ഡെല്ലിന്റെ പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ എത്തുന്നു



ഡെല്ലിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഡെല്‍ സ്ട്രീക്ക് പ്രോ 101ഡിഎല്‍.  2012 ജനുവരിയില്‍ ഈ പുതിയ ഡെല്‍ സ്മാര്‍ട്ട്‌ഫോണിന്റെ ലോഞ്ചുണ്ടാവും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  ഡെല്‍ സ്ട്രീക്ക് പ്രോ 101ഡിഎല്ലിന്റെ സ്‌പെസിഫിക്കേഷനുകള്‍, ഫീച്ചറുകള്‍ എന്നിവയെ കുറിച്ചുള്ള ഒരു പൂര്‍ണ്ണരൂപം ഇതിവരെ പുരത്തു വിട്ടിട്ടില്ല.

126 എംഎം നീളം, 65 എംഎംവീതി, 10.3 എംഎം കട്ടി എന്നിങ്ങനെയുള്ള ഈ പുതിയ ഡെല്‍ ഹാന്‍ഡ്‌സെര്‌റിന്റെ ഭാരം 140 ഗ്രാം ആണ്.  ഇത് വലരെ ഒതുക്കമുള്ള ഒരു ജിഎസ്എം മൊബൈല്‍ ഫോണ്‍ ആണ്.

Advertisement

ഫീച്ചറുകള്‍:

  • ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് വി2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

  • ലിനക്‌സ് 2.6.35 ഒഎസ് കേണല്‍

  • 1.5 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ ക്വാല്‍കോം സ്‌കോര്‍പിയോണ്‍ പ്രോസസ്സര്‍

  • ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ എംഎസ്എം8260 ചിപ്‌സെറ്റ്

  • ക്വാല്‍കോം അഡ്രിനോ 220 ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റ്

  • എല്‍പി ഡിഡിആര്‍2 എസ്ഡിആര്‍എഎം

  • 7630 എംബി റോം

  • സൂപ്പര്‍ ആക്റ്റീവ് മാട്രിക്‌സ് എല്‍ഇഡി 4.3 ഇഞ്ച് മള്‍ട്ടി ടച്ച് സ്‌ക്രീന്‍ കപ്പാസിറ്റീവ് ഡിസ്‌പ്ലേ

  • 540 x 960 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

  • 3.5 എംഎം ഓഡിയോ ജാക്ക്

  • ജിപിആര്‍എസ്, എഡ്ജ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സപ്പോര്‍ട്ട്

  • 3ജി ഇന്‍രര്‍നെറ്റ് കണക്റ്റിവിറ്റി സപ്പോര്‍ട്ട്

  • മൈക്രോ എസ്ഡി, മൈക്രോ എസ്ഡിഎച്ച്‌സി, ട്രാന്‍സ് ഫ്ലാഷ് മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാം

  • 32 ജിബി വരെ മെമ്മറി ഉയര്‍ത്താനുള്ള സൗകര്യം

  • മൈക്രോ യുഎസ്ബി വി2.0

  • ബ്ലൂടൂത്ത് കണക്റ്റിവിറ്റി

  • വേഗത്തിലുള്ള വൈഫൈ കണക്റ്റിവിറ്റി സപ്പോര്‍ട്ട്

  • ഓ-ജിപിഎസ്, ജിയോടാഗിംഗ് എന്നിവ ഉള്ള ജിപിഎസ്

  • മാക്രോ മോഡ്, ഒപ്റ്റിക്കല്‍ സൂം, ഓട്ടോ ഫോക്കസ് എന്നീ സംവിധാനങ്ങളുള്ള, 1280 x 1024 പിക്‌സല്‍ റെസൊലൂഷനുള്ള 8 മെഗാപിക്‌സല്‍ ക്യാമറ

  • 3ജിപി/എംപി4 വീഡിയോ റെക്കോര്‍ഡിംഗ്

  • 1280 x 1024 പിക്‌സല്‍ ഇമേജ് റെസൊലൂഷനുള്ള 1.3 മെഗാപിക്‌സല്‍ സെക്കന്ററി ക്യാമറ

  • 1520 mAh ലിഥിയം അയണ്‍ ബാറ്ററി
എല്ലാ ഫീച്ചറുകളും വളരെ ആകര്‍ഷണീയമാണ്.യ  എന്നാല്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ പിടിച്ചു പറ്റുക ഇതിന്റെ കപ്പാസിറ്റീവ് ഡിസ്‌പ്ലേ സ്‌ക്രീന്‍ ആയിരിക്കും.  ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുടെ കാര്യത്തില്‍ ഒരു ിട്ടുവീഴ്ചയും വരുത്തിട്ടിയില്ല.  വൈഫൈ, എഡ്ജ്, ജിപിആര്‍എസ്, 3ജി എന്നിങ്ങനെ എല്ലാ സാധ്യതകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

മികച്ച ബാറ്ററി ലൈഫും ഇതിന്റെ പ്രത്യേകതയാണ്.  ഡെല്‍ സ്ട്രീക്ക് പ്രോ 101ഡിഎല്ലിന് ഡെല്‍ സ്റ്റേജ് 2.0 യൂസര്‍ ഇന്റര്‍ഫെയ്‌സാണുള്ളത്.  ഡിഎല്‍എന്‍എ, ഇമേജ് സ്റ്റെബിലൈസേഷന്‍ ഫീച്ചറുകള്‍ എന്നിവയും ആ ഹാന്‍ഡ്‌സെറ്റിന്റെ പ്രത്യേകതകളാണ്.  പ്രൈമറി ക്യാമറയ്ക്ക് ഫ്ലാഷ് ഇല്ല എന്നതൊഴിവാക്കിയാല്‍ ക്യാമറ സ്‌പെസിഫിക്കേഷനുകള്‍ വളരെ മികച്ചതാണ്.

Advertisement

ഡെല്‍ സ്ട്രീക്ക് പ്രോ 101ഡിഎല്‍ സ്മാര്‍ട്ട്‌ഫോണിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Best Mobiles in India

Advertisement