അസ്യൂസ് ROG ബ്രാന്‍ഡഡ് ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണുമായി ജൂണില്‍ എത്തുന്നു


അസ്യൂസ് തങ്ങളുടെ റിപബ്ലിക് ഗെയിമേഴ്‌സ് ബ്രാന്‍ഡിന്റെ കീഴില്‍ പുതിയൊരു സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ പോകുന്നു. റേസര്‍, ഷവോമി, ZTE എന്നീ കമ്പനികള്‍ ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിനു പിന്നാലെയാണ് ഇതും.

Advertisement

അസ്യൂസിന്റെ ഈ വിവരങ്ങള്‍ തത്കാലം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഫോണിനെ കുറിച്ച് ഇതിനകം തന്നെ പല റിപ്പോര്‍ട്ടുകളും എത്തിയിരിക്കുന്നു. ഫോണ്‍ സവിശേഷതകളെ കുറിച്ചു പറയുകയാണെങ്കില്‍ സ്‌നാപ്ഡ്രാഗണ്‍ 845 ഉളളിലുളളതായി പറയപ്പെടുന്നു, അതിനോടൊപ്പം 8ജിബി റാമും ഉണ്ട്. ഇന്റേര്‍ണല്‍ സ്റ്റോറേജിനെ കുറിച്ച് വിവരങ്ങള്‍ ഒന്നും നല്‍കിയിട്ടില്ലെങ്കിലും 64ജിബി അല്ലെങ്കില്‍ 128ജിബി സ്‌റ്റേറേജ് ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.

Advertisement

ഡിസ്‌പ്ലേ റീഫ്രഷ് റേറ്റ് 120GHz എന്നു പ്രതീക്ഷിക്കാം കൂടാതെ LCD പാനലും ഉണ്ട്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ സോഫ്റ്റ്‌വയറാകും ഫോണിന്. ഗെയിമര്‍മാരുടെ ആവശ്യകതയനുസരിച്ച് വലിയ ബാറ്ററിയായിരിക്കും ഫോണില്‍. ഇതിനോടൊപ്പം മികച്ച ക്യാമറ പ്രകടനവും നല്‍കുന്നു.

തായ്‌വാനില്‍ ജൂണ്‍ 5നും 9നും ഇടയിലാണ് കംപ്യൂടെക്‌സ് 2018 നടക്കുന്നത്. ആ സമയത്ത് ഈ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. മികച്ച ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍ നിര്‍മ്മിക്കുന്നതില്‍ അസ്യൂസ് മുന്നിലാണ്. അതിനാല്‍ വരാന്‍ പോകുന്ന ROG സ്മാര്‍ട്ട്‌ഫോണില്‍ മികച്ച പ്രകടനം നമുക്ക് പ്രതീക്ഷിക്കാം.

നൂബ്യ ഈയിടെയാണ് റെഡ് മാജിക് ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണ്‍ പ്രഖ്യാപിച്ചത്. ഈ ഫോണ്‍ റേസര്‍ ഫോണുമായും ഷവോമി ബ്ലാക്ക് ഷാര്‍ക്ക് ഫോണുമായും നേരിട്ട് മത്സരമാണ്. റിപ്പോര്‍ട്ടുകള്‍ പറയുന്നത് റെഡ് മാജിക് ഫോണിന്റെ ആദ്യ വില്‍പന 37 സെക്കന്‍ഡുകള്‍ മാത്രമേ നീണ്ടു നിന്നുളളൂ എന്നാണ്.

Advertisement

മികച്ച 5 വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ പരിചയപ്പെടാം

ഈ ഫോണിന്റെ ടോപ്പ് എന്‍ഡ് വേരിയന്റിന് ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845, 8ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്. എന്നാല്‍ ഫോണിന്റെ ബേസ് മോഡലിന് 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജും 6ജിബി റാമുമാണ്. 6 ഇഞ്ച് FHD+ ഡിസ്‌പ്ലേ, 24എംപി റിയര്‍ ക്യാമറ, 8എംപി മുന്‍ ക്യാമറ, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, 3.5എംഎം ഓഡിയോ ജാക്ക് എന്നിയുമുണ്ട്.

Best Mobiles in India

Advertisement

English Summary

Asus To Launch A ROG Gaming Smartphone In June