3 D ഇന്റര്‍ഫേസുകള്ള ലോകത്തെ ആദ്യ സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങി


ഏറെകാലത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ലോകത്തെ ആദ്യ 3 D സ്മാര്‍ട്‌ഫോണ്‍ ആമസോണ്‍ പുറത്തിറക്കി. പ്രത്യേക കണ്ണടയോ മറ്റ് ആക്‌സസറികളോ ഇല്ലാതെതന്നെ വീഡിയോ, ഫോട്ടോ തുടങ്ങി എല്ലാ കണ്ടന്റുകളും ത്രിമാനതലത്തില്‍ കാണാന്‍ സാധിക്കുമെന്നതാണ് ഫോണിന്റെ പ്രധാന സവിശേഷത. സെന്‍സറുകളുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്.

Advertisement

ആമസോണ്‍ ഫയര്‍ഫോണ്‍ എന്ന ഫോണ്‍ കാഴ്ചയ്ക്കും ഉപയോഗത്തിനും ഏറെ സൗകര്യപ്രദവുമാണ്. 4.7 ഇഞ്ച് HD ഡിസ്‌പ്ലെ, 2.2 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 2 ജി.ബി. റാം, ആമസോണിന്റെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റമായ ഫയര്‍ ഒ.എസ് വേര്‍ഷന്‍ 3.5, 13 എം.പി. പ്രൈമറി ക്യാമറ, 2.1 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയാണ് ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍.

Advertisement

LTE, ഫോര്‍ ബാന്‍ഡ് ജി.എസ്.എം., വൈ-ഫൈ, ബ്ലുടൂത്ത്, NFC തുടങ്ങിയവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 32/64 ജി.ബി. ഇന്റേണല്‍ മെമ്മറി മേവരിയന്റുകളില്‍ ഫോണ്‍ ലഭിക്കും. 2400 mAh ആണ് ബാറ്ററി.

ആമസോണ്‍ ഫയര്‍ഫോണിന്റെ മറ്റ് പ്രധാന ഫീച്ചറുകള്‍ ചുവടെ കൊടുക്കുന്നു.

#1

ആപ്പിളിന്റെ സിരി, ആന്‍ഡ്രോയ്ഡിന്റെ ഗൂഗിള്‍ നൗ, വിന്‍ഡോസ് ഫോണിന്റെ കോര്‍ടാന തുടങ്ങിയ വോയ്‌സ് അസിസ്റ്റന്റ് സംവിധാനത്തിനു സമാനമാണ് ഫയര്‍ഫ് ളൈ എന്ന ഫീച്ചര്‍.

 

#2

പ്രത്യേക സെന്‍സറുകളുടെ സഹായത്തോടെ ഫോണിലെ കണ്ടന്റുകള്‍ ത്രിമാന രീതിയില്‍ ദൃശ്യമാകുന്ന സ,വിധാനമാണ് ഇത്. ആപുകളും ഗെയിമുകളുമെല്ലാം 3 Dയില്‍ ഉപയോഗിക്കാന്‍ കഴിയും.
ഉദാഹരണത്തിന് ആമസോണ്‍ ഇ കൊമേഴ്‌സ് സൈറ്റിന്റെ ഷോപ്പിംഗ് ആപില്‍ വിവിധ ഉപകരണങ്ങള്‍ ത്രിമാനതലത്തില്‍ കാണാന്‍ കഴിയും.

 

#3

ആമസോണ്‍ ഫയര്‍ഫോണില്‍ ഉപയോഗിക്കാന്‍ ഏറെ സൗകര്യപ്രദമായ ചില ഫീച്ചറുകളും ഉണ്ട്. അതിലൊന്നാണ് ഓട്ടോ സ്‌ക്രോള്‍. വെബ്‌പേജുകള്‍ വായിക്കുമ്പോള്‍ തനിയെ പേജ് സ്‌ക്രോള്‍ ചെയ്യും എന്നതാണ് ഈ സംവിധാനത്തിന്റെ ഗുണം.
അതുപോലെ ടില്‍റ്റ് എന്ന ഫീച്ചര്‍ പാട്ടുകളുടെ വരികള്‍ ലഭ്യമാക്കും.

 

#4

ആമസോണിന്റെ വിശാലമായ ഡിജിറ്റല്‍ സര്‍വീസുകള്‍ ആക്‌സസ് ചെയ്യാമെന്നതാണ് ഫോണിന്റെ മറ്റൊരു ഗുണം. മൂന്നു കോടിയിലധികം വരുന്ന പാട്ടുകള്‍, ആപ്ലിക്കേഷനുകള്‍, ഗെയിമുകള്‍, സിനിമ, ടി.വി. ഷോ, ബുക്, മാഗസിന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും.
ആമസോണിന്റെ പ്രൈം മെമ്പേഴ്‌സിന് ഇതെല്ലാം സൗജന്യമായി ലഭിക്കുകയും ചെയ്യും.

 

#5

ആമസോണിന്റെ എക്‌സ്‌ക്ലൂസീവ് സര്‍വീസുകളായ മെയ്‌ഡേ, ASAP (അഡ്വാന്‍സ്ഡ് സ്ട്രീമിംഗ് ആന്‍ഡ് പ്രെഡിക്ഷന്‍), X--ray, സ്‌ക്കന്‍ഡ് സ്‌ക്രീന്‍ ക്ലൗഡ് സ്‌റ്റോറേജ് എന്നിവയെല്ലാം ഫോണില്‍ ലഭ്യമാണ്.

 

#6

ഇന്ത്യയില്‍ എന്നുമുതലാണ് ആമസോണ്‍ ലഭ്യമാവുക എന്ന് അറിയിച്ചിട്ടില്ല. യു.എസില്‍ മൊബൈല്‍ ഫോണ്‍ സര്‍വീസ് ദാദാക്കളായ AT&T വഴി മാത്രമാണ് ഫോണ്‍ വില്‍ക്കുന്നത്. ഫോണിന്റെ 32 ജി.ബി. വേരിയന്റിന് രണ്ട് വര്‍ഷത്തെ കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ വാങ്ങുമ്പോള്‍ 199 ഡോളര്‍ (12,000 രൂപ) ആണ് വില. 64 ജി.ബി. വേരിയന്റിന് 299 ഡോളറും(18,000 രൂപ). യു.എസില്‍ ഇന്നുമുതല്‍ പ്രീ ഓര്‍ഡള്‍ര്‍ ആരംഭിച്ച ഫോണ്‍ ജൂലൈ 25-മുതല്‍ ലഭ്യമായിത്തുടങ്ങും.

 

 

Best Mobiles in India