ഐഫോണിനും ഐപാഡിനും പുതുമയുമായി iOS5.0


ആപ്പിള്‍ ഉല്‍പന്നങ്ങളായ, ഐഫോണ്‍, ഐപാഡ് എന്നിവയിലൂടെ iO-S5.0 രംഗപ്രവേശനം നടത്തുകയാണ്. പഴയ വേര്‍ഷനുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പുതിയ ഓപറേറ്റിംഗ് സിസ്റ്റം ഒരുപാട് പുരോഗതി കൈവെച്ചിരിക്കുന്നു. ഐഫോണ്‍, ഐപാഡ്, ഐപോഡ് എന്നിങ്ങനെയുള്ള എല്ലാ ആപ്പിള്‍ ഉല്‍പന്നങ്ങളിലും iO-S5.0 ആയിരിക്കും ഇനി.

സെറ്റിംഗ്‌സ് ആപ്ലിക്കേഷനിലെ വൃത്ത പ്രതലത്തിലുള്ള സ്ലിം സ്വിച്ചുകള്‍ ആണ് ഈ ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ വേര്‍ഷനിലെ ഒരു പ്രത്യേകത. ആദ്യത്തേതില്‍ ഇത് ചതുര സ്വിച്ചുകള്‍ ആയിരുന്നു. തികച്ചും യൂസര്‍ ഫ്രന്റ്‌ലിയായ ഒരു നോട്ടിഫിക്കേഷന്‍ സെന്ററും ഇതിന്റെ പ്രത്യേകതകളില്‍ പെടുന്നു.

Advertisement

ഈ പുതിയ നോട്ടിഫിക്കേഷന്‍ സെന്ററില്‍ സ്ലൈഡ് ഡൗണ്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തിയിരിക്കുന്നു. കൂടാതെ ലോക്ക് സ്‌ക്രീന്‍ ആപ്ലിക്കേഷനും ഇതിലുണ്ട്. മെസ്സേജിംഗ് ആപ്ലിക്കേഷനിലും കാര്യമായ മാറ്റം വന്നിട്ടുണ്ടെന്നു കാണാം.

Advertisement

സെറ്റിംഗ് അപ്പിന്റെ കൂടെ തന്നെ ലൊക്കേഷന്‍ സര്‍വ്വീസും പ്രവര്‍ത്തിപ്പിച്ചാല്‍ കൂടുതല്‍ ബാറ്ററി ചാര്‍ജ് ഉപയോഗപ്പെടുത്തും എന്നും, അതുവഴി പ്രവര്‍ത്തന വേഗത കുറയും എന്നതുകൊണ്ട് വളരെ ശ്രദ്ധിച്ചു വേണം സെറ്റിംഗ് അപ്പ് നടത്താന്‍.

ഭാഷ, ഇന്‍പുട്ട് ആപ്ലിക്കേഷന്‍ എന്നിവയിലും കാര്യമായ മാറ്റം കൊണ്ടു വന്നിട്ടുണ്ട്. അതായത്, ലൊക്കേഷന്‍ ഇന്ത്യ എന്നു തിരഞ്ഞെടുത്താല്‍ ഭാഷ ഡീഫോള്‍ട്ട് സെറ്റിംഗു വഴി ഹിന്ദിയായി വരും. അല്ലെങ്കില്‍ ഗ്ലോബ് ബട്ടണ്‍ പ്രെസ്സ് ചെയ്ത് ഈ ആപ്ലിക്കേഷന്‍ ആക്റ്റിവേറ്റ് ചെയ്യേണ്ടി വരും.

അതുപോലെതന്നെ ചാറ്റിംഗ് സമയത്ത് ഇമോഷന്‍ ടെംമ്പ്‌ളേറ്റുകള്‍ ഉപയോഗപ്പെടുത്താം. ഓട്ടോ കറക്റ്റ് ആപ്ലിക്കേഷനോടു കൂടി പുതിയ ഇന്‍പുട്ട് ആപ്ലിക്കേഷനുമുണ്ട്. കൂടെ ഒരു ഇന്‍ബില്‍ട്ട് ഡിക്ഷണറിയും, ഒരു റീഡര്‍ ഓപ്ഷനും.

Advertisement

5 ജിബി മെമ്മറി സ്റ്റോറേജ് വരെ നല്‍കുന്ന ഐക്ലൗഡ് സേവനവും ഇവിടെ ഉപയോഗപ്പെടുത്തിയിരിക്കുന്നു. വയര്‍ലെസ് ആയി തന്നെ ഡാറ്റ മള്‍ട്ടിമീഡിയയുമായി സിങ്ക് ആവുന്ന ഐട്യൂണ്‍സ് വൈഫൈ സിങ്ക് ആണിതിന്റെ ഏറ്റവും വലിയ പ്രത്യേകതയായി പറയാവുന്നത്.

ഹോം ബട്ടണ്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക വഴി നേരെ ക്യാമറ ആപ്ലിക്കേഷനിലേക്ക് പോകാന്‍ കഴിയുന്നു എന്നതും ഇതിന്റെ ഒരു പ്രത്യേകതയാണ്.

എന്തായാലും ഇതൊരു വന്‍ വിജയമാകും എന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. എല്ലാ ഐഫോണ്‍, ഐഫോഡ്, ഐപാഡ് ഉപയോക്താക്കള്‍ക്കും സൗജന്യമായി ഈ പുതിയ ആപ്പിള്‍ ഓപറേറ്റിംഗ് സിസ്റ്റം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗപ്പെടുത്താവുന്നതാണ്.

Best Mobiles in India

Advertisement