വിലകുറഞ്ഞ ഇരട്ട സിം ഐഫോൺ, 6.4 ഇഞ്ച് ഡിസ്പ്ളേയുള്ള ഐഫോൺ.. എല്ലാം ഇന്നെത്തുന്നു!


ഐഫോൺ ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് ഇന്ന് വിരാമമാകുകയാണ്. 2018 മോഡൽ ഐഫോണുകൾ ഇന്നിറങ്ങും. ഇന്ത്യൻ സമയം ഇന്ന് രാത്രി 10.30ന് ആണ് ചടങ്ങ്. കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഈ വർഷവും 3 ഐഫോണുകൾ കമ്പനി ഇറക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാൽ ഐഫോണുകൾ മാത്രമല്ല, മറ്റു പലതും ഇന്ന് പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കാം.

Advertisement

അതുപോലെ കാര്യങ്ങൾ ഐഫോണിലേക്ക് വരുമ്പോൾ മൂന്ന് മോഡലുകൾ പ്രതീക്ഷിക്കാം എന്ന് പറഞ്ഞല്ലോ. ഇതിൽ ആപ്പിളിന്റെ ഇന്നുവരെ ഇറക്കിയതിൽ വെച്ച് ഏറ്റവും വലിയ ഡിസ്പ്ളേ ഉള്ള ഫോണും ആപ്പിളിന്റെ ആദ്യത്തെ ഇരട്ട സിം ഫോണും പ്രതീക്ഷിക്കാം. എന്തൊക്കെയാണ് ആ മോഡലുകൾ എന്ന് നമുക്ക് നോക്കാം.

Advertisement

ഐഫോൺ XS Max

ഞാൻ പറഞ്ഞല്ലോ, ആപ്പിൾ കാര്യമായിട്ടുള്ള ചില ഒരുക്കങ്ങളിൽ ആണെന്ന്. അതിലേക്ക് വിരൽ ചൂണ്ടുന്ന ഏറ്റവും വലിയ ഒന്നാണ് iPhone XS Max. ആപ്പിളിന്റെ ഏറ്റവും വലിയ സ്‌ക്രീനോട് കൂടിയ ഐഫോൺ മോഡൽ. 6.5 ഇഞ്ച് ഡിസ്പ്ളേയിൽ ആണ് ഈ മോഡൽ എത്തുന്നത് എന്നത് തന്നെയാണ് ഏറ്റവും വലിയ സവിശേഷത. ഒപ്പം സാംസങ് ഗാലക്‌സി നോട്ട് സീരീസിലെ പോലെ ആപ്പിൾ പെൻസിൽ കൂടെ ഈ മോഡലിൽ ഉണ്ടാകുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ഐഫോൺ 9

അടുത്തതായി ഈ നിരയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നത് ഐഫോൺ 9 ആണ്. എക്സ് സീരീസ് വന്നതോടെ അതിന് കമ്പനി കൂടുതൽ പ്രാധാന്യം കൊടുക്കുന്നതോടെ, ഏറ്റവും വലിയ ആപ്പിൾ ഫ്ലാഗ്ഷിപ്പ് മോഡലായി എക്സ് സീരീസ് മാറുന്നതോടെ ഇതുവരെ തുടർന്ന് വന്ന ഐഫോൺ 7, ഐഫോൺ 8 എന്നിവയുടെയെല്ലാം പിൻഗാമിയായി എത്തുന്ന ഐഫോൺ 9 എന്തുകൊണ്ടും കൂട്ടത്തിൽ അല്പം കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന മോഡൽ ആയിരിക്കും.

ആപ്പിൾ സ്മാർട്ട് വാച്ച് 4

ആപ്പിൾ സ്മാർട്ട് വാച്ച് സീരീസിലെ അടുത്ത മോഡലാണ് ഇത്തവണ പ്രതീക്ഷിക്കുന്ന ആപ്പിൾ ഉൽപ്പന്നങ്ങളുടെ ലിസ്റ്റിൽ അടുത്തതായി വരുന്നത്. നാളം തലമുറയായി വരുന്ന ഈ വാച്ചുകൾ എന്തെലാം സവിശേഷതകൾ കൊണ്ട് വ്യത്യസ്തമാകും എന്നത് ഇറങ്ങുമ്പോഴേ അറിയാൻ പറ്റൂ.

ഐപാഡ്, ഐപാഡ് പ്രൊ

ഐഫോൺ മോഡലുകളോടും സ്മാർട്ട് വാച്ചുകളോടും ഒപ്പം പുതിയ തലമുറ ഐപാഡ്, ഐപാഡ് പ്രൊ മോഡലുകൾ കൂടെ കമ്പനി അവതരിപ്പിച്ചേക്കും. ബെസൽ കുറച്ചുള്ള ഡിസ്പ്ളേ, ഫേസ് ഐഡി തുടങ്ങിയ ഒരുപിടി പുതിയ സവിശേഷതകൾ ഇവയിൽ പ്രതീക്ഷിക്കാം.

മാക്ബുക്ക്

മുകളിൽ പറഞ്ഞ ഉൽപ്പന്നങ്ങളുടെ കൂടെ തീർച്ചയായും പ്രതീക്ഷിക്കാവുന്ന ഒന്നാണ് പുതിയ മാക്ബുക്ക് ലാപ്‌ടോപ്പുകൾ. ഇവയെ സംബന്ധിച്ച് കൃത്യമായ റിപ്പോർട്ടുകൾ ഒന്നും തന്നെ ഇല്ലെങ്കിലും പ്രതീക്ഷക്ക് വകയുണ്ട്.

ഫോണിൽ ഒരിക്കൽ ഉപയോഗിച്ച വൈഫൈ പാസ്‌വേഡ് എങ്ങനെ കണ്ടെത്താം?

Best Mobiles in India

English Summary

Apple to Launch 2018 Iphones Today.