ഇരട്ട ലോ എന്റ് സ്മാര്‍ട്ട്‌ഫോണുകളുമായി ഇസഡ്ടിഇ



സ്മാര്‍ട്ട്‌ഫോണുകള്‍ എന്നാല്‍ മികച്ച പ്രവര്‍ത്തനക്ഷമതയും, മികച്ച ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും ഉള്ള ഹാന്‍ഡ്‌സെറ്റുകളാണ്.  എന്നാല്‍ ഈയിടെയായി പല നിര്‍മ്മാണ കമ്പനികളും ലോ എന്റ് സ്മാര്‍ട്ട്‌ഫോണുകളും വിപണിയിലെത്തിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്.  അത്ര മികച്ച ഫീച്ചറുകള്‍ ഇല്ലെങ്കിലും ഒരു സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കുക എന്ന് ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇവ വലിയ കാര്യം ആയിരിക്കും.

ഗാഡ്ജറ്റുകള്‍ വെറും ഉപകരണങ്ങള്‍ എന്ന നിലയില്‍ നിന്നും ഒരു സ്റ്റാറ്റസ് സിംബല്‍ എന്ന നിലയിലേക്ക് വളര്‍ന്നിരിക്കുകയാണ്.  അതുകൊണ്ടു തന്നെ ചെറിയ വിലയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കുമ്പോള്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാനാഗ്രഹിക്കുന്ന സാധാരക്കാര്‍ക്ക് ഇങ്ങനെ ലോ എന്റ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇറങ്ങുന്നത് വലിയ കാര്യം ആയിരിക്കും.

Advertisement

ഇസഡ്ടിഇ ചെയ്‌സര്‍, ഇസഡ്ടിഇ വെന്‍ജ്വര്‍ എന്നിവ പുതിയ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമിലുള്ള രണ്ട് ലോ എന്റ് സ്മാര്‍ട്ട്‌ഫോണുകളാണ്.  ചെയ്‌സറിന് ഒരു കാന്‍ഡി ബാര്‍ ആകൃതിയാണ്.  ഇതിന്റെ പ്രോസസ്സര്‍ വെറും 600 മെഗാഹെര്‍ഡ്‌സ് മാത്രമാണ്.  ഡിസ്‌പ്ലേ 3.5 ഇഞ്ച് ഉണ്ട്.  3.2 മെഗാപിക്‌സല്‍ ക്യാമറയും ഉണ്ട് ഇസഡ്ടിഇ ചെയ്‌സറിന്.

Advertisement

QWERTY പോര്‍ട്രെയിറ്റ് കീബോര്‍ഡുള്ള ഇസഡ്ടിഇ വെന്‍ജ്വറിന് ഒരു ബ്ലാക്ക്‌ബെറി സ്‌റ്റൈലുണ്ട്.  ഈ കീബോര്‍ഡ് മാത്രമാണ് ചെയ്‌സറും വെന്‍ജ്വറും തമ്മിലുള്ള തമ്മിലുള്ള കാര്യമായ വ്യത്യാസം.  ചെയ്‌സറിനെ അപേക്ഷിച്ച് വെന്‍ജ്വറിന്റെ ഡിസ്‌പ്ലേ ചെറുതാണ്.  2.8 ഇഞ്ച് മാത്രമാണ് വെന്‍ജ്വറിന്റെ ഡിസ്‌പ്ലേ.

512 എംബി റാം, 600 മെഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍ എന്നിവയുടെ കാര്യത്തില്‍ വെന്‍ജ്വറിന് ചെയ്‌സറില്‍ നിന്നും വ്യത്യാസമില്ല.  2 ജിബി മെമ്മറി കാര്‍ഡോടെ വരുന്ന ഹാന്‍ഡ്‌സെറ്റിന്റെ മൈക്രോഎസ്ഡി മെമ്മറി കാര്‍ഡ് സ്ലോട്ട് ഉപയോഗിച്ച് ഇവയുടെ മെമ്മറി 32 ജിബി വരെ ഉയര്‍ത്താവുന്നതാണ്.

ഇസഡ്ടിഇ ചെയ്‌സറും ഇസഡ്ടിഇ വെന്‍ജ്വറും ആന്‍ഡ്രോയിഡ് 2.3 ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്.  അതുകൊണ്ട് 300,000 ആപ്ലിക്കേഷനുകള്‍ വരെ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റ് വഴി ഈ ഇസഡ്ടിഇ ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ുപയോഗപ്പെടുത്താവുന്നതാണ്.

Advertisement

ഈ രണ്ടു ഇസഡ്ടിഇ സ്മാര്‍ട്ട്‌ഫോണുകളും എന്ന് ഇന്ത്യന്‍ വിപണിയിലെത്തും, എത്രയായിരിക്കും ഇവയുടെ വിസല എന്നൊന്നും ഇപ്പോള്‍ അറിവായിട്ടില്ല.  എന്നാല്‍ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ എന്ന പേരിലിറക്കുന്ന ഇവയുടെ വില താരതമ്യേന കുറവായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

Advertisement