ആപ്പിള്‍ ഐ ഫോണ്‍ 6 നിര്‍മാണം അടുത്തമാസം തുടങ്ങുമെന്ന് റിപ്പോര്‍ട്


ആപ്പിള്‍ കഴിഞ്ഞ വര്‍ഷം ഐ ഫോണ്‍ 5 എസ് പുറത്തിറക്കിയതു മുതല്‍ തുടങ്ങിയതാണ് അടുത്ത ഐ ഫോാണിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍. ഐ ഫോണ്‍ 6 എന്നു വിളിക്കുന്ന പുതിയ തലമുറ ഐ ഫോണിനെ കുറിച്ച് ഇതിനോടകം നിരവധി വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തു.

Advertisement

എന്തായാലും ഇപ്പോള്‍ അറിയുന്നത് അടുത്തമാസം മുതല്‍ ഐ ഫോണ്‍ 6-ന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ്. ആപ്പിള്‍ ഉപകരണങ്ങള്‍ നിര്‍മക്കുന്ന ചൈനയിലെ പെഗാട്രണ്‍ എന്ന കമ്പനി ഐ ഫോണ്‍ 6 നിര്‍മാണത്തിനായി പുതിയ ഫാക്റ്ററി തുറക്കുന്നു എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട് ചെയ്തിരിക്കുന്നത്.

Advertisement

ഷാംഗ്ഹായ്ക്കു പുറത്തുള്ള ഫാക്റ്ററിയിലേക്ക് നിലവില്‍ ജീവനക്കാരെ നിയമിച്ചുകൊണ്ടിരിക്കുകയാണെന്നും റോയിട്ടേഴ്‌സ് പറയുന്നു. എത്ര ജീവനക്കാരെയാണ് നിയമിക്കുന്നതെന്നോ എത്ര യൂണിറ്റ് ഫോണുകളാണ് നിര്‍മിക്കുന്നതെന്നോ അറിവായിട്ടില്ല.

പെഗാട്രണു പുറമെ ആപ്പിളിന്റെ ഉപകരണ നിര്‍മാണത്തില്‍ പങ്കാളികളായ ഹോന്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രി ലിമിറ്റഡും പുതിയ ഐ ഫോണ്‍ നിര്‍മാണത്തിനുള്ള ഒരുക്കത്തിലാണ്. സെപ്റ്റംബറില്‍ ഐ ഫോണ്‍ 6 പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

Best Mobiles in India

Advertisement