്ക്കു ലഭിക്കുന്നു.

എങ്ങനെ 1500 രൂപ തിരിച്ചു കിട്ടുന്നു?

1500 രൂപ നിങ്ങള്‍ക്കു തിരിച്ചു കിട്ടാനായി 169 രൂപയ്ക്ക് 36 മാസം തുടര്‍ച്ചയായി റീച്ചാര്‍ജ്ജ് ചെയ്തിരിക്കണം. 18 മാസം കഴിയുമ്പോള്‍ 500 രൂപ നിങ്ങള്‍ക്ക് തിരികെ ലഭിക്കുന്നു. എന്നാല്‍ 36 മാസം കഴിയുമ്പോള്‍ 100 രൂപയും തിരിച്ച ലഭിക്കുന്നു, അങ്ങനെ മുഴുവനായി 1500 രൂപ ഈ ഫോണിന് നിങ്ങള്‍ക്കു തിരിച്ചു ലഭിക്കുന്നു.

മാല്‍വയര്‍ കണ്ടെത്തിയ ആപ്‌സുകള്‍, ഇവ ഡൗണ്‍ലോഡ് ചെയ്യരുത്!

മറ്റൊരു രീതിയിലും റീഫണ്ട് ലഭിക്കുന്നു, 6000 രൂപ റീച്ചാര്‍ജ്ജില്‍

നിങ്ങള്‍ക്ക് 36 മാസം 169 രൂപയ്ക്ക് തുടര്‍ച്ചയായി റീച്ചാര്‍ജ്ജ് ചെയ്യാന്‍ സാധിച്ചില്ല എങ്കില്‍ മറ്റൊരു മാര്‍ഗ്ഗം കൂടി ഉണ്ട്. അതായത് ആദ്യത്തെ 18 മാസത്തിന് നിങ്ങള്‍ക്ക് 3000 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്യാം. അപ്പോള്‍ 500 രൂപ തിരിച്ചു ലഭിക്കും. അടുത്ത 18 മാസത്തിന് വീണ്ടും 3000 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്യുക. അങ്ങനെ 36 മാസം കഴിയുമ്പോള്‍ നിങ്ങള്‍ക്ക് 1500 രൂപ റീഫണ്ട് ലഭിക്കുന്നു. 36 മാസം കഴിഞ്ഞാല്‍ ഫോണ്‍ തിരിച്ചു നല്‍കേണ്ട ആവശ്യം ഇല്ല.

164 രൂപ പ്ലാന്‍ ഓഫര്‍

ഈ 4ജി സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങള്‍ക്ക് അനേകം ഓഫറുമായാണ് എത്തുന്നത്. അതായത് 1.5ജിബി ഡാറ്റ പ്രതി ദിനം, അണ്‍ലിമിറ്റഡ് വോയിസ് കോളും നല്‍കുന്നു. ഈ പ്ലാന്‍ വാലിഡിറ്റി 28 ദിവസമാണ്.

സെല്‍കോണ്‍ സ്മാര്‍ട്ട് 4ജി സവിശേഷതകള്‍

ഈ ഫോണിന് 4 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, ഡ്യുവല്‍ സിം സപ്പോര്‍ട്ട്, 1500എംഎഎച്ച് ബാറ്ററി, 1.3GHz ക്വാഡോകോര്‍ പ്രോസസര്‍, 1ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 32ജിബി മൈക്രോ എസ്ഡി കാര്‍ഡ് എക്‌സ്പാന്‍ഡബിള്‍ സ്‌റ്റോറേജ്, 3.2/2എംപി ക്യാമറ. കൂടാതെ പ്രീ ലോഡഡ് മൈഎയര്‍ടെല്‍ ആപ്പ്, വിങ്ക് മ്യൂസിക്, എയര്‍ടെല്‍ ടിവി എന്നിവയും ഉണ്ട്.

Best Mobiles in India

English Summary

Airtel partnership with another Indian mobile devices manufacturer named Celkon to launch its second 4G smartphone called Celkon Smart 4G at Rs 1349.