പുതിയ ഐഫോണിന് 4.6 ഇഞ്ച് റെറ്റിന ഡിസ്‌പ്ലെ



വലിയ 4.6 ഇഞ്ച് ഡിസ്‌പ്ലെയാകും ആപ്പിള്‍ ഇത്തവണ ഐഫോണില്‍ അവതരിപ്പിക്കുകയെന്ന് റിപ്പോര്‍ട്ട്. ന്യൂ ഐപാഡില്‍ ആപ്പിള്‍ അവതരിപ്പിച്ച റെറ്റിന

ഡിസ്‌പ്ലെയും ഇതില്‍ വരുമെന്ന് ഒരു ദക്ഷിണകൊറിയന്‍ പത്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം രണ്ടാം പാദത്തില്‍ ഐഫോണിന്റെ ആറാമത്തെ വേര്‍ഷന്‍ പുറത്തിറക്കാനാണ് സാധ്യത.

Advertisement

ഐഫോണ്‍ വേര്‍ഷനുകളില്‍ ആപ്പിള്‍ ഓരോ പുതുമകള്‍ പരീക്ഷിച്ചിരുന്നെങ്കിലും അതിന്റെ ഡിസ്‌പ്ലെ സ്‌ക്രീനില്‍ കൂടുതല്‍ മാറ്റം വരുത്തിയിരുന്നില്ല. 2007ല്‍ ആദ്യ ഐഫോണ്‍ വന്നതുമുതല്‍ ഐഫോണ്‍ 4എസ് വരെ 3.5 ഇഞ്ച് ഡിസ്‌പ്ലെയാണ് ഉപയോഗിച്ചിരുന്നത്.

Advertisement

മുഴുവന്‍ സ്മാര്‍ട്‌ഫോണ്‍ മോഡലുകളില്‍ തന്നെ 4.5 ഇഞ്ച് ഡിസ്‌പ്ലെയുള്ള ചുരുക്കം ഹാന്‍ഡ്‌സെറ്റുകളേ ഉള്ളൂ. അതില്‍ പലതും ഐഫോണിനെ പോലെ വികസനഘട്ടത്തിലാണ് ഇപ്പോള്‍.

ഐഫോണിന്റെ പ്രധാന എതിരാളിയായ സാംസംഗിന്റെ ഗാലക്‌സി എസ് 2 സ്മാര്‍ട്‌ഫോണിന് 4.6 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലെയുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് ഈ ഉത്പന്നത്തെ സാംസംഗ് അവതരിപ്പിച്ചിരുന്നത്.

ഡിസ്‌പ്ലെ സംബന്ധിച്ച് വിതരണക്കാര്‍ക്ക് ആപ്പിള്‍ ഓര്‍ഡര്‍ നല്‍കിത്തുടങ്ങിയെന്നാണ് പത്രം വെളിപ്പെടുത്തുന്നത്. എന്നാല്‍ ഐഫോണിന്റെ പ്രമുഖ ഡിസ്‌പ്ലെ വിതരണക്കാരായ എല്‍ജിയും സാംസംഗും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആയിരുന്നു ഐഫോണ്‍ 4എസ് അവതരിപ്പിച്ചത്.

Best Mobiles in India

Advertisement