ആപ്പിള്‍ ഐ ഫോണ്‍ 5 സി 8 ജി.ബി വേരിയന്റ് ലോഞ്ച് ചെയ്തു!!!


പ്രതീക്ഷിച്ച പോലെ ആപ്പിള്‍, ഐ ഫോണ്‍ 5 സിയുടെ 8 ജി.ബി. വേരിയന്റ് ലോഞ്ച് ചെയ്തു. ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ലെങ്കിലും കമ്പനിയുടെ യു.കെ. വെബ്‌സൈറ്റില്‍ ഫോണ്‍ ലിസ്റ്റ് ചെയ്തു. 429 യുറോയാണ് (36,420 രൂപ) വില.

Advertisement

താമസിയാതെ ഐ ഫോണ്‍ 5 സി 8 ജി.ബി. വേരിയന്റ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഔദ്യോഗികമായിത്തന്നെ ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്. ഇതിനു പുറമെ നിലവില്‍ യു.കെയിലെ ടെലികോം കാരിയറായ O2 -വിലുടെയും 8 ജി.ബി. വേരിയന്റ് ലഭ്യമാവുന്നുണ്ട്.

Advertisement

ഇന്ത്യയില്‍ പുതിയ വേരിയന്റിന്റെ വില എത്രയാണെന്ന് അറിവായിട്ടില്ലെങ്കിലും 30,000 രൂപയില്‍ കുടുതലായാല്‍ വിപണിയില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിക്കില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.

ആപ്പിള്‍ ഐ ഫോണ്‍ 5 സി സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കാരണം നിലവില്‍ ഐ ഫോണ്‍ 5 സി 16 ജി.ബി. വേരിയന്റ് വിവിധ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ 38,000 രൂപയ്ക്കും എക്‌സ്‌ചേഞ്ച് ഓഫറില്‍ 36,900 രൂപയ്ക്കും ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ 30,000 രൂപയില്‍ കൂടുതല്‍ നല്‍കി 8 ജി.ബി. വേരിയന്റ് വാങ്ങാന്‍ ആളുകള്‍ തയാറാകുമോ എന്ന് കാത്തിരുന്നു കാണണം.

Advertisement

ഐ ഫോണ്‍ 5 സിയുടെ പ്രത്യേകതകള്‍.

4 ഇഞ്ച് റെറ്റിന IPS LCD ഡിസ്‌പ്ലെ, 640-1136 പിക്‌സല്‍ റെസല്യൂഷന്‍, A6 ചിപ്‌സെറ്റ്, 8 എം.പി. പ്രൈമറി ക്യാമറ, 1.2 എം.പി സെക്കന്‍ഡറി ക്യാമറ എന്നിവയാണ് ഐ ഫോണ്‍ 5 സിയുടെ സാങ്കേതികമായ പ്രത്യേകതകള്‍.

Best Mobiles in India

Advertisement