ആപ്പിള്‍ ഐ ഫോണ്‍ 6 -ല്‍ അള്‍ട്ര റെറ്റിന ഡിസ്‌പ്ലെ???


ആപ്പിള്‍ കഴിഞ്ഞ വര്‍ഷം ഐ ഫോണ്‍ 5 എസ് പുറത്തിറക്കിയതു മുതല്‍ കേള്‍ക്കുന്നതാണ് അടുത്ത ഐ ഫോണിനെ കുറിച്ചുള്ള ഊഹാപോഹങ്ങള്‍. ഐ ഫോണ്‍ 6 എന്നായിരിക്കും പുതിയ ഐ ഫോണിന്റെ പേരെന്നും വലിയ സ്‌ക്രീനുള്ള സ്മാര്‍ട്‌ഫോണായിരിക്കും ഇത് എന്നുമൊക്കെയാണ് പ്രചരിച്ചിരുന്ന വാര്‍ത്തകള്‍.

Advertisement

ഇപ്പോള്‍ സോണി ഡിക്‌സണ്‍ എന്ന ബ്ലോഗര്‍ കുറെക്കൂടി വ്യക്തമായി ഐ ഫോണ്‍ 6-നെ കുറിച്ച് പറയുന്നു. ഐ ഫോണ്‍ 5 എസിനേക്കാള്‍ വേഗതയുള്ളതും കട്ടികുറഞ്ഞതുമായിരിക്കും പുതിയ ഐ ഫോണ്‍ എന്നാണ് അദ്ദേഹം പറയുന്നത്. ഒപ്പം നിലവിലെ റെറ്റിന ഡിസ്‌പ്ലെയേക്കാള്‍ മികച്ച അള്‍ട്ര റെറ്റിന സ്‌ക്രീന്‍ ആയിരിക്കും ഫോണിനുണ്ടാവുക എന്നും പറയുന്നു.

Advertisement

അദ്ദേഹത്തില്‍ വാക്കുകള്‍ അനുസരിച്ച് ഐ ഫോണ്‍ 5 എസില്‍ A7 ചിപ് സെറ്റാണ് ഉണ്ടായിരുന്നതെങ്കില്‍ പുതിയ ഐ ഫോണില്‍ 2.6 GHz A8 പ്രൊസസറായിരിക്കും ഉണ്ടാവുക. തായ്‌വാനീസ് സെമി കണ്ടക്റ്റര്‍ നിര്‍മാതാക്കളായ TSMC ആയിരിക്കും A8 ചിപ് സെറ്റ് ഉണ്ടാക്കുക എന്നും അറിയുന്നു.

ഐ ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

അതേസമയം സ്‌ക്രീന്‍ സൈസ് എത്രയായിരിക്കുമെന്ന് സോണി ഡിക്‌സണ്‍ പരാമര്‍ശിച്ചിട്ടില്ല. എങ്കിലും 4.7 ഇഞ്ചോ 5.5 ഇഞ്ചോ ആയിരിക്കും എന്ന് അഭ്യൂഹങ്ങളുണ്ട്. ചിലപ്പോള്‍ രണ്ട് സ്‌ക്രീന്‍ സൈസ്് വേരിയന്റുകള്‍ പുറത്തിറക്കിയേക്കുമെന്നും കേള്‍ക്കുന്നുണ്ട്. 2014 സെപ്റ്റംബറോടെ ഫോണ്‍ ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്.

Advertisement
Best Mobiles in India

Advertisement