കാത്തിരിപ്പിന് അന്ത്യം; റെഡ്മി നോട്ട് 5 ന് ആൻഡ്രോയ്ഡ് ഓറിയോ എത്തി!


അങ്ങനെ കാത്തിരിപ്പിനൊടിയുവിൽ അവസാനം റെഡ്മി നോട്ട് 5 മോഡലിന് ആൻഡ്രോയിഡ് ഒറിയോ അപ്‌ഡേറ്റ് ലഭിക്കുകയാണ്. ഒപ്പം ഇറങ്ങിയ റെഡ്മി നോട്ട് 5 പ്രൊ മോഡലിന് ഓറിയോ അപ്‌ഡേറ്റ് ലഭിച്ചിട്ട് നാളേറെയായിട്ടും തങ്ങൾക്കെന്താ ഇതുവരെ ലഭിക്കാതിരുന്നത് എന്ന റെഡ്മി നോട്ട് 5 ഉപഭോക്താക്കളുടെ സങ്കടം ഇതോടെ തീരുകയാണ്. ചൈനയിൽ റെഡ്മി 5 പ്ലസ് എന്ന പേരിലും ഇന്ത്യയിൽ റെഡ്മി നോട്ട് 5 എന്ന പേരിലും ഇറങ്ങിയ ഈ മോഡൽ ഇന്ത്യയിൽ ഏറ്റവും അധികം വിൽപ്പന നടത്തിയ സ്മാർട്ട്ഫോണുകളിൽ ഒന്ന് കൂടിയാണ്.

ഫോണിൽ സെറ്റിങ്സിൽ അപ്‌ഡേറ്റ് ഓപ്ഷനിൽ കയറി പരിശോധിച്ചാൽ മതിയാകും അപ്‌ഡേറ്റ് നിങ്ങൾക്ക് വന്നിട്ടുണ്ടോ എന്നറിയാൻ. അപ്‌ഡേറ്റ് വന്നിട്ടുണ്ടെങ്കിൽ നേരിട്ട് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം. എന്നാൽ കഴിഞ്ഞ മാസം മുതലേ റെഡ്മി നോട്ട് 5 ഉപഭോക്താക്കൾ അടക്കം പല ഷവോമി ഫോണുകൾക്കും MIUI 10 ബീറ്റാ വേർഷൻ ഗ്ലോബൽ അപ്‌ഡേറ്റ് ലഭിച്ചിട്ടുണ്ട് എന്നതിനാൽ അവർക്ക് ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ല.

റെഡ്മി നോട്ട് 5 സവിശേഷതകൾ

ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍, 3ജിബി റാം 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്. ആന്‍ഡ്രോയിഡ് നൗഗട്ട് അടിസ്ഥാനമാക്കിയ MIUI 9 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 4000എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 12എംപി പിന്‍ ക്യാമറയും 5എംപി മുന്‍ ക്യാമറയും ആണ് ഫോണിലുള്ളത്.

ഡിസ്‌പ്ലെയുടെ കാര്യത്തിൽ 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 2160X1080 പിക്‌സല്‍ റസൊല്യൂഷന്‍, 18:9 ആസ്‌പെക്ട് റേഷ്യോ, എഡ്ജ് ടൂ എഡ്ജ് സ്‌ക്രീന്‍ എന്നിങ്ങനെയാണ് റെഡ്മി നോട്ട് 5ൽ ഉള്ളത്. 4000 mAh ആണ് ബാറ്ററി വരുന്നത്. വില വരുന്നത് 3 ജിബി 32 ജിബി മോഡലിന് 9,999 രൂപയും 4 ജിബി 64 ജിബി മോഡലിന് 12,999 രൂപയുമാണ്.

ATMൽ കയറുമ്പോൾ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക! ചതികൾ നിരവധി..


Read More About: xiaomi redmi update smartphones

Have a great day!
Read more...

English Summary

Android Oreo Update for Xiaomi Redmi Note 5.