ആപ്പിള്‍ ഐ ഫോണ്‍ 5 സിയുടെ 8 ജി.ബി. വേരിയന്റ് ഇന്ന് പുറത്തിറക്കുന്നു?


ആപ്പിള്‍ ഐ ഫോണുകളുടെ ചരിത്ത്രില്‍ ഏറ്റവും മോശം എന്നു പേരുകേട്ട ഫോണാണ് കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്ത ഐ ഫോണ്‍ 5 സി. ഇന്ത്യയുള്‍പ്പെടെ മിക്ക രാജ്യങ്ങളിലും ഉള്ള സ്‌റ്റോക്കുകള്‍ വിവിധ ഓഫറുകളിലൂടെ വിറ്റഴിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

Advertisement

അതിനിടെ ആപ്പിള്‍, ഐ ഫോണ്‍ 5 സിയുടെ 8 ജി.ബി. വേരിയന്റ് പുറത്തിറക്കുന്നു എന്ന് ഒരു ജര്‍മന്‍ ടെക് ബ്ലോഗ് റിപ്പോര്‍ട് ചെയ്തു. ജര്‍മന്‍ ടെലികോം കാരിയറായ O2 വില്‍ നിന്ന് ലഭിച്ച ഇ മെയില്‍ അടിസ്ഥാനമാക്കിയാണ് ബ്ലോഗ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്നായിരിക്കും ലോഞ്ചിംഗ് എന്നാണ് പറഞ്ഞിരിക്കുന്നത്.

Advertisement

ഐ ഫോണ്‍ 5 സിയുടെ 16 ജി.ബി വേരിയന്റിനേക്കാള്‍ 5000 രൂപയെങ്കിലും കുറവായിരിക്കും 8 ജി.ബി. വേരിയന്റിന് എന്നാണ് സൂചന. ഇന്ത്യയിലെ വില പരിശോധിച്ചാല്‍ നിലവില്‍ ഐ ഫോണ്‍ 5 സി 16 ജി.ബി. വേരിയന്റിന് 41,900 രൂപയാണ് ഔദ്യോഗിക വില. 8 ജി.ബി. വേരിയന്റിന് ഇത് 36,900 ആയിരിക്കും.

ഐ ഫോണ്‍ 5 സി ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

അന്നാല്‍ നിലവില്‍ ഐ ഫോണ്‍ 5 സി 16 ജി.ബി. വേരിയന്റ് വിവധ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ 38,000 രൂപയ്ക്ക് ലഭ്യമാവുന്നുണ്ട്. കൂടാതെ ബയ്ബാക്, എക്‌സ്‌ചേഞ്ച് ഓഫറുകള്‍ വഴി 36,900 രൂപയ്ക്കു പോലും ഫോണ്‍ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ 36,900 രൂപയ്ക്ക് ഐ ഫോണ്‍ 5 സി 8 ജി.ബി. വേരിയന്റ് വില്‍ക്കാന്‍ തുനിഞ്ഞാല്‍ എത്രത്തോളം വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്ന് കണ്ടറിയണം.

Advertisement
Best Mobiles in India

Advertisement