ഫ്‌ളിപ്കാര്‍ട്ടില്‍ ആപ്പിള്‍ ഡേ സെയില്‍, പുതിയ ഫോണുകള്‍ക്ക് കിടിലന്‍ ഓഫറുകള്‍


ഫ്‌ളിപ്കാര്‍ട്ടില്‍ ഇപ്പോള്‍ ആപ്പിള്‍ ഡേ സെയില്‍ നടക്കുകയാണ്. നാല് ദിവസം നടക്കുന്ന ഈ സെയില്‍ മാര്‍ച്ച് 2ന് അവസാനിക്കും. വില്‍പനയുടെ ഭാഗമായി ആപ്പിള്‍ ഉത്പന്നങ്ങളായ ഐഫോണുകള്‍, ഐപാഡുകള്‍, ആപ്പിള്‍ വാച്ച്, മാക്ബുക്ക് എന്നീ ഉത്പന്നങ്ങള്‍ക്ക് മികച്ച ഡീലുകള്‍ നല്‍കുന്നു.

Advertisement

ഈ വല്‍പനയില്‍ എസ്ബിഐ ഡബിറ്റ് കാര്‍ഡ് ക്രഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് അധിക 5% ക്യാഷ്ബാക്ക് ഓഫറുകളും നല്‍കുന്നു. കൂടാതെ എസ്ബിഐ ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് EMI ഓപ്ഷനും ഉണ്ട്. പഴയ ഫോണുകള്‍ക്കും പുതിയ ഫോണുകള്‍ക്കും ഫ്‌ളിപ്കാര്‍ട്ട് ഓഫറുകള്‍ നല്‍കുന്നു. ചില ഐഫോണ്‍ മോഡലുകള്‍ക്ക് 50% ബൈബാക്ക് വാല്യുവും നല്‍കുന്നു.

Advertisement


ഫ്‌ളിപ്കാര്‍ട്ടിലെ ആപ്പിള്‍ ഡേ വില്‍പനയില്‍ നടക്കുന്ന ആപ്പിള്‍ ഉത്പന്നങ്ങളുടെ ഓഫറുകള്‍ നോക്കാം.

ഐഫോണ്‍ X (iPhone X)

ഐഫോണ്‍ X 64ജിബി വേരിയന്റ് 89,000 രൂപയ്ക്കാണ് ഇന്ത്യയില്‍ എത്തിയത്, 256ജിബി വേരിയന്റിന് 1,02,000 രൂപയും. എന്നാല്‍ ആപ്പിള്‍ ഡേ സെയിലിന്റെ കീഴില്‍ ഐഫോണ്‍ X 64ജിബി വേരിയന്റിന് 82,999 രൂപയും, 256 ജിബി വേരിയന്റിന് 97,999 രൂപയുമാണ്. ഐഫോണ്‍ Xന്റെ സില്‍വര്‍, സ്‌പേസ് ഗ്രേ എന്നീ രണ്ട് വേരിയന്റുകള്‍ക്കും ഈ ഓഫര്‍ ബാധകമാണ്.

ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് (iPhone 8, iPhone 8 plus)

ഐഫോണ്‍ 8ന്റെ (64ജിബി വേരിയന്റ്) യഥാര്‍ത്ഥ വില 64,000 രൂപയാണ്, എന്നാല്‍ ഡിസ്‌ക്കൗണ്ട് വില 54,000 രൂപയും. സില്‍വര്‍ ഗ്രേ, ഗോള്‍ഡ് എന്നീ രണ്ടു വേരിയന്റുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഐഫോണ്‍ 8 64ജിബി 55,999 രൂപയും 256ജിബി വേരിയന്റിന് 69,999 രൂപയുമാണ്.

ഐഫോണ്‍ 8 പ്ലസ് 64ജിബി വേരിയന്റിന് 64,999 രൂപയും, എന്നാല്‍ ഇതേ മോഡല്‍ സില്‍വര്‍ വേരിയന്റിന് 65,999 രൂപയുമാണ്. 256ജിബി സ്റ്റോറേജ് വേരിയന്റ് ഐഫോണ്‍ 8 പ്ലസിന് 79,999 രൂപയാണ്.

- ഐഫോണ്‍ 8 64ജിബി സില്‍വര്‍, ഗ്രേ, ഗോള്‍ഡ്, 54000 രൂപ

-ഐഫോണ്‍ 8 64ജിബി സില്‍വര്‍, 55999 രൂപ

-ഐഫോണ്‍ 8 256ജിബി, 69999 രൂപ

- ഐഫോണ്‍ 8 പ്ലസ് 64ജിബി സില്‍വര്‍ ഗ്രേ, ഗോള്‍ഡ് 64999 രൂപ

-ഐഫോണ്‍ 8 പ്ലസ് 64ജിബി സില്‍വര്‍ 65999 രൂപ

-ഐഫോണ്‍ 8 പ്ലസ് 256ജിബി 79,999 രൂപ

 

ഐഫോണ്‍ 7, 7 പ്ലസ് (iPhone 7, iPhone 7 Plus)

ഐഫോണ്‍ 7 ബ്ലാക്ക് ആന്റ് റോസ് ഗോള്‍ഡ് 32ജിബി വേരിയന്റിന് 41,999 രൂപയാണ്. ഗോള്‍ഡ് ആന്റ് സില്‍വര്‍ വേരിയന്റ് ഐഫോണ്‍ 7, 32ജിബി വേരിയന്റിന് 42,999 രൂപയും 43,999 രൂപയുമാണ്. 128ജിബി സ്റ്റോറേജ് വേരിയന്റ് ഐഫോണ്‍ 7ന് 55,999 രൂപയാണ്.

ഐഫോണ്‍ 7 പ്ലസ് 32ജിബി ബ്ലാക്ക്, സില്‍വര്‍ എന്നീ വേരിയന്റുകള്‍ക്ക് 56,999 രൂപയാണ്. എന്നാല്‍ 32ജിബി ഗോള്‍ഡ് വേരിയന്റിന് 57,885 രൂപയും. 128ജിബി സ്റ്റോറേജ് വേരിയന്റിന് 65,999 രൂപയും, എന്നാല്‍ ഇതേ വേരിയന്റിന്റെ ജെറ്റ് ബ്ലാക്ക് നിറത്തിന് 79,000 രൂപയുമാണ്.

ഐഫോണ്‍ 6, ഐഫോണ്‍ 6എസ്, 6എസ് പ്ലസ് (iPhone 6, 6s, 6s plus)

- ഐഫോണ്‍ 6 32ജിബി, സ്‌പേസ് ഗ്രേ, 24,999 രൂപ

- ഐഫോണ്‍ 6 32ജിബി, ഗോള്‍ഡ് മോഡല്‍, 25,499 രൂപ

-ഐഫോണ്‍ 6എസ് 32ജിബി സ്‌റ്റോറേജ്, ഗോള്‍ഡ് വേരിയന്റ്, 33,999 രൂപ

- ഐഫോണ്‍ 6എസ് 32ജിബി സ്‌റ്റോറേജ്, റോസ് ഗോള്‍ഡ് വേരിയന്റ്, 34,999 രൂപ

- ഐഫോണ്‍ 6എസ് 32ജിബി സ്‌റ്റോറേജ്, സില്‍വര്‍ വേരിയന്റ്, 36,999 രൂപ

- ഐഫോണ്‍ 6എസ് പ്ലസ്, 32ജിബി സ്റ്റോറേജ്, 40999 രൂപ

 

ഐഫോണ്‍ SE (iPhone SE)

ഐഫോണ്‍ SE 32ജിബി സ്‌റ്റോറേജ് വേരിയന്റ് സ്‌പേസ് ഗ്രേ, റോസ് ഗോള്‍ഡ്, ഗോള്‍ഡ് എന്നിവയ്ക്ക് 18,999 രൂപയാണ്. എന്നാല്‍ ഐഫോണ്‍ SE 32ജിബി സ്‌റ്റോറേജ് വേരിയന്റ് സില്‍വറിന് 20,999 രൂപയും.

ആപ്പിള്‍ വാച്ച്, ഐപാഡ്, മാക്ബുക്ക്

ആപ്പിള്‍ വാച്ച് സീരീസിന് ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍ വില 8500 രൂപയാണ്, എന്നാല്‍ ഐപാഡിന്റെ വില്‍പന വില ആരംഭിക്കുന്നത് 22,900 രൂപയും. മാക്ബക്കിനും ഇതു പോലെ ഓഫറുകള്‍ നല്‍കുന്നുണ്ട്.

Best Mobiles in India

English Summary

During the Apple day sale, customers with SBI debit and credit card get additional benefits and extra discounts on the Apple products. SBI debit card holder can get an additional 5 per cent cashback on their purchased Apple product.