ആപ്പിള്‍ ഐഫോണ്‍ X, ഐഫോണ്‍ SE നിര്‍മ്മാണം ഉടന്‍ നിര്‍ത്തും..കാരണം?


ആപ്പിളിന്റെ പുതിയ ഐഫോണുകള്‍ സെപ്തംബറില്‍പ്രഖ്യാപിക്കും. മൂന്നു പുതിയ ഐഫോണുകള്‍ ഈ വര്‍ഷം തന്നെ അവതരിപ്പിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. അതും ഡ്യുവല്‍ സിം പിന്തുണയുളള ഫോണ്‍ ആകുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇതു കൂടാതെ മറ്റൊരു വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. അതായത് ഏറ്റവും വില കൂടിയ ഐഫോണ്‍ Xഉും സാധാവിലയിലെ ഐഫോണ്‍ SEയും ഈ വര്‍ഷം മുതല്‍ വില്‍പന നിര്‍ത്താന്‍ പോകുന്നു.

Advertisement

കമ്പനിയുടെ വരാനിരിക്കുന്ന മോഡലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉദ്ദേശിക്കുന്നതിനാലാണ് ഐഫോണ്‍ X, ഐഫോണ്‍ SE എന്നിവ നിര്‍ത്തലാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൂടാതെ ആദ്യ ദിവസങ്ങളില്‍ വിപണിയില്‍ തരംഗം ഉണ്ടാക്കിയെങ്കിലും പിന്നീട് ഈ ആവേശം വില്‍പ്പനയില്‍ ഇല്ലാത്തതാണ് ഐഫോണ്‍ Xനെ പിന്നോട്ട് വലിക്കാന്‍ ആപ്പിളിനെ പ്രേരിപ്പിക്കുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. 2018ലെ പുതിയ ഐഫോണ്‍ മോഡലുകള്‍ പുറത്തിറങ്ങുന്നതു വരെ മാത്രമായിരിക്കും ഐഫോണ്‍ X നിര്‍മ്മിക്കുക. ഐഫോണ്‍ 9, ഐഫോണ്‍ 11, ഐഫോണ്‍ 11 പ്ലസ് എന്നീ ഫോണുകള്‍ ഈ വര്‍ഷം ആപ്പിള്‍ അവതരിപ്പിക്കുമെന്നു നമുക്കു പ്രതീക്ഷിക്കാം.

Advertisement

ഉയര്‍ന്ന ആവശ്യം കണക്കിലെടുത്ത്

ബ്ലൂഫിന്‍ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പറയുന്നത്, സമീപ വര്‍ഷങ്ങളില്‍ ഐഫോണുകള്‍ അപ്‌ഡ്രേഡ് ചെയ്യാത്തതിനാലാണ് ഈ പുതിയ ഐഫോണുകള്‍ക്ക് ഉയന്ന ഡിമാന്റ്. ഏകദേശം കണക്കാക്കുന്നത്

ഈ വര്‍ഷത്തെ മൂന്നാം പാദത്തിലും രണ്ടാം പാദത്തിലുമായി കൂപെര്‍ടിനൊ ടെക് ജെയിന്റ് നിര്‍മ്മാണം ചെയ്യുന്നത് മൂന്നാം പാദത്തിലും നാലാം പാദത്തിലുമായി 91 ദശലക്ഷം യൂണിറ്റുകളാണ്.

കൂടാതെ 2019ലെ ആദ്യ പാദത്തിലും രണ്ടാം പദത്തിലും 92 ദശലക്ഷം യൂണിറ്റുകള്‍ ഉത്പാദിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുകയാണ് എന്നും പറയുന്നു.

പുതിയ മോഡലുകളില്‍ പ്രേവേശനം

മുകളില്‍ പറഞ്ഞ നാലു ക്വാര്‍ട്ടറുകളിലായി ആഗോളതലത്തില്‍ 20 ദശലക്ഷം, 60 ദശലക്ഷം, 45 ദശലക്ഷം, 40 ദശലക്ഷം യൂണിറ്റുകള്‍ ആഗോളതലത്തില്‍ ഷിപ്പിംഗ് ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ വൈവിധ്യമാര്‍ന്ന ഉപയോകൃത അടിത്തറ ലക്ഷ്യമിട്ടാണ് കമ്പനി പുതിയ ഐഫോണുള്‍ അവതരിപ്പിക്കുന്നത്.

Advertisement

ഐഫോണ്‍ 11 പ്ലസ്, പത്താം വാര്‍ഷിക എഡിഷന്‍ മോഡലിനെ പോലെയാകും. എന്നാല്‍ ഐഫോണ്‍ 9 ഒരു ബജറ്റ് ശ്രേണിയിലെ ഫോണാകുമെന്നും പറയുന്നു. ഐഫോണ്‍ Xന്റേയും ഐഫോണ്‍ SEയുടേയും നിര്‍മ്മാണം നിര്‍ത്തിയാലും ഐഫോണ്‍ 8ഉും, 8 പ്ലസും വിപണിയില്‍ അങ്ങനെ തന്നെ തുടരും.

ഐഫോണ്‍ X ഉും ഐഫോണ്‍ SEയും നിര്‍ത്തലാക്കുമെന്ന് നേരത്തേയും സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും തന്നെ ഇതു വരെ എത്തിയിട്ടില്ല. ശരിയായ വിവരങ്ങള്‍ അറിയാനായി അതു വരെ കാത്തിരിക്കേണ്ടതാണ്.

ലോകത്തെ മൊത്തം അത്ഭുതപ്പെടുത്തിയ കടലിനടിയിൽ നിന്നെടുത്ത 18 ചിത്രങ്ങൾ!

Best Mobiles in India

Advertisement

English Summary

As we inching closer to the September announcement of new iPhones, the speculations are gaining momentum. We have already come across reports suggesting that there will be three iPhones this year. It was also speculated that there will be dual-SIM support in the new iPhones. Now, there are claims that the most expensive iPhone X and the inexpensive iPhone SE will be discontinued this year.