ടാബ്‌ലറ്റ് വിജയം ആവര്‍ത്തിക്കാന്‍ ആമസോണ്‍ സ്മാര്‍ട്ട്‌ഫോണും



ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീറ്റെയ്‌ലറായ ആമസോണ്‍ പുതിയ ഒരു സ്മാര്‍ട്ട്‌ഫോണുമായെത്തുന്നു.  ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലുള്ള ആമസോണ്‍ കിന്റില്‍ ഫയറിന്റെ ടാബ്‌ലറ്റ് വിപണിയിലെ വിജയത്തിളക്കത്തിലാണ് ഈ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ സംരംഭം.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ 2012ഓടെ വിപണിയിലെത്തിക്കാനാണ് ആമസോണിന്റെ പദ്ധതി.  ഇതിനായി ഫോക്‌സ്‌കോണ്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സുമായി സഹകരിക്കുന്നുണ്ട് എന്നൊരു ശ്രുതിയും കേള്‍ക്കുന്നുണ്ട്.  ആപ്പിള്‍ ഉല്‍പന്നങ്ങളുടെ നിര്‍മ്മാണ പങ്കാളി എന്ന നിലയിലാണ് ഫോക്‌സ്‌കോണ്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സിന്റെ പ്രശസ്തി.

Advertisement

ആപ്പിള്‍ ഐപാഡിനെയും, നൂക്ക് ടാബ്‌ലറ്റിനെയും വെല്ലും വിധം താരതമ്യേന ചെറിയ വിലയില്‍ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ കിന്റില്‍ ഫയര്‍ ഇറക്കി ടാബ്‌ലറ്റ് വിപണിയില്‍ വിജയം കൊയ്ത ആമസോണിന്റ ഈ വരാനിരിക്കുന്ന സ്മാര്‍ട്ട്‌ഫോണും മികച്ചതായിരിക്കും എന്നാണ് വിദഗ്ധ നിഗമനം.

Advertisement

ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ, മികച്ചതും, വ്യത്യസ്തവും, പുതുമ നിറഞ്ഞതുമായ ഒരു നീണ്ട നിരതന്നെയുണ്ട്.  അവയ്ക്കിടയിലേക്ക് പുതിയൊരു സ്മാര്‍ട്ട്‌ഫോണുമായെത്തുമ്പോള്‍ ആമസോണിന് ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വരും എന്നതില്‍ യാതൊരു സംശയവുമില്ല.

മികച്ച പ്രവര്‍ത്തനക്ഷമതയും, കാഴ്ചയില്‍ സ്റ്റൈലിഷുമായ ഒരു സ്മാര്‍ട്ട്‌ഫോണ്‍ താരതമ്യേന വിലകുറച്ചു കൊടുക്കാന്‍ കഴിഞ്ഞാല്‍ ഒരു പരിധി വരെ ആമസോണിന് വിജയിക്കാനായേക്കും.  പക്ഷേ ഇവകൊണ്ടു മാത്രം കടുത്ത മത്സരം നിനില്‍ക്കുന്ന ഒരു വിപണിയില്‍ വിജയിക്കാനാവും എന്നു സ്വപ്‌നം കാണുന്നതു പോലും മണ്ടത്തരമായിരിക്കും.

ഏതായാലും, ഫോക്‌സ്‌കോണ്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സുമായുള്ള ബിസിനസ് പങ്കാളിത്തം ആമസോണിന്റെ ഈ പുതിയ ചുവടു വെയ്പില്‍ കൂടുതല്‍ കരുത്തു പകരും എന്നാണ് കരുതപ്പെടുന്നത്.  എന്നാല്‍ ആമസോണിന്റെ സ്മാര്‍ട്ട്ഫഓണ്‍ വിപണിയിലുള്ള കടന്നു വരവിനെ ഒരു തെറ്റായ തീരുമാനമായി കണക്കാക്കുന്നവരും ഉണ്ടെന്നതും അവഗണിക്കാവതല്ല.

Advertisement

ഏതായാലും ആമസോണിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണിനെ ആളുകള്‍ എങ്ങനെ സ്വീകരിക്കും എന്നു 2012ല്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറങ്ങുന്നതുവരെ കാത്തിരുന്നേ മതിയാകൂ.

Best Mobiles in India

Advertisement