ആപ്പിളിന്റെ ഏറ്റവും വലിയ ഐഫോൺ അടക്കം വരുന്നു ആപ്പിളിൽ നിന്നും 6 ഉൽപ്പന്നങ്ങൾ..!


ആപ്പിൾ കാര്യമായിട്ടുമുള ചില ഒരുക്കങ്ങളിലാണ്. ലോകം മൊത്തം കാത്തിരിക്കുന്ന ആപ്പിളിന്റെ പുതിയ നിരയിൽ പെട്ട ഫോണുകൾ എത്താൻ ഇനി അധികനാൾ കാത്തിരിക്കേണ്ടതില്ല. ഓരോ തവണയും ആപ്പിളിന്റെ ഐഫോണുകൾ എത്തുമ്പോൾ മറ്റു മോഡലുകളിൽ നിന്നെല്ലാം അവയെ വ്യത്യസ്തമാകുന്ന എന്തെങ്കിലും ഘടകം ഫോണിൽ ഉണ്ടാകാറുണ്ട്. അതോടൊപ്പം തന്നെ നമുക്ക് പ്രതീക്ഷിക്കാവുന്ന ചില വ്യത്യസ്ത മോഡലുകളും കൂടെ ഉണ്ടാകാറുണ്ട്.

Advertisement

അത്തരത്തിൽ ഇത്തവണത്തെ ആപ്പിൾ ഫോണുകളിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന 6 ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തുകയാണ് ഇന്നിവിടെ. സെപ്റ്റംബർ 12ന് ആണ് ആപ്പിളിന്റെ ഈ ഉൽപ്പന്നങ്ങൾ പുറത്തിറങ്ങുക.

Advertisement

ഐഫോൺ XS Max

ഞാൻ പറഞ്ഞല്ലോ, ആപ്പിൾ കാര്യമായിട്ടുള്ള ചില ഒരുക്കങ്ങളിൽ ആണെന്ന്. അതിലേക്ക് വിരൽ ചൂണ്ടുന്ന ഏറ്റവും വലിയ ഒന്നാണ് iPhone XS Max. ആപ്പിളിന്റെ ഏറ്റവും വലിയ സ്‌ക്രീനോട് കൂടിയ ഐഫോൺ മോഡൽ. 6.5 ഇഞ്ച് ഡിസ്പ്ളേയിൽ ആണ് ഈ മോഡൽ എത്തുന്നത് എന്നത് തന്നെയാണ് ഏറ്റവും വലിയ സവിശേഷത. ഒപ്പം സാംസങ് ഗാലക്‌സി നോട്ട് സീരീസിലെ പോലെ ആപ്പിൾ പെൻസിൽ കൂടെ ഈ മോഡലിൽ ഉണ്ടാകുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ഐഫോൺ 9

അടുത്തതായി ഈ നിരയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നത് ഐഫോൺ 9 ആണ്. എക്സ് സീരീസ് വന്നതോടെ അതിന് കമ്പനി കൂടുതൽ പ്രാധാന്യം കൊടുക്കുന്നതോടെ, ഏറ്റവും വലിയ ആപ്പിൾ ഫ്ലാഗ്ഷിപ്പ് മോഡലായി എക്സ് സീരീസ് മാറുന്നതോടെ ഇതുവരെ തുടർന്ന് വന്ന ഐഫോൺ 7, ഐഫോൺ 8 എന്നിവയുടെയെല്ലാം പിൻഗാമിയായി എത്തുന്ന ഐഫോൺ 9 എന്തുകൊണ്ടും കൂട്ടത്തിൽ അല്പം കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന മോഡൽ ആയിരിക്കും.

ആപ്പിൾ സ്മാർട്ട് വാച്ച് 4

ആപ്പിൾ സ്മാർട്ട് വാച്ച് സീരീസിലെ അടുത്ത മോഡലാണ് ഇത്തവണ പ്രതീക്ഷിക്കുന്ന ആപ്പിൾ ഉൽപ്പന്നങ്ങളുടെ ലിസ്റ്റിൽ അടുത്തതായി വരുന്നത്. നാളം തലമുറയായി വരുന്ന ഈ വാച്ചുകൾ എന്തെലാം സവിശേഷതകൾ കൊണ്ട് വ്യത്യസ്തമാകും എന്നത് ഇറങ്ങുമ്പോഴേ അറിയാൻ പറ്റൂ.

ഐപാഡ്, ഐപാഡ് പ്രൊ

ഐഫോൺ മോഡലുകളോടും സ്മാർട്ട് വാച്ചുകളോടും ഒപ്പം പുതിയ തലമുറ ഐപാഡ്, ഐപാഡ് പ്രൊ മോഡലുകൾ കൂടെ കമ്പനി അവതരിപ്പിച്ചേക്കും. ബെസൽ കുറച്ചുള്ള ഡിസ്പ്ളേ, ഫേസ് ഐഡി തുടങ്ങിയ ഒരുപിടി പുതിയ സവിശേഷതകൾ ഇവയിൽ പ്രതീക്ഷിക്കാം.

മാക്ബുക്ക്

മുകളിൽ പറഞ്ഞ ഉൽപ്പന്നങ്ങളുടെ കൂടെ തീർച്ചയായും പ്രതീക്ഷിക്കാവുന്ന ഒന്നാണ് പുതിയ മാക്ബുക്ക് ലാപ്‌ടോപ്പുകൾ. ഇവയെ സംബന്ധിച്ച് കൃത്യമായ റിപ്പോർട്ടുകൾ ഒന്നും തന്നെ ഇല്ലെങ്കിലും പ്രതീക്ഷക്ക് വകയുണ്ട്.

വെറുതേ കയ്യിലേക്ക് വരേണ്ട കോടികൾ നഷ്ടമായ ടെക് ലോകത്തെ ഏറ്റവും വലിയ 6 മണ്ടത്തരങ്ങൾ!

 

Best Mobiles in India

English Summary

Apple to Launch 6 Products in September 12