ആൻഡ്രോയിഡിൽ മാത്രം ലഭിച്ചിരുന്ന ഈ സൗകര്യം ഇനി ഐഫോണിലും!


2018-ലെ ഐഫോണ്‍ X ശ്രേണി വിപണിയിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഫോണുകളുടെ സവിശേഷതകളുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നവയായിരിക്കും പുതിയ ഐഫോണുകള്‍ എന്നാണ് ഏറ്റവും പുതിയ വിവരം.

Advertisement

ഐഫോണ്‍ X ശ്രേണിയിലെ സ്മാര്‍ട്ട്‌ഫോണുകളില്‍ സെക്കന്‍ഡ് സിം സ്റ്റാറ്റസ്, സെക്കന്‍ഡ് സിം ട്രേ സ്റ്റാറ്റസ് എന്നിവയുണ്ടാകുമെന്ന് പറയപ്പെടുന്നു. ഇത് ശരിയാണെങ്കില്‍ കുറഞ്ഞത് മൂന്ന് മോഡലുകളിലെങ്കിലും ഇരട്ട സിം സൗകര്യം പ്രതീക്ഷിക്കാം.

Advertisement

ചില മേഖലകളില്‍ പുറത്തിറക്കുന്ന ഐഫോണ്‍ X പ്ലസിലും എല്‍സിഡി ഡിസ്‌പ്ലേയോട് കൂടിയ ബഡ്ജറ്റ് ഐഫോണിലും രണ്ട് സിം കാര്‍ഡുകള്‍ ഇടാന്‍ കഴിയുമെന്ന് ബ്ലൂംബെര്‍ഗ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയിലും ചൈനയിലുമായിരിക്കും ഇരട്ട സിം സംവിധാനം ആപ്പിള്‍ ആദ്യം അവതരിപ്പിക്കുകയെന്നാണ് സൂചനകള്‍.

ഇന്ത്യയില്‍ ഇപ്പോള്‍ ഐഫോണിന്റെ വിപണി വിഹിതം രണ്ട് ശതമാനത്തില്‍ താഴെയാണ്. ഇരട്ട സിം സൗകര്യം അവതരിപ്പിക്കുന്നതോടെ ഇത് വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് ആപ്പിള്‍.

ഈവര്‍ഷം ആപ്പിള്‍ മൂന്ന് പുതിയ ഐഫോണുകള്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഒന്നിന് താരതമ്യേന വില കുറവായിരിക്കും. 6.1 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ ആയിരിക്കും ഈ ഫോണില്‍ ഉണ്ടാവുക. 600 ഡോളറിനും 700 ഡോളറിനും ഇടയിലായിരിക്കും ഇതിന്റെ വില.

Advertisement

2018 രണ്ടാംപാദത്തിലെ ആഗോള സ്മാര്‍ട്ട്‌ഫോണ്‍ ഷിപ്‌മെന്റ് കണക്കുകള്‍ ഗവേഷക സ്ഥാപനമായ ഐഡിസി പുറത്തുവിട്ടിരുന്നു. ഇതുപ്രകാരം ആപ്പിളിനെ കടത്തിവെട്ടിയിരിക്കുകയാണ് ചൈനീസ് കമ്പനിയായ ഹുവായ്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കുന്ന കമ്പനികളില്‍ രണ്ടാം സ്ഥാനം നേടാനും ഇതുവഴി ഹുവായിക്ക് കഴിഞ്ഞു.

54.2 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് ഇക്കാലയളവില്‍ ഹുവായി ലോകമെമ്പാടും വിറ്റത്. എന്നാല്‍ ആപ്പിളിന് 41.3 ദശലക്ഷം ഫോണുകള്‍ വില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഐഫോണുകളുടെ വില്‍പ്പനയില്‍ ഏഴ് ശതമാനം വളര്‍ച്ചയുണ്ടായി. ഐഫോണിന്റെ ആഗോള വിപണി വിഹിതം 12.1 ശതമാനമാണ്.

ഓട്ടോമാറ്റിക്കായി തുറക്കുന്ന ഷവോമിയുടെ സ്മാര്‍ട്ട് ട്രാഷ് ബിന്‍ പരിചയപ്പെടാംഓട്ടോമാറ്റിക്കായി തുറക്കുന്ന ഷവോമിയുടെ സ്മാര്‍ട്ട് ട്രാഷ് ബിന്‍ പരിചയപ്പെടാം

Best Mobiles in India

Advertisement

English Summary

Apple iPhone may finally get this 'most-common feature' of Android smartphones