6.1 ഇഞ്ച് ഐഫോണ്‍ X ഈ വര്‍ഷം പുറത്തിറങ്ങും; ഫോണില്‍ ഒരു പ്രൈമറി ക്യാമറയും നോചും


ആപ്പിള്‍ ഐഫോണിന്റെ താരതമ്യേന കുറഞ്ഞ വിലയ്ക്കുള്ള ഫോണ്‍ ആയ ഐഫോണ്‍ X ഈ വര്‍ഷം തന്നെ പുറത്തിറങ്ങുമെന്ന വാര്‍ത്തകള്‍ സജീവമായിരിക്കുകയാണ്. ഇതിനോടകം ഫോണിന്റെ രൂപകല്‍പ്പന അടക്കമുള്ള പല വിവരങ്ങളും വെബ്‌സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.

Advertisement

ഐഫോണ്‍ X 6.1 ഇഞ്ചിന്റെതെന്ന് അവകാശപ്പെട്ട് ചില ഫോട്ടോകളും വീഡിയോകളും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ബ്ലോഗ് പ്രസിദ്ധീകരിച്ചു. സെപ്റ്റംബറില്‍ ആപ്പിളില്‍ നിന്ന് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. രണ്ടാംതലമുറ ഐഫോണ്‍ X, 6.5 ഇഞ്ച് മോഡലായ ഐഫോണ്‍ X പ്ലസ് എന്നിവയും ഇതോടൊപ്പം പുറത്തിറങ്ങിയേക്കും.

Advertisement

ഐഫോണ്‍ X-ലേതിന് സമാനമായി 6.1 ഇഞ്ച് ഫോണിലും നോച് ഉണ്ടാകും. ഹോം ബട്ടണ്‍ ഇല്ലാത്തതിനാല്‍ ഇതില്‍ ഫെയ്‌സ് ഐഡി സൗകര്യം ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഗ്ലാസ് ബാക്കോട് കൂടി ഫോണില്‍ പ്രതീക്ഷിക്കാവുന്ന മറ്റൊരു പ്രധാന സൗകര്യം വയര്‍ലെസ് ചാര്‍ജിംഗ് ആണ്. ഐഫോണ്‍ 8, 8 പ്ലസ് എന്നിവയിലേത് പോലെ അലുമിനിയും ഫ്രെയിമോട് കൂടിയായിരിക്കും ഇത് വിപണിയിലെത്തുക.

6.1 ഇഞ്ച് വലുപ്പമുള്ള ഈ ഐഫോണില്‍ പിന്നില്‍ ഒരു ക്യാമറ മാത്രമേ ഉണ്ടാകൂവെന്നും പറയപ്പെടുന്നു. മുന്നില്‍ ടെലിഫോട്ടോ ലെന്‍സും വൈഡ് ആംഗിള്‍ ലെന്‍സുമുള്ള ഓരോ ക്യാമറകള്‍ ഉണ്ടാകും. അതായത് പിന്നില്‍ ഒന്നും മുന്നില്‍ രണ്ടും ക്യാമറകള്‍.

Advertisement

മറ്റു കാര്യങ്ങളില്‍ സാധാരണ ഐഫോണുകളില്‍ നിന്ന് വ്യത്യാസമുണ്ടാകില്ല. താഴ്ഭാഗത്തെ സ്പീക്കര്‍ ഗ്രില്ലുകള്‍, ഇടുതവശത്തെ വോള്യും ബട്ടണും മ്യൂട്ട് സ്വിച്ചും, വലതുഭത്ത് പവര്‍ ബട്ടണ്‍, സിം ട്രേ എന്നിവ അതുപോലെ തന്നെയുണ്ടാകും. ലൈറ്റ്‌നിംഗ് കണക്ടറിനും മാറ്റമില്ല. എല്‍സിഡി ഡിസ്‌പ്ലേ, 3GB റാം എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകളെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അമേരിക്കയില്‍ 700-800 ഡോളറായിരിക്കും 6.1 ഇഞ്ച് ഐഫോണിന്റെ വില. അതുകൊണ്ട് തന്നെ പല ഒത്തുതീര്‍പ്പുകള്‍ക്കും ആപ്പിള്‍ തയ്യാറാകേണ്ടിവരും. ഇതിന്റെ ഭാഗമായാണ് OLED ഡിസ്‌പ്ലേ, സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ഫ്രെയിം, 3D ടച്ച്, പിന്നില്‍ ഇരട്ട ക്യാമറകള്‍ എന്നിവ ഒഴിവാക്കിയതെന്നും ചോര്‍ത്തല്‍ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഫോണിന്റെ കനവും അല്‍പ്പം കൂടുതലായിരിക്കുമത്രേ. 8.3 മില്ലീമീറ്ററായിരിക്കും 6.1 ഇഞ്ച് ഐഫോണിന്റെ കനം. സാധാരണ ഐഫോണ്‍ X-ന് 7.7 മില്ലീമീറ്റര്‍ കനമേയുള്ളൂ.

Advertisement

അതിവേഗ ഇന്റര്‍നെറ്റിന്റെ അടുത്ത തലമുറ 5ജി, ലോകം ഞെട്ടിക്കുമോ? അറിയേണ്ടതെല്ലാം?

നവംബര്‍ കഴിഞ്ഞുമാത്രമേ 6.1 ഇഞ്ച് ഐഫോണ്‍ പുറത്തിറങ്ങൂവെന്ന് കൊറിയന്‍ വെബ്‌സൈറ്റ് ആയ ദി ബെല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ആപ്പിള്‍ ഈ മോഡല്‍ ഉള്‍പ്പെടെ എല്ലാ പുതിയ ഫോണുകളും സെപ്റ്റംബറില്‍ പുറത്തിറാക്കാനാണ് സാധ്യത. വിതരണശൃംഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകഴിഞ്ഞതിനാല്‍ ഐഫോണുകള്‍ സെപ്റ്റംബറില്‍ പുറത്തിറങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ദ്ധരും സമ്മതിക്കുന്നു.

Best Mobiles in India

English Summary

Apple iPhone X 6.1-inch to feature a notch and single primary camera